അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത നെൽവയൽ നികത്തൽ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക
*അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത നെൽവയൽ നികത്തൽ, തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.* *...
https://nilgirifoundation.blogspot.com/2020/08/blog-post_39.html
*അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത നെൽവയൽ നികത്തൽ, തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുക.*
*തുടർച്ചയായ അവധി ദിവസങ്ങളിൽ നടത്തുന്ന അനധികൃത നെൽവയൽ നികത്തൽ, തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയ പ്രവൃത്തികൾ തടയാൻ പ്രത്യേക ജാഗ്രത പുലർത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.*
*ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് 1077 എന്ന District Emergency Operations Centre നമ്പറിൽ പരാതിപ്പെടാവുന്നതാണ്.*
*വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.*
*ജില്ലാ തലത്തിൽ ഡപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകളും, താലൂക്ക്,വില്ലേജ് തലങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകളും രൂപീകരിക്കും.*
*പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൾട്രോൾ റൂമുകൾ തുറക്കാനും ഇത് സംബന്ധിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇന്നലെ പുറപ്പെടുവിച്ച സർക്കുലറിൽ ലാൻ്റ് റവന്യൂ കമ്മീഷണറോടും എല്ലാ ജില്ലാകളക്ടർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്...*
