നിഗ്ഗൂഡമായ കഥകൾ തേടിയൊരു യാത്രയിൽ ........

യാത്രാവിവരണം - അഖിൽ സുരേന്ദ്രൻ അഞ്ചൽ 📷✍️ പത്തനംതിട്ട ജില്ലയിലെ  കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എ...



യാത്രാവിവരണം - അഖിൽ സുരേന്ദ്രൻ അഞ്ചൽ 📷✍️


പത്തനംതിട്ട ജില്ലയിലെ  കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എത്തിച്ചേരാം ഇവിടെയാണ്  ചരിത്ര പ്രസിദ്ധമായ രാക്ഷസൻ പാറ  സ്ഥിതി ചെയ്യുന്നത്.


നിഗ്ഗൂഡമായ കഥകൾ കാണാനും കേൾക്കാനും മനോഹരമായ സൂര്യാസ്തമയം  കാണാനും ഇന്ന് എന്റെ പ്രിയപ്പെട്ട സ്നേഹിതരെ കൂട്ടി കൊണ്ടുപോകുന്നത് ചരിത്രത്തിന്റെ അവശേഷിപ്പായ രാക്ഷസൻപാറയിലേക്കാണ് .  ചരിത്ര താളുകളിൽ രേഖപ്പെടുത്തിയ രാക്ഷസൻ പാറയിലേക്ക്


പ്രിയപ്പെട്ടവരെ ചെറുപ്പക്കാലത്ത് നമ്മൾ ഓരോത്തരും  മുത്തശ്ശിക്കഥകളിൽ ഒരു പാട് രാക്ഷസൻമ്മാരുടെ കഥകൾ കേട്ടിട്ടുണ്ടാവും ഇലേ എന്നാൽ ഇന്ന് പ്രിയപ്പെട്ടവർക്ക്  ഞാൻ ഒരു കഥ പറഞ്ഞ് തരാം ഒരു യാത്രയുടെ കഥ 


ഞാൻ ജോലി ചെയ്യുന്നത്  മുദ്രാ വിഷൻ ടി വി  ചാനലിൽ ട്രാവൽ ഡെസ്ക്കിൽ ആണ് ജോലി ആരംഭിച്ച സമയം മുതലേ സീനയർ ക്യാമറമാനായ സുനിൽ ജി രാക്ഷസൻ പാറയെക്കുറിച്ച് പറഞ്ഞിരുന്നു . 


 പക്ഷേ പാതി വഴിയിൽ എവിടെയോ ചില തടസ്സങ്ങൾ നേരിട്ടത്തിനാൽ നടക്കാത്ത പോയി ആ യാത്ര പക്ഷേ വിധിയോ ഇങ്ങനെയായിരുന്നു  അത് അങ്ങനെയലേ  സംഭവിക്കുകയുള്ളു .  


ഈ യാത്ര സുനിൽജിക്ക് ഒപ്പം  തന്നെ ചെയ്യാൻ കഴിഞ്ഞതിൽ  എന്റെ മനസ്സിന്  വലിയ സന്തോഷം നല്കി ,  ഒപ്പം ഈ യാത്രയിൽ  അനുജൻ അരുൺ കരവാളൂരും , ഹരികൃഷ്ണൻ ചേട്ടനും , കൊച്ചണ്ണൻ എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന രേജീഷ് ചേട്ടനും ആയിരുന്നു യാത്രയിലെ മറ്റ്

 സഹയാത്രികർ 


ഇടിയും മിന്നലോടും കൂടിയ ഇടിഞ്ഞിറങ്ങിയ മഴയിൽ ഞങ്ങൾ അഞ്ച് പേർ അങ്ങനെ രാക്ഷസൻ പാറയിലേക്ക് യാത്ര ആരംഭിച്ചു. ഏകദേശം  വൈകുന്നേര സമയം  , മഴ പെയ്ത് തോർന്ന നേരമാണെങ്കിലും ചാറ്റൽ മഴയുണ്ട് ,    പ്രദേശമാകെ ശാന്തമാണ് 

ചെറിയൊരു ഗ്രാമ പ്രദേശമാണ് ഇഞ്ചപ്പാറ എന്ന് പറയുന്ന സ്ഥലം . 


മഴ പെയ്ത് തോർന്നതിനാൽ മൂടൽ മഞ്ഞ് പ്രദേശമാകെ നിറഞ്ഞ് നിൽക്കുന്നത് കാണാം . നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നുമുണ്ട് ,  മഴ പെയ്തതിനാൽ പാറകളിൽ നല്ല വഴുക്കലുണ്ട് സാവധാനം ഓരോത്തരും സുരക്ഷിതമായി പാറമുകളിലേക്ക് നടന്ന് കയറാൻ തുടങ്ങി   ദൂരെ രാക്ഷസന്റെ മൂക്കുകൾ പോലെ പാറയിൽ കാണുന്ന ദ്വാരങ്ങൾ സുനിൽ ജി കാണിച്ച് തന്നു ,  വിദൂര ദ്യശ്യങ്ങളിൽ നിന്ന്  പോലും കാണാൻ സാധിക്കും എന്നത് ഞങ്ങളെ ഓരോത്തരെയും അത്ഭുതപ്പെടുത്തി . 


പച്ച പാർന്ന   മഞ്ഞ് മലകൾ ചേർന്നൊരു   പ്രദേശമാണ് ഇപ്പോൾ മുന്നിൽ കാണാൻ കഴിയുന്നത് , പടുകൂറ്റൻ പാറകളും ഇവിടുത്തെ മറ്റൊരു പ്രേത്യേകതയാണ് .  കൂടലിന്റെയും കലഞ്ഞൂരിന്റെയും ഹൃദയ ഭാഗങ്ങളും ഈ പാറ മുകളിലെ വ്യു പോയിന്റിൽ  നിന്നാൽ കാണാൻ കഴിയും.


ഒരു കാലത്ത് പാറ ലോബികൾ ആർത്തിയോടെ പാഞ്ഞടുത്ത മലനിരകൾ തുരന്നു തുരന്നു നാടിന്റെ ആത്മാവ് തന്നെ കുളം തോണ്ടു മെന്നായപ്പോൾ നാടാകെ ഇളകി, നാട്ടുകാർ സമര രംഗത്തിറങ്ങി. 


പാറ ഖനനം പൂർണ്ണമായും  നിലച്ചതോടെ പത്തനംതിട്ട ജില്ലയിലെ രാക്ഷസൻ പാറ  മികച്ച ടൂറിസം സാധ്യതയാണ് ഇപ്പോൾ  മുന്നോട്ടു വെയ്ക്കുന്നത് .


പ്രകൃതി സ്നേഹികളുടെ കരുതലും  സംരക്ഷണവും ഈ പ്രദേശത്ത് മതിയാവോളം  ഉണ്ടെങ്കിലും രാക്ഷസൻ പാറയിലെ രാക്ഷസന്റെ കൈകളിൽ  ഈ പ്രദേശം എന്നും സുരക്ഷിതമായിരിക്കും അത് ഉറപ്പാണ് .


രാക്ഷസൻ പാറയുടെ പിന്നാമ്പുറ കഥകളിലൂടെ ഒന്ന് യാത്ര പോയി വരാം -


ഗുരു നിത്യചൈതന്യ യതി ചെറുപ്പകാലത്ത് ധ്യാനത്തിനും എഴുത്തിനുമായി തിരഞ്ഞെടുത്ത സ്ഥലമായിരുന്നു രാക്ഷസൻ പാറ . ഇവിടെ പാറപ്പൊട്ടിക്കാൻ ആദ്യ ശ്രമം നടന്ന സമയം ഗുരു നിത്യ ചൈതന്യ യതിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ സമരം നടന്നത് .


ഒരു പാട് കെട്ട് കഥകളാണ് രക്ഷൻ പാറയിലെ രാക്ഷസനെക്കുറിച്ച് പലർക്കും

പറയാനുള്ളത് അതിൽ വിശ്വസിക്കാവുന്ന ഒന്ന് പറയാം   ക്രൂരനായ രാക്ഷസൻ ഇഞ്ചപ്പാറ നിവാസികളെ ആക്രമിച്ച് കൊല്ലുകയും സഹിക്കവയ്യാതെ ജനങ്ങൾ കലഞ്ഞൂർ മഹാദേവരുടെയും കൂടൽ ദേവിയുടെയും മുന്നിൽ അഭയം പ്രാപിച്ചു ദേവിയും, മഹാദേവനും  ചേർന്ന് രാക്ഷസനെ അമ്പെയ്ത് കൊന്നു ഇതാണ് രാക്ഷസന്റെ ഒരു കഥ ഇനിയും നിഗ്ഗൂഡ കഥകൾ ഒരു പാട് ഉണ്ട് .


ഞാൻ ഒരു കഥ പറയട്ടേ സുഹൃത്തുക്കളെ  വാസ്തവത്തിൽ ചില മനുഷ്യരലേ യഥാർത്ഥ  രാക്ഷസൻമ്മാർ പാറക്വാറി കൊണ്ട് വന്ന് ഒരു നാടിന്റെയും ജനങ്ങളുടെയും , പ്രകൃതിയുടെയും  സന്തുലിതാവസ്ഥയും  സംസ്കാരവും , പൈതൃകവും നശിപ്പിക്കുന്ന യഥാർത്ഥ കഴുക്കൻമ്മാരായ   രാക്ഷസൻമ്മാർ  ഇവരലേ ചിന്തിച്ച് നോക്കു ഒന്ന്  പ്രിയപ്പെട്ട സ്നേഹിതരെ 


പ്രകൃതിക്ക് നാശം  വരുത്തുന്നതും ,  ഇഞ്ച പാറയിലെ പ്രദേശവാസികൾക്ക്  സ്വസ്ഥമായി  ജീവിക്കാനും   ഇഞ്ചപ്പാറയിൽ ഒരു പാറമട പോലും തുടങ്ങാൻ അനുവദിക്കില്ല എന്ന ശക്തമായ നിലപാടിലാണ് ഇവിടുത്തെ സ്നേഹ സമ്പന്നരായ പ്രദേശവാസികൾ എടുത്തിരിക്കുന്നത് . എന്റ വക വലിയ ഒരു  ബിഗ് സല്യൂട്ടും , പിൻതുണയും  ഇഞ്ച പാറയിലെ നിവാസികൾക്ക് ഉണ്ടാകും


ഈ പൈതൃക സമ്പത്തിനെ കാത്ത് സംരക്ഷിക്കണം  ഇവിടെ വരുന്ന ഓരോ സഞ്ചാരിയും , ഓരോ വ്യക്തികളും ഇത് നമ്മുടെ ഓരോത്തരുടെയും  ദ്യഢ നിശ്ചമായ തീരുമാനമാനത്തിൽ രാക്ഷസൻ പാറയിലേക്ക് യാത്ര ചെയ്യുക


ചെംചുവപ്പില്‍  മഞ്ഞ കലര്‍ത്തി സന്ധ്യേ 

നിനക്കു നല്‍കി വശ്യതയാര്‍ന്ന നിറഭംഗി .

പകലിന്‍റെ പരിഭവങ്ങള്‍ പറഞ്ഞു നീ  

രാവിന്‍റെ മാറിലേക്ക്‌ തല ചായ്ച്ചു 

മയങ്ങാന്‍ തിടുക്കം കൂട്ടും സായംസന്ധ്യേ നിനക്ക് ഇത്ര മാസ്മരികതയോ .!   



എന്നിലെ യാത്രകളുടെ ഹൃദയമിടിപ്പിനും കാഴ്ചകളുടെ കലവറകൾക്കും ഒരേ വേഗതയായിരുന്നു ...


"അമ്മ എന്നുള്ള രണ്ടക്ഷരവും യാത്ര എന്നുള്ള രണ്ടക്ഷരവും ഞാൻ ആദ്യം ജപിക്കും മന്ത്രം"


സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക -


രാക്ഷസൻ പാറ മുകളിൽ സ്വയം സംരക്ഷണം ഉറപ്പു വരുത്തുക, അതി ശക്തമായ കാറ്റ് വീശുന്ന മേഖലയാണ്, പാറമുകളിൽ കാൽ വഴുതുന്നതിന് സാദ്ധ്യത കൂടുതലാണ് , പാറമുകളിൽ ഭക്ഷണം കൊണ്ട് പോയി കഴിക്കുന്നത് ഒഴുവാക്കണം, ഭക്ഷണം അഥവാ കഴിച്ചാലും വേസ്റ്റുകൾ ഇവിടെ നിക്ഷേപിക്കരുത് ,  പ്ലാസ്റ്റിക്ക് കുപ്പികൾ ഒരു കാരണവശാലും പാറമുകളിൽ നിക്ഷേപിക്കരുത് , പരിപാവനമായ രാക്ഷസൻ പാറ  സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും കടമയാണ് മറക്കരുത്.


മദ്യം , മയക്കു മരുന്ന് നിരോധിത മേഖലയാണ്, പാറയുടെ സൈഡിൽ പോകരുത് , സൈഡിൽ ചെന്ന് നിൽക്കരുത്,

പാദരക്ഷകൾ കഴിവതും ഒഴുവാക്കുക  ഇതൊക്കെ നമ്മൾ ഓരോത്തരും ശ്രദ്ധിച്ചാൽ നമ്മുടെ  യാത്രകളെ നമ്മുക്കോരോത്തർക്കും  മനോഹരമാക്കി തീർക്കാവുന്നതാണ് .


 ജീവിതമെന്ന ഈ ഹ്രസ്വചിത്രത്തിൽ ഞാൻ യാത്രകൾ തുടരുന്നു


രാക്ഷസൻ പാറയിൽ എത്തിച്ചേരാൻ -


പത്തനംതിട്ട ജില്ലയിലെ കൂടൽ എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ  ഇഞ്ചപ്പാറ എന്ന സ്ഥലത്ത് എത്താം ഇവിടെയാണ് രാക്ഷസൻ പാറ സ്ഥിതി ചെയ്യുന്നത് .




https://maps.app.goo.gl/41a5LUFV4cmL2ekA7

Related

Travelogue 662822076071700372

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -