ഇ.ഐ.എ : കേരളം നിലപാട് തിരുത്തണം | എൻ.ബാദുഷ എഴുതുന്നു

 ഇ.ഐ.എ : കേരളം നിലപാട് തിരുത്തണം.       ഇ.ഐ.എ. ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ 2020 പിൻവലിക്കണമെന്ന് കേരള സർക്കാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പ...

 ഇ.ഐ.എ : കേരളം നിലപാട് തിരുത്തണം.

      ഇ.ഐ.എ. ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ 2020 പിൻവലിക്കണമെന്ന് കേരള സർക്കാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പ്രതികരണങ്ങൾ അറിയിക്കാനുള്ള അവസാന തീയതിയായ കഴിഞ്ഞ 11-ാം തീയതി അവസാന നിമിഷം സംസ്ഥാന സർക്കാർ നൽകിയതായി വരുത്തിക്കൂട്ടിയ എതിർപ്പ് ആത്മാർഥതയില്ലാത്തതും വഞ്ചനാപരവുമാണ്. രാജ്യം ഇതുവരെ കാണാത്ത വിധം പൊതു സമൂഹം , പ്രത്യേകിച്ച് യുവാക്കൾ ഇടപെട്ടതിനെത്തുടർന്ന്സം സ്ഥാനം അങ്ങനെയൊരു പ്രഹസനത്തിന് നിർബന്ധിതമാകുകയായിരുന്നു എന്നതാണ് സത്യം . കേന്ദ്ര സർക്കാർ കോവിഡ് മഹാമാരിയുടെ മറവിൽ കൊണ്ടു വന്ന കരടിലെ,  മറ്റുള്ള വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയൊന്നും പ്രസക്തമല്ലാത്ത ചിലതിനെ മനമില്ലാ മനുസ്സാടെ എതിർത്തു എന്നു വരുത്തുകയും കരട് വിജ്ഞാപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന ഒഴുക്കൻ മട്ടിലുള്ള പ്രസ്താവം നടത്തുകയും മാത്രമേ സംസ്ഥാനം ചെയ്തിട്ടുള്ളൂ.


           കേരളത്തിൻ്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കാൻ നിരവധി കാരണങ്ങൾ വേറെയുമുണ്ട് . 2020 മാർച്ച് മാസം 23 ന്നാണ് ഏറെ വിവാദമായ കരട് MOEF $ CC പ്രസിദ്ധീകരിക്കുന്നതു്. പൊതു സമൂഹത്തിന്നും മറ്റും പ്രതികരണം അറിയിക്കാനുള്ള അവസാന തിയതി ജൂൺ 30 ആയിരുന്നു. ഒരു പരിസ്ഥിതി പ്രവർത്തകൻ്റെ റിട്ട് ഹർജിയെത്തുടർന്ന് അന്ന് ഉച്ചകഴിഞ്ഞാണ് ഡൽഹി ഹൈക്കോടതി അവസാന തീയതി ആഗസ്റ്റ് 11 ആയി ദീർഘിപ്പിക്കുന്നത്. കേരള സർക്കാർ ജൂൺ 30ന്ന് മുൻപ് എന്തുകൊണ്ട് പ്രതികരണമറിയിച്ചില്ല എന്ന ചോദ്യം ന്യായമാണ്. തീയതി നീട്ടിയില്ലായിരുന്നെങ്കിൽ കേരളത്തിന്ന് എതിർപ്പില്ലായിരുന്നു എന്നാണല്ലോ മനസ്സിലാക്കേണ്ടത്.

       കേരളത്തിൻ്റെ പ്രതിഷേധം അറിയിക്കാൻ അന്തിമദിനത്തിൻ്റെ നവസാന മണിക്കൂർ വരെ കാത്തത് കേവലം യാദ്രിശ്ചികമല്ല. കോർപ്പറേറ്റ് പ്രീണനത്തിൽ ഇരുകൂട്ടരും ഒറ്റക്കെട്ടു് തന്നെയാണ്. ഇടതുപാർട്ടികളും സംസ്ഥാന സർക്കാറും പല്ലും നഖവും ഉപയോഗിച്ചു് ഈ കരിനിയമത്തെ എതിർക്കുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനങ്ങളടെ അധികാരത്തെ കവരുന്നതും ഫെഡറലൽ ബന്ധങ്ങളെ ഗുരുതരമായി ഹനിക്കുന്നതുമായ വ്യവസ്ഥകൾ കരട് വിജ്ഞാപനത്തിൽ ഉണ്ടെങ്കിലും സംസ്ഥാന സർക്കാർ എതിർത്തിട്ടില്ല.  അധികാരത്തിൽ വന്നതു മുതൽ കേരള സർക്കാർ പരിസ്ഥിതിക്കെതിരെ നടത്തി വരുന്ന നിരന്തര യുദ്ധത്തിൻ്റെയും കോർപ്പറേറ്റ് ബാന്ധവത്തിൻ്റെയും പശ്ചാത്തലത്തിൽ വേണം ഈ നിലപാടിനെ വിലയിരുത്താൻ. പരിസ്ഥിതിക്കെതിരായ കുരിശുയുദ്ധത്തിൽ കേന്ദ്ര - കേരള സർക്കാറുകൾ തമ്മിൽ യാതൊരന്തരവുമില്ല. പ്രളയങ്ങൾക്കും ദുരന്തങ്ങൾക്കും ശേഷവുമുള്ള കേരളത്തിൻ്റെ പുനർനിർമ്മാണ പദ്ധതികൾ ,  ക്വാറികളുടെ ദൂരപരിധി 50 മീറ്ററിൽ നിന്നും 200 മീറ്ററാക്കിയ ഗ്രീൻ ട്രിബൂണൽ ഉത്തരവിനെ കോടതിയിൽ എതിർത്തത്. ഇവയൊക്കെ നിലപാടിൻ്റെയും നയത്തിൻ്റെയും ഭാഗം തന്നെയാണ്.

       കേരള സർക്കിൻ്റെ മാത്രമല്ല ഇടതുപാർട്ടികളുടെ നിലപാടിനെയും സംശയിക്കേണ്ടിയിരിക്കുന്നു. അവരൊക്കെ  പ്രതികരിച്ചതു് തന്നെ അവസാന നിമിഷത്തിലാണ്. മുൻപൊന്നും കാണാത്ത ഒരു നിസ്സംഗത അവർക്കുണ്ടായിരുന്നു. അതിനും എത്രയോ മുൻപു തന്നെ രാഹുൽ ഗാന്ധിയും DMK യും ചില സംസ്ഥാന സർക്കാറുകളും എതിർപ്പറിയിച്ചിരുന്നു. ഇത്തരമൊരു കരിനിയമത്തെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കാനും ശക്തമായി ചെറുക്കാനും ബാധ്യതയുള്ളവർ നിസ്സംഗരായി നോക്കി നിൽക്കുകയായിരുന്നുവെന്നത് മഹാമാരിയുടെ ഈ കാലത്തെ മറ്റൊരു ദുര്യോഗമാണ്. CPM പൊളിറ്റ് ബ്യൂറോ ഈ ജനാധിപത്യവിരുദ്ധ കരട് വിജ്ഞാപനം പൂർണ്ണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ CPM നയിക്കുന്ന കേരള സർക്കാറിൻ്റെ നിലപാട് വിഭിന്നമാണ്.

       മോഡിയുടെ കാരുണ്യത്തിൽ പൊറുത്തു വരുന്ന തമിൾനാട് സർക്കാർ കാണിച്ച ആർജ്ജവം പോലും ഇന്ത്യയിലെ ഏക ഇടതു സർക്കാർ കാണിച്ചില്ല എന്നത് ഇടതു- ജനാധിപത്യ നിലപാടുള്ള ജനലക്ഷങ്ങളെ ഒന്നാകെ ഉത്കണ്ഡാ കലരാക്കുന്നു.

        ഇ.ഐ.എ.കരടു വിജ്ഞാപനം ജനാധിപത്യവിരുദ്ധവും പരിസ്ഥിതി സുസ്ഥിരതയുടെ കടക്കൽ കത്തിവയ്ക്കുന്നതും കോർപ്പറേറ്റുകൾക്ക് രാജ്യത്തിൻ്റേ അനർഘമായ  പ്രക്രുതിവിഭവങ്ങളും സമ്പത്തും കൊള്ളചെയ്യാൻ അവസരമൊരുക്കുന്നതുമാണെന്നും അതു പൂർണ്ണമായും പിൻവലിക്കണമെന്നും കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഇപ്പോൾ അനുവർത്തികന്ന വഞ്ചനാപരമായ നിലപാട് അവസാനിപ്പിക്കണം. ഇ .ഐ .എ യെക്കുറിച്ച് പഠിച്ച് സംസ്ഥാനത്തിൻ്റെ നിലപാട് രൂപപ്പെടുത്താൻ പരിസ്ഥിതി വിദഗ്ദർക്ക്കൂടി പ്രാതിനിധ്യമുള്ള ഒരു സമിതി രൂപീകരിക്കണം.ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് കേരളത്തിലെ പരിസ്ഥിതി പ്രർത്തകർ മാത്രമല്ല , ഇ, ഐ.എ കരടിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റ് അഴിച്ചവിട്ട യുവാക്കളും മറ്റെല്ലാവരും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

16-ആഗസ്റ്റ് - 2020

            എൻ.ബാദുഷ

Related

Protect Nature 9208905650768197829

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -