വനപാലകന്റെ മകന് സംസ്ഥാന വന്യജീവി ഫോട്ടോ അവാർഡ്
സംസ്ഥാന വന്യജീവി പുരസ്കാരത്തിന് അർഹമായ ചിത്രം വനപാലകനായി ഏറെ കാലം സേവനമനുഷ്ടിച്ച ഒരു അച്ഛന്റെ മകന്സംസ്ഥാന സർക്കാരിൻറ വനം -വന്യജീവി ഫോട്ടോഗ്...
സംസ്ഥാന വന്യജീവി പുരസ്കാരത്തിന് അർഹമായ ചിത്രം
വനപാലകനായി ഏറെ കാലം സേവനമനുഷ്ടിച്ച ഒരു അച്ഛന്റെ മകന്സംസ്ഥാന സർക്കാരിൻറ വനം -വന്യജീവി ഫോട്ടോഗ്രാഫി അവാർഡ്. തിരുവനന്തപുരം, പാറശ്ശാല, ഗ്രാമം ശ്രീ ഹൗസിൽ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ചർ കെ.ശിവകുമാറിൻറയും ബിനുവിന്റെയും മകൻ വിഗ്നേഷ് ബി.ശിവനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ആറാം ക്ലാസ് മുതൽ പ്രകൃതി ദൃശ്യങ്ങൾ ചെറിയ ക്യാമറയിൽ പകർത്തുന്ന വിഗ്നേഷ് വിവിധ കാലഘട്ടങ്ങളിൽ സൈലൻറ് വാലി, നെല്ലിയാപതി, വയനാട്, അഗസ്ത്യമല, ചിന്നാർ, ഇരവികുളം, പെരിയാർ,മറയൂർ എന്നീ വനമേഖലകളിൽ യാത്രകൾ നടത്തി. സൈലൻറ് വാലിയിൽ നിന്നും പകർത്തിയ ചിത്രമാണ് മത്സരത്തിനയച്ചത്. സസ്യശാസ്ത്രത്തിൽ വാഴൂർ എൻ.എസ്.എസ്.കോളജിൽനിന്ന് ബിരുദവുംനേടി. സഹോദരൻ വൈശാഖ്ദുബായിൽ എൻജിനീയറാണ്.
