ലോക കാഴ്ച ദിനം

കണ്ണുകളെ വായിക്കാൻ പഠിക്കണം എന്നാൽ  നമ്മൾ കാണുന്ന ഈ മനോഹരമായ എല്ലാ യാത്രാ കാഴ്ചകളും എന്നും എല്ലായിപ്പോഴും  കണ്ട്  കൊണ്ടെയിരിക്കാം. കണ്ട  യാത...



കണ്ണുകളെ വായിക്കാൻ പഠിക്കണം എന്നാൽ  നമ്മൾ കാണുന്ന ഈ മനോഹരമായ എല്ലാ യാത്രാ കാഴ്ചകളും എന്നും എല്ലായിപ്പോഴും  കണ്ട്  കൊണ്ടെയിരിക്കാം.

കണ്ട  യാത്രാ കാഴ്ചകളും , ഓർമ്മകളും , ഓളങ്ങളും നിലക്കുകയില്ല, മറ്റൊരാളിലേക്ക്  വെള്ളിച്ചമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

മരിച്ച് കഴിഞ്ഞാൽ സ്വർഗ്ഗം കിട്ടും എന്ന്

പറയുന്നവരോട് ഞാൻ പറയും ഈ ഭൂമി

തന്നെയലേ സ്വർഗ്ഗം ഇവിടെ ജീവിക്കാൻ കഴിഞ്ഞ  ഈ  കുറച്ച് സമയമലേ ഭാഗ്യം.

ദേ  പ്രിയപ്പെട്ടവരെ സ്വർഗ്ഗം" തേടി പോകണ്ട ! സ്വർഗ്ഗം ഇവിടെ തന്നെയുണ്ടന്ന് ഞാൻ പഠിച്ചത് യാത്രകളിലൂടെയാണ് , കണ്ട കാഴ്ചകൾ വീണ്ടും കാണാനുള്ള ഭാഗ്യം  മറ്റൊരാളിലൂടെ ഞാൻ കാണുകയും , ആസ്വദിക്കുകയും ചെയ്യും.

ജീവനും , ജീവിതവും ഒടുവിൽ എല്ലാം കൂട്ടി 

നോക്കുമ്പോൾ എനിക്ക് ഇതൊക്കെ തന്നെയാണ് ഏറ്റവും വലിയ സന്തോഷം നൽകുന്നത് .

നന്മയുടെ പ്രകാശം പരക്കട്ടെ 🙏

സ്വപ്‌നങ്ങൾ കണ്ണിൽ സൂക്ഷിക്കരുത് . അത് കണ്ണീരിനൊപ്പം ഒലിച്ചു പോയേക്കാം .

സ്വപ്‌നങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കുക .  ഓരോ ഹൃദയസ്പന്ദനവും സ്വപ്ന സാക്ഷാൽകാരത്തിനു ഉണർവ് നൽകും.

ഇരുട്ട് നിറഞ്ഞ ജീവിതത്തിലെ  മറ്റൊരാൾക്ക്  വെള്ളിച്ചമായി മാറാൻ ഞാൻ തയ്യാറാണ്.

എന്റെ മരണശേഷം എന്റെ  കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചമാകട്ടേ .


അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -