മരത്തിന്റെ മരണത്തിന് മഴു മിനുക്കുന്നവർ ചില കണക്കുകൾ അറിഞ്ഞിരിക്കണം | അഷിൻ വനമുഖി എഴുതുന്നു

മരത്തിന്റെ മരണത്തിന് മഴു മിനുക്കുന്നവർ ചില കണക്കുകൾ അറിഞ്ഞിരിക്കണം. ഒരു മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻ പതിനാറ് വൃക്ഷങ്ങളുടെ സഹായം വേണം. നമുക...

മരത്തിന്റെ മരണത്തിന് മഴു മിനുക്കുന്നവർ ചില കണക്കുകൾ അറിഞ്ഞിരിക്കണം. ഒരു മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻ പതിനാറ് വൃക്ഷങ്ങളുടെ സഹായം വേണം. നമുക്ക് ഒരു ദിവസം ശ്വസിക്കാൻ വേണ്ടത് 3.8 കിലോഗ്രാം ഓക്സിജൻ ആണ്. ഒരു മരത്തണൽ നൽകുന്നത് 5 എയർ കണ്ടീഷണറുകൾ തുടർച്ചയായി 20 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ലഭിക്കുന്ന തണുപ്പിനു തുല്യമാണ്. 





വീട്ടുവളപ്പിലും, മുറ്റത്തും പച്ചയുടെ ഒരു തളിര് പോലും വളരാനനുവദിക്കാതെ കോൺക്രീറ്റ് കട്ടകൾ നിരത്തി പുരയിടം വെടിപ്പോടെ കാക്കുന്നവർ ഈ കണക്കുകൾ കാണാപ്പാഠമാക്കുക. നമ്മൾ പ്രതിദിനം ശ്വസിക്കുന്ന വായുവിന്റെ അളവ് 18 കിലോയാണ്. ഇതിൽ നിന്നും കഷ്ടിച്ച് നാലു കിലോ ഓക്സിജൻ മാത്രമാണ് ലഭിക്കുന്നത്. ഇത് തരാൻ കഴിയുന്നത് സസ്യങ്ങൾക്കു മാത്രവും. ഇങ്ങനെ സൗജന്യമായി പ്രകൃതി തരുന്ന ഓക്സിജന്റെ വിപണി മൂല്യം കണക്കാക്കിയാൽ 1,800 രൂപയോളമാവും.





10,000 പേർക്ക് ശ്വസിക്കാൻ വേണ്ടത് അതായത് അത്രയും പേർക്കുള്ള ശുദ്ധവായുവിന്റെ ഉൽപ്പാദനത്തിന് രണ്ടു ഹെക്ടർ വനം വേണമെന്നാണ്. വെറും ആറു മാസത്തേക്കു ഭൂമുഖത്തെ എല്ലാ ജീവജാലങ്ങൾക്കുമായി ശ്വസിക്കാൻ ആവശ്യമായ ഓക്സിജന് വില കണക്കാക്കിയാൽ 38 ട്രില്യൺ ഡോളർ വേണ്ടി വരുമെന്നാണ് കണക്ക്.( ഒരു ട്രില്യൻ ഏകദേശം 60 ലക്ഷം കോടി രൂപ) ഓർക്കുക ഇത്രയും ഭീമമായ ചെലവ് വരുന്ന ജീവൻ നിലനിൽക്കാനാവശ്യമായ ശുദ്ധവായു ഒരു രൂപ പോലും ചിലവില്ലാതെ നമുക്കു വെറുതെ തരുന്ന വൃക്ഷങ്ങളെയാണ് നമ്മൾ തരിമ്പും കരുണയില്ലാതെ വെട്ടി വീഴ്ത്തുന്നത്.

(🌳 അഷിൻ🌳)

Related

Protect Nature 4880621773095414507

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -