കണ്ടൽച്ചെടിയുടെ സംരക്ഷകനായ ഈ മുത്തിനെ നമ്മൾ അറിഞ്ഞിരിക്കണം
കണ്ടൽകാടുകളുടെ സംരക്ഷകനായി മലയാളിക്ക് പരിചയമുള്ളപേരാണ് കല്ലേൽപൊക്കുടൻ, എന്നാൽ അധികമാരും അറിയാത്ത ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും വേണ്ടത...
കണ്ടൽകാടുകളുടെ സംരക്ഷകനായി മലയാളിക്ക് പരിചയമുള്ളപേരാണ്
കല്ലേൽപൊക്കുടൻ, എന്നാൽ അധികമാരും അറിയാത്ത ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും വേണ്ടത്രവാർത്താപ്രാധാന്യംനൽകാത്ത പേരാണ് പാറയിൽരാജനെന്ന, താപം രാജൻ, കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽചെടികൾനടുകയും അതിനെപരി പാലിച്ചുവളർത്തുകയുംചെയ്ത മനുഷ്യനാണ്പാറയിൽരാജൻ, എന്നാൽ കേരളീയസമൂഹവും, കേരളത്തിലെ മാധ്യമങ്ങളും ഇദ്ദേഹത്തെ തമസ്ക്കരിച്ചു,
കണ്ണൂർ ജില്ലയിൽചെറുകുന്ന് പഞ്ചായത്തിൽ പഴയങ്ങാടിറയിവ്വേസ്റ്റേഷനിൽനിന്നും 2 കിലോമീറ്റർ ദുരംപോയൽ പഴയങ്ങാടി പുഴയോരമായതാപത്ത്, പാറയിൽ രാജനെകാണാം,
ആരാണീപാറയിൽരാജൻ?
1963 നവംബർ17ന് പാറയിൽ അമ്പുവിൻ്റെയും,യശോധയുടെയുംമകനായി ജനനം, ' സേതുലക്ഷിയാണ് രാജൻ്റെ ഭാര്യ,യതുരാജ്, പൂജ എന്നിവരാണ് മക്കൾ,
അച്ചൻഅമ്പുപഴയങ്ങാടി പുഴയിൽനിന്നുംമത്സ്യംപിടിച്ചാണ്
കുടുംബം പുലർത്തിയത്,
രാജന്അഞ്ചാംക്ലാസ് വിദ്ധ്യാഭ്യാസംമാത്രമേള്ളൂ
15 വയസുമുതൽരാജൻ അച്ചൻ്റെകൂടെ പുഴയിൽ മത്സ്യംപിടിക്കാനിറങ്ങി അങ്ങനെ രാജൻമത്സ്യത്തൊഴിലാളിയായി, എന്നാൽ പതിനഞ്ചവയസു മുതൽരാജൻ കണ്ടൽചെടിയുടെസംരക്ഷകനും, കൃഷിക്കാരനും, പ്രചാരകനുമായിമാറി, പതിനായിരക്കണക്കിന്കണ്ടൽച്ചെടികളാണ് കണ്ണൂർജില്ലയിലെപുഴയോരങ്ങളിലും,ചതുപ്പിലുംരാജൻനട്ടുവളർത്തിയത്, കണ്ടൽവിത്തുകൾ തേടിയെത്തുന്നവർക്ക് രാജൻപുഴയോരത്തെകണ്ടലുകളിൽനിന്നുംവിത്ത് ശേഖരിച്ചുനൽകും, തൈകൾ ആവശ്യമുള്ളവർക്ക് പാകിമുളപ്പിച്ചതൈകൾ നൽകും, കണ്ടൽച്ചെടികളെപറ്റിപഠിക്കാൻ വരുന്നവർക്ക് രാജൻ അറിവ്പകർന്നുനൽകും,
കണ്ടൽക്കാടുകളെപറ്റി ആഴത്തിൽപഠിക്കുകയും, അറിവ് സമ്പാദിക്കുകയുംചെയ്ത്, കണ്ടലിൻ്റെപുതിയഅറിവുകൾ തേടുകയുംചെയ്യുന്നരാജൻഒരൽഭുതമാണ്,
22 ഇനംകണ്ടൽച്ചെടിയെപറ്റിആധി കാരികമായിസംസാരിക്കുന്നഒരുപാട്പേരെ നമുക്ക്കേരളത്തിൽകാണാൻകഴിയും, എന്നാൽ 22 ഇനം കണ്ടൽച്ചെടികളെ ചൂണ്ടിക്കാട്ടി ഓരൊ ഇനംചെടിയെയും നമുക്ക്പരിചയപ്പെടുത്തിതരാൻകഴിയുന്ന ഒരുമനുഷ്യനെമാത്രമാണ്എനിക്ക്കാണാൻ സാധിച്ചത്, അത്പാറയിൽരാജനെന്നതാപം രാജനാണ്,
എത്രയോപുഴകളിലും, തോടുകളിലും, ചതുപ്പിലുംകണ്ടൽചെടികൾ നട്ടുവളർത്തിയ ഈ മനുഷ്യൻപ്രകൃതിയുടെ സന്തുലിതാവസ്ഥയാണ്സംരക്ഷിച്ചത്, മണ്ണിടിച്ചിലിലൂടെ പുഴകൊണ്ടുപോകുന്ന പുഴതീരംസംരക്ഷിച്ചുനിലനിർത്തി, കണ്ടൽച്ചെടിനട്ടുവളർത്തിയതിലുടെ ഈ മനുഷ്യൻ നമുക്ക്നൽകിയ ശുദ്ധവായുവിൻ്റെ അളവ്എത്രയാണെന്ന്ഊഹിക്കാൻ നമുക്ക് കഴിയുമോ?
എത്രമത്സ്യസമ്പത്താണ്കണ്ടൽച്ചെടി നട്ടുവളർത്തി സംരക്ഷിച്ചതിലുടെ ഈ മനുഷ്യൻ നമുക്ക്നൽകിയത് !!!
എത്രയെത്രപക്ഷികളാണ് ഇദ്ദേഹം നട്ടുവളർത്തിയ കണ്ടെൽചെടികളിൽ കൂടു കൂട്ടിമുട്ടയിട്ടുവിരിഞ്ഞ് കുഞ്ഞുങ്ങളായി പറന്ന്പോയത് !!!
എത്രയോആളുകൾക്ക് കണ്ടൽച്ചെടിയുടെ പ്രാധാന്യത്തെപറ്റി ഇദ്ദേഹം
അറിവ്പകർന്നു നൽകിയിട്ടുണ്ട്, ആരുടെയുംഅംഗീകാരത്തിനുവേണ്ടിയോ,
പണത്തിനു വേണ്ടിയോ, പ്രശസ്തിക്കുവേണ്ടിയിട്ടോഅല്ല
ഇദ്ദേഹം കഴിഞ്ഞ 43 വർഷംമായിട്ട് ഈപ്രവർത്തിയിലേർപ്പെട്ടത്, ഇങ്ങനെയുള്ള മനുഷ്യരാണ് ഭൂമിയുടെസംരക്ഷകർ, ഇവരുടെ പ്രവർത്തിയെ നമ്മൾകാണാതെ പോകരുത്, ഇദ്ദേഹത്തിൻ്റെ ഫോൺനമ്പർ ഞാനിവിടെ കുറിച്ചിടട്ടെ.
99951 22871

