നവംബർ 19 അന്താരാഷ്ട്ര പുരുഷ ദിനം

  പുരുഷ ദിനം... സുഹൃത്തുക്കളിലെ 'പുരുഷനെ' അറിയാൻ ശ്രമിച്ചിട്ടുണ്ടോ...?  ഭൂരിഭാഗം പേരും സ്വന്തം പാഷനും സ്വപ്നങ്ങളും വേണ്ടെന്ന് വെച്ചവ...

 പുരുഷ ദിനം...


സുഹൃത്തുക്കളിലെ 'പുരുഷനെ' അറിയാൻ ശ്രമിച്ചിട്ടുണ്ടോ...? 

ഭൂരിഭാഗം പേരും സ്വന്തം പാഷനും സ്വപ്നങ്ങളും വേണ്ടെന്ന് വെച്ചവരായിരിക്കും,  കാരണം കുടുംബത്തിന്റെ ഉത്തരവാദിത്വം. 


അവൻ പഠിച്ച് ഒരു ജോലി കിട്ടിയിട്ടുണ്ട് വേണം, അവൻ സമ്പാദിച്ചിട്ടു വേണം കുടുംബം രക്ഷപെടാൻ, വീടൊന്ന് പുതുക്കി പണിയാൻ, മോളെ കെട്ടിച്ചു വിടാൻ.... 


ഇതൊക്കെ കേട്ടുകൊണ്ട് വളരുന്ന ഒരു പുരുഷന് എവിടെയാണ് സ്വപ്നങ്ങൾക്ക് പിന്നിൽ പോകാൻ സമയം..? 

പഠനം, ജോലി തെണ്ടൽ, ജോലി കിട്ടിക്കഴിഞ്ഞാൽ ഒരു വിവാഹം... അത് കഴിഞ്ഞാൽ വീട് വെക്കണം, കുട്ടികളെ വളർത്തണം , പഠിപ്പിക്കണം, മാതാപിതാക്കളെയും കുടുംബത്തെയും പരിഗണിക്കണം അവരുടെ ജീവിതവും ചികിത്സയും നോക്കണം, പരാതികളും പരിഭവങ്ങളും കേൾക്കണം...    അറുപത് വയസ്സുവരെ ഓടിത്തളർന്ന് പിന്നീട് കുട്ടികളുടെ കാരുണ്യത്തിൽ ജീവിക്കാൻ വിധിക്കപ്പെടുന്ന;തല്ലേ നമ്മൾ കാണുന്ന 'പുരുഷ' ജീവിതങ്ങൾ...? 

ജാതി മത വ്യത്യാസമില്ലാതെ പുരുഷന്മാർ ഈ ഒറ്റ ക്യൂ വിലല്ലേ..? അവന് സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ എവിടെ സമയം...! 


ഏതെങ്കിലും ഒരു സ്ത്രീയാൽ സ്വാധീനിക്കപ്പെടാത്ത ഒരു പുരുഷനെ നിങ്ങൾ കണ്ടിട്ടുണ്ടോ..? അമ്മയുടെ, ഭാര്യയുടെ, മകളുടെ, പെങ്ങളുടെ.... ഏതെങ്കിലും ഒരു സ്ത്രീയുടെ സ്വാധീനം ഒരു പുരുഷനിൽ ഉണ്ടാകും, അവരോട് നോ പറയാൻ കഴിയാതെ, അവരുടെ മുഖം വാടുന്നത് സഹിക്കാൻ കഴിയാതെ കോംപ്രമൈസ് ചെയ്യുന്നവരാണ് മിക്ക പുരുഷന്മാരും. കഷ്ട്ടപെട്ട് ഒറ്റക്ക് കുടുംബം പോറ്റുന്നവനെ നമ്മൾ കുടുംബം 'ഭരിക്കുന്നവൻ' എന്ന് വിളിക്കും, ഭരിക്കുന്നവൻ ഭരണീയരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണല്ലോ... 


 പുരുഷന്മാർക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള ദിവസമാണ് പുരുഷ ദിനം. 

കുടുംബ ജീവിതം തുടങ്ങുന്നതോടെ സ്വന്തം ജീവിതം മാറ്റി വെക്കുന്ന, ഒടുക്കം നിരാശയോടെ ഇന്നലകളെക്കുറിച്ച് സംസാരിക്കുന്ന പുരുഷന് ചിന്തിക്കാനുള്ള ദിവസം. 


ഞാനൊരു നല്ല കുടുംബനാഥനായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല, പക്ഷെ ഞാനൊരു മോശം കുടുംബ നാഥനായിരുന്നില്ല എന്ന്  ഉറപ്പിച്ചു പറയും. വ്യക്തിപരമായ ഇഷ്ടങ്ങളെ മാറ്റിവെക്കാതെ തന്നെ കുടുംബ ജീവിതം നയിക്കാൻ കഴിയും. ഞാൻ പലരുടെയും സുഹൃത്താണ്, സഹോദരനാണ്, മകനാണ്,  പൊതു പ്രവർത്തകനാണ്, ഒരു വ്യക്തിയാണ്,  കൂട്ടത്തിൽ ഭർത്താവും പിതാവുമാകാം, മറ്റെല്ലാം നിർത്തിവെച്ചു കൊണ്ട് ഭർത്താവുദ്യോഗസ്ഥനായി ജീവിക്കാൻ ഒട്ടും താല്പര്യാമില്ലാത്ത ആളാണ് എന്ന്  പെണ്ണുകാണാൻ പോയപ്പോൾ പറഞ്ഞു വെച്ചതാണ്, കുടുംബ ജീവിതം വ്യക്തി ജീവിതത്തിന് തടസ്സമാകാതെ സമാന്തരമായി മുന്നോട്ട് കൊണ്ട് പോകുന്നതിന് മോളി എൻ്റെ കൂടെ നിന്നു, തിരിച്ച് അവളൾക്കും എൻ്റെ ഭാര്യയും കുട്ടികളുടെ ഉമ്മയും എന്നതിലപ്പുറമുള്ള വ്യക്തിത്വം ഉണ്ടായിരുന്നു, സ്വന്തം ഇഷ്ടങ്ങളും കൂട്ടുകളും ഉണ്ടായിരുന്നു. അതൊന്നും നടപ്പില്ല എന്ന് പറയാനുള്ള സാധ്യതയുള്ളത് കൊണ്ടാണ് അനുഭവം പറഞ്ഞത്, മൊബൈൽ ഫോണിന്റെ പാസ്‌വേഡ് ചോദിക്കാതെയും പറയാതെയും ഇരുപത്  വർഷങ്ങൾ ഒന്നിച്ചു ജീവിച്ചിട്ടുണ്ട്. 


ലോകം പുരുഷാധിപത്യത്തിന്റേതാണ്, സ്വാതന്ത്ര്യം പുരുഷന് തീറെഴുതി കിട്ടിയതാണ്, പുരുഷ ജീവിതം എന്ത് മനോഹരമാണ് എന്നൊക്കെയുള്ള വാഴ്ത്തുപാട്ടുകൾ കേട്ട്  കണ്ണ് മഞ്ഞളിച്ച് നിൽക്കുന്ന പുരുഷന് സ്വന്തം ജീവിതത്തിലേക്ക് തിരഞ്ഞു നോക്കാൻ പുരുഷ ദിനം കാരണമാവട്ടെ. 


-ആബിദ് അടിവാരം

Related

Green Days 4655998511413279318

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -