സുവോളജി ലാബ് - Story by Jabir Athamanakath

സുവോളജി ലാബിന്റെ ജനൽ അഴികളിലൂടെ പുറത്തേക്കുനോക്കി ഫിദ നിന്നു. പുറത്ത് മഴ ചാറുന്നുണ്ട്. മഴത്തുള്ളികൾ താളത്തിൽ ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്നു ...




സുവോളജി ലാബിന്റെ ജനൽ അഴികളിലൂടെ പുറത്തേക്കുനോക്കി ഫിദ നിന്നു. പുറത്ത് മഴ ചാറുന്നുണ്ട്. മഴത്തുള്ളികൾ താളത്തിൽ ശബ്ദമുണ്ടാക്കികൊണ്ടിരിക്കുന്നു.അങ്ങിങ്ങായി  ചേമ്പിലയിൽ വെള്ളതുള്ളികൾ  തത്തികളിക്കുന്നു. ജനാലക്കരികേ ലാബിനോട് ചേർന്ന് വളർന്നുനിൽക്കുന്ന മാവിന്റെ ശിഖരത്തിലൂടെ അവൾ മിഴികൾ പായിച്ചു. ഒരു തേങ്ങാപൂള്ളോ പഴമോ കയ്യിൽ കരുതി ഇങ്ങനെ നിൽക്കുന്നത് കുറച്ചുദിവസങ്ങളായി അവളുടെ പതിവാണ്. അവൾക്കറിയാം ഇന്നത്തോടെ ആ പതിവിന് വിരാമമിടുകയാണെന്ന്. നാളെ മുതൽ ആഗ്രഹമുണ്ടെങ്കിലും അവൾക്ക് ഈ പതിവ് തുടരുവാനാവില്ല.

                              അവൾ മാവിൽ നിന്ന് മിഴികൾ പിൻവലിച്ചു തിരിഞ്ഞുനോക്കി. ലാബിനുള്ളിൽ  അവളലാതെ ഇപ്പോൾ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. അവസാനത്തെ ലാബ് എക്സാം കൂടി കഴിഞ്ഞതോടെ, പരിക്ഷ ചൂടിൽ നിന്ന് രക്ഷപെട്ട അവളുടെ സഹപാടികൾ  പിരിയുന്നതിനുമുമ്പുള്ള   അവസാന ഒത്തുകൂടലിലാണ്. അവൾ ആ കൂട്ടത്തിലേക്ക് പോകാനോ, ആരുടെയെങ്കിലും മിഴികൾ നനഞ്ഞുവോ എന്ന് അന്വേഷിക്കാൻ ഒരുമ്പേട്ടില്ല. മറ്റുള്ളവരുടെ ശ്രദ്ധ വെട്ടിച്ചായിരുന്നു അവൾ സുവോളജി ലാബിലേക്ക് വന്നത്.
                              വളരെ വിശാലമായ ഒരു മുറി ആയിരുന്നു അത്. തടികൊണ്ടുണ്ടാക്കിയ, പഴക്കവും വലിപ്പവുമുള്ള മേശകളും സ്റ്റൂളുകളും മൂന്ന് വരികളിൽ ആയി നിരത്തിയിട്ടിരുന്നു. നാലുപുറവും ചുമരിൽ ജന്തുശാസ്ത്രജഞരുടെയും മൃഗങ്ങളുടെയും ഫോട്ടോകൾ തൂക്കിയിട്ടിരുന്നു. സുവോളജി ലാബിനോട് ചേർന്നുതന്നെയാണ് സെറി കൾച്ചർ റൂം. ലാബിനുള്ളിലൂടെ മാത്രമേ സെറി കൾച്ചർ റൂമില്ലേക്ക് പ്രവേശിക്കാന്നൊക്കു. ഒഴിവുസമയത്തൊക്കെ അവളാണ് ആ മുറിയിൽ പോയി പട്ടുനൂൽ പുഴുക്കൾക്ക് തീറ്റ കൊടുത്തുകൊണ്ട് പരിപാലിച്ചിരുന്നത്.
           കിളിനാദങ്ങൾ നിശബ്ദമാവുന്നതിലും  ചിത്രശലഭങ്ങളുടെ നിറങ്ങൾക്ക് മങ്ങലേൽക്കുനതിലും സങ്കടപെടുന്ന ലോലമായ മനസ്സിന്റെ ഒരു ഉടമയായിരുന്നു അവൾ. അതുകൊണ്ട് തന്നെ ജീവികളുടെ ശമശാന ഭൂമിയായ ഈ ലാബിലേക്ക് വരുന്നത് പോലും ആദ്യം അവളുടെ ഒരു പേടിസ്വപ്നമായിരുന്നു. ഉപദ്രവകാരികളായ ജീവികളെ പോലും കൊല്ലാതെ വിട്ടിരുന്ന അവൾ ഒരുപാട് മിണ്ടാപ്രാണികളുടെ അന്തകയായി മാറിയത് ഈ ലാബിൽ വച്ചാണ്. ഒരിക്കൽ മണ്ണിരയുടെ സീറ്റെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്ന സന്ദർഭത്തിൽ, അവളോട്‌ അനിത ടീച്ചർ ജീവനുള്ള മണ്ണിരയുടെ സെക്ഷൻ ഉപയോഗിച്ച് ചെയ്താലേ ശരിയാവു എന്നുപറഞ്ഞു. ഇതുകേട്ട അവൾ ജീവനുള്ള ഒരു മണ്ണിരയെ രണ്ടായി വെട്ടി. ആ മിണ്ടാപ്രാണി ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ അവളുടെ കണ്ണ് കലങ്ങി. ഇത് കണ്ട അവളുടെ സഹപാടികൾ അന്നവളേ പരിഹസിച്ചു ഉറക്കെ പൊട്ടിചിരിച്ചു.
         മനഃപൂർവമോ ഇഷ്ട്ടം ഉണ്ടായിട്ടും അല്ല അവൾ ഈ ജീവികളെ വേദനിപ്പിച്ചിരുന്നത്. എന്നാൽ ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്ത അവൾ മനഃപൂർവം ഒരു മനുഷ്യജീവിയെ വേദനിപ്പിച്ചതും ഇതേ ലാബിൽ വച്ചുതന്നെയാണ്. ആദ്യമായി അവളുടെ പേരിൽ അവളുടെ തന്നെ സഹപാടിയായ ഒരാളുടെ രക്തം ഈ ലാബിൽ പൊടിഞ്ഞു. അവളോട്‌ പ്രണയ അഭ്യർത്ഥന നടത്തി അവൾ നിരസിച്ചപ്പോൾ, അവൻ വീണ്ടും വീണ്ടും അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു. അവസാനം അവൻ ശല്യമായി മാറിയപ്പോൾ അവനെ അവഗണിക്കുകയല്ലാതെ അവൾക്കു മറ്റൊരു മാർഗമുണ്ടായിരുന്നില്ല.
                         ഒരു ദിവസം ലാബിനുള്ളിൽ അവരിരുവരും തനിച്ചായ സന്ദർഭത്തിൽ, ബേസിൽ നിന്ന് ലഭിച്ച ഒരു നരച്ച  സ്ലടുപയോഗിച്ചു അവൻ അവളുടെ മുന്നിൽ നിന്ന് കൈമുറിച്ചു. ഇത് കണ്ടപ്പോൾ ഇഷ്ട്ടമല്ല മറിച്ച് ദേഷ്യമാണ് അവൾക്ക് അവനോട് തോന്നിയത്. ഇങ്ങനെ വാശിപിടിച്ചു വാങ്ങാൻ കഴിയുന്നതല്ല ഒരാളുടെ ഹൃദയംഎന്നവൾ വിശ്വസിച്ചു. അന്നവനെ അവന്റെ കൂട്ടുകാരെല്ലാം ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നിട്ടും, അവനെ അവൾ  പരിഗണിക്കുകയോ ആശുപത്രിയിൽ പോയി സന്ദർശിക്കുകയോ ചെയ്യാത്തതിൽ അവളുടെ കൂട്ടുകാർ വരെ അവളെ കുറ്റപ്പെടുത്തി. അന്നായിരുന്നു അവൾക്കുപോലും വേണ്ടാത്ത അവളുടെ ജീവൻ ആദ്യമായി അവസാനിപ്പിക്കാൻ തോന്നിയത്.
            ആ  സംഭവം ഏറെ അവളെ മാനസികമായി തളർത്തി. കുറച്ചുദിവസം പനിപിടിച്ചപോലെ ക്ഷീണം അവൾക്കനുഭവപെട്ടു. അത് കൊണ്ട് പഠനത്തിലും മറ്റു പ്രവർത്തികളിലും വേണ്ടത്ര ശ്രദ്ധ നൽകാൻ അവൾക്കായില്ല. ഈ പരിധസ്ഥിതിയിൽ നിന്ന് എങ്ങനെയെങ്കിലും മോചിതയാവണമെന്ന് ആഗ്രഹിചെങ്കിലും അവൾക്കായില്ല. പലപ്പോഴും ലാബിനുള്ളിലെ ഇരുളിന്റെ മറവിൽ വന്നവൾ ആരും കാണാതെ പൊട്ടിക്കരഞ്ഞു.
                                                                  അന്ന് നിർത്താതെ മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു. ഫിദ കൂട്ടുകാരുടെ കണ്ണുവെട്ടിച്ചു സുവോളജി ലാബിൽ വന്നിരുന്ന് ഗാഡമായ ചിന്തയിൽ മുഴുകി. ആ നേരത്ത് മഴയുടെ ശബ്ദത്തെ കവച്ചുകൊണ്ട് മറ്റൊരു ശബ്ദം സുവോളജി ലാബിൽ മുഴങ്ങി. ഒരു കുഞ്ഞുജീവിയുടെ കരച്ചിലായിരുന്നു അത്. വീണ്ടും മുഴങ്ങിയ സ്വരം ശ്രദ്ധിച്ചപ്പോൾ അതൊരു അണ്ണാൻകുഞ്ഞിന്റെതാവാംഎന്നവൾ ഊഹിച്ചു. ആ ചിലച്ചിൽ ഏകാഗ്രതയോടെ ശ്രവിച്ചിട്ടും എവിടെ നിന്നാണ് വരുന്നതെന്ന് മനസ്സിലാക്കാനവൾ പാടുപെട്ടു. അവളവിടെ നിന്നെഴുന്നേറ്റ് ലാബിനുള്ളിലൂടെ നാലുദിശയിലും നടന്ന്‌ അവസാനം ആ ശബ്ദത്തിന്റെ  ഉറവിടം കണ്ടെത്തി. പഴയ തൊങ്ങലുകൾ അലങ്ങോലമായി കിടന്നിരുന്ന സെറി കൾച്ചർ റൂമിൽ നിന്നായിരുന്നു ആ ഒച്ച ഉയർന്നുപൊങ്ങിയതു. അവൾ ആ മുറിയിലേക്ക് പ്രവേഷിച്ചു. തകർന്ന ജനൽ പാളിയിലൂടെ അരിചെത്തിയ അരവെളിച്ചത്തിൽ ദൃശ്യമായ സ്വിച്ച്ബോർഡിൽ അവളുടെ കൈയ്യമർന്നു, ആ മുറിയിൽ പരന്ന വെളിച്ചത്തിൽ, തറയിലൂടെ അരിച്ചു നീങ്ങുന്ന തന്റെ ചെറുവിരലോളം മാത്രം വലിപ്പമുള്ള ഒരു അണ്ണാൻകുഞ്ഞിനെ അവൾ കണ്ടു. ദേഹം മുഴുവൻ ചെള്ളുകൊണ്ട് പൊതിഞ്ഞിരുന്ന അതിനെയും എടുത്തുകൊണ്ടവൾ ലാബിൽ നിന്നിറങ്ങി.
                     ആ അണ്ണാൻകുഞ്ഞിനെ അവൾ സന എന്ന പേര് നൽകി വിളിച്ചു. കുഞ്ഞുങ്ങളോട് സ്നേഹവും വാത്സല്യവും ഉണ്ടായിരുന്ന അവൾ അതിനെ സ്വന്തം കുഞ്ഞിനെപോലെ പരിപാലിച്ചു. അതിനെ കിടത്തിയുറക്കാറുള്ള പെട്ടിയിൽ അതിനാവശ്യമായ ചൂട് ലഭിക്കുനതിനായി കൊട്ടൻ വച്ചുകൊടുത്തു. ഇടവിട്ട നേരങ്ങളിൽ ആ കുഞ്ഞുവായിലേക്ക് അവൾ പാൽ ഒറ്റിച്ചുകൊടുത്തു. അതിനു വലിഞ്ഞു കേറി കളിക്കാൻ അവളൊരു മരമായി നിന്നുകൊടുത്തു. സന വളരുന്നതിനൊപ്പം, ഈ ലാബിൽ നിന്ന്  തന്റെ ഹൃദയത്തിലുണ്ടായ വൃണങ്ങളും ഉണങ്ങിവന്നു. സന്ദോഷകരമായ ജീവിതത്തിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നതിൽ അവളെന്നും സനയോട് നന്ദി പറഞ്ഞു.
                                                        സന വളർന്നുവലുതായപ്പോൾ അതിന്റെ നഖക്ഷതമേറ്റ് അവളുടെ ദേഹത്ത്‌ മുറിവുകൾ ഉണ്ടായിതുടങ്ങി. ഈ കാരണങ്ങളാൽ ലാബിനടുത്തുള്ള  മാവിലേക്ക് സനയെ അവൾ കയറ്റിവിട്ടു. അതിനെ പിരിഞ്ഞ സങ്കടത്തിൽ ആ ദിവസം അവൾ ഭക്ഷണം പോലും ഉപേക്ഷിച്ചു. സനയെകുറിച്ചുള്ള ഓർമ്മകൾ ഉദിക്കുമ്പോൾ സുവോളജി ലാബിലേ ജനൽ അഴികൾ പിടിച്ചുകൊണ്ട് അവൾ ആ മാവിലേക്ക് നോക്കി നിൽക്കും.ആദ്യമെല്ലാം അവളെ കാണുമ്പോൾ അത് അവളുടെ അടുത്തേക്ക് വരികയും അവൾ കയ്യിൽ കരുതിയ പഴവും തേങ്ങാനുറുക്കും വാങ്ങികൊണ്ട് പോവുകയും ചെയ്തു. ദിവസങ്ങൾ പിന്നിട്ടപ്പോൾ സന ഫിദയെ തേടിയുള്ള വരവ് നിർത്തി. പക്ഷെ ഫിദ എന്നും സനയ്ക്ക് വേണ്ടിയുള്ള കാത്തുനില്പ്പ് തുടർന്നു.
            ഇന്ന് ഫിദ കലാലയമുത്തശ്ശിയോട് വിടപറയുന്ന ദിവസമാണ്. അവൾ വീണ്ടും മാവിന്റെ ശിഖരത്തിലേക്ക് നോക്കി. ഇപ്പോൾ മഴ തോർന്നിരിക്കുന്നു. രണ്ട് അണ്ണാറക്കണ്ണന്മാർ ഒരു മരകൊമ്പിലൂടെ ഓടികളിക്കുന്നത് അവൾ കണ്ടു. അവർ രണ്ടുപേരും സന്തോഷത്തോടെ ഓടിയും ചാടിയും പരസ്പരം കളിക്കുകയാണ്. അതിലൊന്നിനെ കാണാൻ സനയെ പോലെ ഇരിക്കുന്നതായി അവൾക്ക് തോന്നി. സന തന്നെ പൂർണ്ണമായി മറന്നിരിക്കുന്നെന്ന് തിരിച്ചറിഞപ്പോഴും ഫിദയ്ക്ക് സങ്കടം തോന്നിയില്ല. പകരം അവളും അതിന്റെ സന്തോഷത്തിൽ പങ്കുചേർന്നു. അവരുടെ കളികൾ ആസ്വദിച്ചു നിൽക്കുമ്പോൾ മനസ്സിന്  കുളിർമ്മ ലഭിക്കുന്നതായി അവൾക്ക് അനുഭവപെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ രണ്ടാണ്ണാറക്കണ്ണന്മാരും അപ്രതീക്ഷിതമായി. സനയെ തനിക്കു ഇനി കാണാൻ ആവുമോ എന്ന ആശങ്കയോടെ അവൾ കയ്യിൽ ഉണ്ടായിരുന്ന തേങ്ങാപൂളും പഴവും ജനാലത്തട്ടിൽ വച്ചിട്ട് അവൾ ലാബ് വിട്ടിറങ്ങി.................
           "അടുത്ത ജന്മമെങ്കിലും ഞാനൊരു ചിത്രശലഭമോ പക്ഷിയോ അണ്ണാറക്കണ്ണന്നോ ആയി ജനിച്ചങ്കിൽ ഇതുപോലെ മറ്റുള്ളവർക്ക് സന്തോഷം പകർന്നു ആർക്കും ഒരു ഉപദ്രവമാവാതെ ജീവിക്കാമായിരുന്നു...... "
സുവോളജി ലാബിന്റെ വാതിലടച്ചു കൊളുത്തിടുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു.
            

Post a Comment

// 0) { cursor = parseInt(items[items.length - 1].timestamp) + 1; } var bodyFromEntry = function(entry) { if (entry.gd$extendedProperty) { for (var k in entry.gd$extendedProperty) { if (entry.gd$extendedProperty[k].name == 'blogger.contentRemoved') { return '' + entry.content.$t + ''; } } } return entry.content.$t; } var parse = function(data) { cursor = null; var comments = []; if (data && data.feed && data.feed.entry) { for (var i = 0, entry; entry = data.feed.entry[i]; i++) { var comment = {}; // comment ID, parsed out of the original id format var id = /blog-(\d+).post-(\d+)/.exec(entry.id.$t); comment.id = id ? id[2] : null; comment.body = bodyFromEntry(entry); comment.timestamp = Date.parse(entry.published.$t) + ''; if (entry.author && entry.author.constructor === Array) { var auth = entry.author[0]; if (auth) { comment.author = { name: (auth.name ? auth.name.$t : undefined), profileUrl: (auth.uri ? auth.uri.$t : undefined), avatarUrl: (auth.gd$image ? auth.gd$image.src : undefined) }; } } if (entry.link) { if (entry.link[2]) { comment.link = comment.permalink = entry.link[2].href; } if (entry.link[3]) { var pid = /.*comments\/default\/(\d+)\?.*/.exec(entry.link[3].href); if (pid && pid[1]) { comment.parentId = pid[1]; } } } comment.deleteclass = 'item-control blog-admin'; if (entry.gd$extendedProperty) { for (var k in entry.gd$extendedProperty) { if (entry.gd$extendedProperty[k].name == 'blogger.itemClass') { comment.deleteclass += ' ' + entry.gd$extendedProperty[k].value; } else if (entry.gd$extendedProperty[k].name == 'blogger.displayTime') { comment.displayTime = entry.gd$extendedProperty[k].value; } } } comments.push(comment); } } return comments; }; var paginator = function(callback) { if (hasMore()) { var url = config.feed + '?alt=json&v=2&orderby=published&reverse=false&max-results=50'; if (cursor) { url += '&published-min=' + new Date(cursor).toISOString(); } window.bloggercomments = function(data) { var parsed = parse(data); cursor = parsed.length < 50 ? null : parseInt(parsed[parsed.length - 1].timestamp) + 1 callback(parsed); window.bloggercomments = null; } url += '&callback=bloggercomments'; var script = document.createElement('script'); script.type = 'text/javascript'; script.src = url; document.getElementsByTagName('head')[0].appendChild(script); } }; var hasMore = function() { return !!cursor; }; var getMeta = function(key, comment) { if ('iswriter' == key) { var matches = !!comment.author && comment.author.name == config.authorName && comment.author.profileUrl == config.authorUrl; return matches ? 'true' : ''; } else if ('deletelink' == key) { return config.baseUri + '/delete-comment.g?blogID=' + config.blogId + '&postID=' + comment.id; } else if ('deleteclass' == key) { return comment.deleteclass; } return ''; }; var replybox = null; var replyUrlParts = null; var replyParent = undefined; var onReply = function(commentId, domId) { if (replybox == null) { // lazily cache replybox, and adjust to suit this style: replybox = document.getElementById('comment-editor'); if (replybox != null) { replybox.height = '250px'; replybox.style.display = 'block'; replyUrlParts = replybox.src.split('#'); } } if (replybox && (commentId !== replyParent)) { // cancel reply box cancelRep=document.getElementById('bc_0_'+items.length+'I'); document.getElementById(domId).insertBefore(cancelRep,null); cancelRep.innerHTML=cancelRep.innerHTML.replace(msgs.addComment,'Cancel reply'); if( (commentId!=replyParent) && (replybox.src.indexOf('&parentID=')==-1)) { cancelRep.style.display='inline-block'; } // emotion button emobut = document.getElementById('emo-but'); document.getElementById(domId).insertBefore(emobut, null); // emotion box emobox = document.getElementById('emo-box'); document.getElementById(domId).insertBefore(emobox, null); // comment form editor document.getElementById(domId).insertBefore(replybox, null); replybox.src = replyUrlParts[0] + (commentId ? '&parentID=' + commentId : '') + '#' + replyUrlParts[1]; replyParent = commentId; } }; var hash = (window.location.hash || '#').substring(1); var startThread, targetComment; if (/^comment-form_/.test(hash)) { startThread = hash.substring('comment-form_'.length); } else if (/^c[0-9]+$/.test(hash)) { targetComment = hash.substring(1); } // Configure commenting API: var configJso = { 'maxDepth': config.maxThreadDepth }; var provider = { 'id': config.postId, 'data': items, 'loadNext': paginator, 'hasMore': hasMore, 'getMeta': getMeta, 'onReply': onReply, 'rendered': true, 'initComment': targetComment, 'initReplyThread': startThread, 'config': configJso, 'messages': msgs }; var render = function() { if (window.goog && window.goog.comments) { var holder = document.getElementById('comment-holder'); window.goog.comments.render(holder, provider); } }; // render now, or queue to render when library loads: if (window.goog && window.goog.comments) { render(); } else { window.goog = window.goog || {}; window.goog.comments = window.goog.comments || {}; window.goog.comments.loadQueue = window.goog.comments.loadQueue || []; window.goog.comments.loadQueue.push(render); } })(); //]]>

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -