ഗ്രീൻ കേരള മൂവ്മെൻ്റ് രൂപീകരിച്ചു.
കോഴിക്കോട് : കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ജനകീയ സമര സമിതി പ്രവർത്തകർ ഒന്നിച്ചു ചേർന്ന് ഗ്രീൻ കേരള മൂവ്മെൻ്റ് എന...
https://nilgirifoundation.blogspot.com/2022/08/blog-post_11.html
കോഴിക്കോട് : കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ജനകീയ സമര സമിതി പ്രവർത്തകർ ഒന്നിച്ചു ചേർന്ന് ഗ്രീൻ കേരള മൂവ്മെൻ്റ് എന്ന പേരിൽ പുതിയ പ്രസ്ഥാനത്തിന് രൂപം നൽകി. ആഗസ്റ്റ് 10ന്
കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ ചേർന്ന , വിഴിഞ്ഞം മുതൽ എൻഡോ സൾഫാൻ ദുരന്ത മേഖല വരെയുള്ള അറുപത്തിയേഴ് സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്..
പ്രതിനിധി സമ്മേളനം മഗ്സസെ അവാർഡ് ജേതാവ് ഡോ. സന്ദീപ് പാണ്ഡെ ഉത്ഘാടനം ചെയ്തു. ദേശിയ ഹരിത ട്രൈബ്യണലിൻ്റെ നിർദ്ദേശ പ്രകാരം ആഗസ്റ്റ് അവസാന വാരം നടക്കുന്ന വിദഗ്ത സമിതിയുടെ
സന്ദർശന സമയത്ത് ഖനന മേഖലയിൽ ദുരിതം അനുഭവിക്കുന്ന ഇരകളുടെ പ്രശ്നങ്ങൾ സമിതി മുൻപാകെ അവതരിപ്പിക്കുവാൻ നിശ്ചയിച്ചു.സര്ക്കാർ ഉടമസ്ഥതയിലുള്ള ലീസ് ഭൂമിയിലെ ഖനനം അവസാനിപ്പിക്കണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളിൽ മാലിന്യ നിർമ്മാർജ്ജന പ്ലാൻ്റ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഗ്രീൻ കേരള മൂവ്മെൻ്റ് ഭാരവാഹികളായി ജോൺ പെരുവന്താനം ( ചെയർമാൻ) പ്രൊഫ.കുസുമം ജോസഫ് (വൈസ് ചെയർ പേഴ്സൺ) , വർഗ്ഗീസ് വട്ടേക്കാട്ടിൽ( വൈസ് ചെയർമാൻ)
ടി.വി .രാജൻ (ജനറൽ സെക്രട്ടറി) മനോജ് ടി സാരംഗ്,, ഇ. കെ. ശ്രീനിവാസൻ (സെക്രട്ടറിമാർ)
ഹുസ്സൈൻ തട്ടതഴത്ത് (ഫിനാൻസ് സെക്രട്ടരി) എന്നിവരടങ്ങുന്ന 31അംഗ സമിതിയെ തിരഞ്ഞെടുത്തു.
സമ്മേളനതിൽ ജോൺ പെരുവന്താനം അധ്യക്ഷത വഹിച്ചു. ടി.വി.രാജൻ, സി. രാജഗോപാൽ, റഫീക്ക് ബാബു, അഡ്വ പി എ.പൗരൻ, മലയിൻകീഴ് ശശികുമാർ, അഡ്വ. ജോൺ ജോസഫ്, വി.എൻ.ഗോപിനാഥൻ പിള്ള എസ്.ഉണ്ണികൃഷ്ണൻ, കെ. രാജൻ, കെ.എ.വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
ടി.വി .രാജൻ
ജനറൽ സെക്രട്ടറി,
ഗ്രീൻ കേരള മൂവ്മെൻ്റ്,
കോഴിക്കോട്.
9947557375