ഓടിയും വഴിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കിയും ബയോനേച്ചർ ക്ലബ്ബ് ലോക കായികദിനം ആചരിച്ചു
മുള്ളുർക്കര...ലോക കായിക ദിനത്തോടനുപന്ധിച്ച് മുള്ളർക്കര ബയോനേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫിറ്റ് ഇന്ത്യ എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കു...
സംസ്ഥാന സർക്കാരും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഫിറ്റ് ഇന്ത്യ സന്ദേശം നടത്തുന്നത്. ആരോഗ്യമുള്ള ശരീരത്തിനായി നിത്യവും വ്യായാമം പരിശീലിക്കുക, ആയുസുള്ള സമൂഹത്തിനായി ആരോഗ്യമുള്ള ശരീരം എന്ന സന്ദേശവുമായാണ് ലോക കായിക ദിനം ആചരിക്കുന്നത്. കായിക ദിനത്തിൽ വിവിധ സ്ഥലങ്ങളിലായി വ്യത്യസ്ത കായിക പരിപാടികളിൽ ആയിരത്തോളം വരുന്ന ബയോ നേച്ചർ ക്ലബ് അംഗങ്ങൾ പങ്കെടുത്തു.
വനം, പരിസ്ഥിതി എന്നിവ സംരക്ഷിക്കുക, ആരോഗ്യമുള്ള ജനതയായിമാറുക എന്ന സന്ദേശവും ഉയർത്തിപ്പിടിച്ചു കൊണ്ട് മുള്ളൂർക്കരയിലെ ആറ്റൂർ അസുരൻകുണ്ട് ഡാം റോഡിലൂടെ 3 കിലോമീറ്റർ ഓടുകയും ഒപ്പം വഴിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ആയതിന്റെ സംസ്ഥാന തല ഉദ്‌ഘാടനം മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച്.അബ്ദുൽ സലാം ഫ്ലാഗ് ഓഫ് ചെയ്തു. ബയോ നേച്ചർ ക്ലബ് സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ബയോ നേച്ചർ ക്ലബ് ജില്ലാ കോഡിനേറ്റർ ഡോ.ശ്രീജിത്ത്, എം.എച്ച്..അബ്ദുൽ നൗഷാദ്, മറ്റു ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു



