കടൽ കയറ്റത്തിന് കടൽ ഭിത്തി സ്ഥായിയായ പരിഹാരമല്ല

      കുറഞ്ഞ വർഷങ്ങൾക്കകം ആ കടൽ ഭിത്തിയും അതിനോട്‌ ചേർന്നിരിക്കുന്ന വീടുകളെയും വിഴുങ്ങിക്കൊണ്ട് കടൽ വീണ്ടും കരയിലേക്ക് കയറും എന്നത് കേരളത്തി...

     


കുറഞ്ഞ വർഷങ്ങൾക്കകം ആ കടൽ ഭിത്തിയും അതിനോട്‌ ചേർന്നിരിക്കുന്ന വീടുകളെയും വിഴുങ്ങിക്കൊണ്ട് കടൽ വീണ്ടും കരയിലേക്ക് കയറും എന്നത് കേരളത്തിലെ അനുഭവമാണ്. കടൽ കയറുന്നതനുസരിച്ച് ജനങ്ങൾക്ക് മറ്റ് സുരക്ഷിത സ്ഥാനം ഒരുക്കുകയോ കടൽ കയറ്റത്തിനു കാരണമായ കടലിലെ നിർമിതികൾ പൊളിച്ചുമാറ്റുകയോ മാത്രമാണ് പരിഹാരം. എവിടെ കടൽ കയറുന്നോ അതിന് ഇടത് ഭാഗത്തായി കടലിനുള്ളിലേക്ക് കരയിൽ നിന്നും മത്‍സ്യബന്ധന തുറമുഖം പോലുള്ള നിർമിതികൾ ഉണ്ടാകും തീർച്ച. ഈ നിർമ്മിതികളാണ് കടൽ കയറ്റത്തിന് കാരണമായി ഭവിക്കുന്നത്. 

വിശദമാക്കാം - ലോകത്ത് അപൂർവമായി കേരളം പോലുള്ള സ്ഥലങ്ങളിലെ കടലോഴുക്കിന്റെ പ്രത്യേകതയാണിത്. മൺസൂൺ കാലത്ത്  തീരംചേർന്ന കടലോഴുക്ക് വടക്കുനിന്നും തെക്കോട്ട് ശക്തമായതിനാൽ  മണൽ കടലിലേക്ക്  വലിച്ചെടുക്കപ്പെട്ട് തെക്കോട്ടോഴുകി താൽകാലികമായി നഷ്ടപ്പെടുന്നുണ്ട്, ഈ പ്രതിഭാസത്തെ കരയെടുപ്പ് എന്നു പറയും (തിരുവനന്തപുരം പ്രാദേശിക ഭാഷയിൽ. മറ്റ് മാസങ്ങളിൽ വളരെ സാവധാനം തിരിച്ചോഴുകി തീരം പുനർസ്ഥാപിക്കുതിനെ  കരവെയ്പ് എന്നു പറയും. തിരികെ വടക്കോട്ടുള്ള ഒഴുക്ക് ശക്തമല്ലാത്തത്തിനാൽ  കടലിനുള്ളിലേക്കുള്ള നിർമിതികൾ കരവെയ്‌പിന്  തടസമാകും. ഇതാണ് കേരളത്തിൽ സ്ഥിരമായി കടൽ കരയിലേക്ക് കയറിക്കോണ്ടിരിക്കുന്നതിന് കാരണം.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

 ആഗോളതാപനം മൂലം ഇപ്പോൾ വളരെകുറഞ്ഞ അളവിൽ മാത്രമേ സമുദ്രനിരപ്പ് ഉയർന്നിട്ടുള്ളൂ, എന്നതിനാൽ മനുഷ്യനിർമിതമായ കടൽ കയറ്റങ്ങളെ ഇപ്പോൾ ആഗോള താപനത്തിന്റെ തലയിൽ കെട്ടിവെക്കുന്നത്  നിർമാണ ലോബികൾക്കുവേണ്ടി പ്രചരിപ്പിക്കുന്ന പച്ചക്കള്ളമാണ്.  1970 കളിൽ  വിഴിഞ്ഞത്ത് ചെറിയൊരു മത്‍സ്യബന്ധന തുറമുഖം നിർമിച്ചപ്പോൾ തന്നെ അതിന്റെ വലത് ഭാഗങ്ങളിൽ കടൽ കരയിലേക്ക് കയറാൻ ആരംഭിച്ചു, എന്നാൽ അന്ന് കേരളത്തിൽ ആഗോളത്താപനം എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല എന്നോർക്കണം. ഇപ്പോൾ വിഴിഞ്ഞം അന്താരാക്ഷ്ട്രതുറമുഖത്തിന്റെ നീളം പഴയ തുറമുഖത്തേക്കാൾ കടലിനുള്ളിലേക്ക് നീണ്ടപ്പോൾ തിരുവനന്തപുരം തീരങ്ങളിൽ കടൽകയറ്റം കൂടുതൽ രൂക്ഷമായി വരുന്നു  എന്നത് ലേഖകന്റെ നേർ അനുഭവം.



                                        ആഗോളത്താപനം മൂലം സമുദ്രജലം ഉയർന്നുള്ള കടൽ കയറ്റം സാവധാനം തല പൊക്കിയിട്ടുണ്ട്  അതും കൂടിച്ചേരുമ്പോൾ  2030 കളിൽ ഭീകരമാകുന്ന കടൽ കയറ്റം 2050 തോടെ എറണാകുളം ബോംബെ നഗരങ്ങളെയും അതിനുമുൻപ് സമുദ്രനിരപ്പിൽ നിന്നും താണ ആലപ്പുഴയെയും സമുദ്രം വിഴുങ്ങും എന്നാണ് ശാസ്ത്രനിഗമനം. അത്തരം പ്രദേശങ്ങളിൽ ഇനി തീരദേശ ഹൈവേയും വൻ കെട്ടിടങ്ങളും നിർമ്മിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നിർമാണലോബികൾക്ക് വേണ്ടി ഇനിയും പശ്ചിമഘട്ടമലനിരകളെയും ധനവും അറബിക്കടലിൽ പാഴാക്കണോ.                         

Gracious tvm                                                            


Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -