പരാജിതർ ലോകം അവകാശമാക്കും - The Losers will inherit the world

ഈ വർഷം വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നെ തന്നെ ഒഡീഷ ഗവൺമെൻ്റ് ഒരു ഉത്തരവിറക്കി. "വേനൽക്കാലത്ത് കുളങ്ങൾ വറ്റിക്കരുത്!"...


ഈ വർഷം വേനൽക്കാലം ആരംഭിക്കുന്നതിന് മുന്നെ തന്നെ ഒഡീഷ ഗവൺമെൻ്റ് ഒരു ഉത്തരവിറക്കി. "വേനൽക്കാലത്ത് കുളങ്ങൾ വറ്റിക്കരുത്!"

ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങൾ 'കുളങ്ങൾക്ക് '(പൊഖ്രി) പേരുകേട്ടതാണ്. ഓരോ പഞ്ചായത്തിലും സ്വകാര്യ - പൊതു കുളങ്ങൾ ധാരാളമായി കാണാൻ കഴിയും. മിക്കവാറും എല്ലാ വീടുകളോടും ചേർന്ന് ഒരു കുളം.

മത്സ്യം പ്രധാന ഭക്ഷണമായതുകൊണ്ടുതന്നെ ഇതിൽ മത്സ്യകൃഷിയും (അത്രയേറെ കമേഴ്സ്യലല്ല). സാധാരണയാണ്. 'വികസന'ത്തിൻ്റെ തിക്കുമുട്ടലിൽ പതുക്കെയെങ്കിലും ഈ കുളങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങിയെങ്കിലും 'വികസനം' എത്താൻ വൈകിയതിനാൽ ഇപ്പോഴും വലിയൊരളവിൽ ജലാശയങ്ങൾ നഷ്ടമാകാതെ നിലനിൽക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം പല രീതിയിൽ ഒഡീഷയുടെ ജല ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലം തെറ്റിയെത്തുന്ന മഴ കുളങ്ങൾ സമ്പൂർണ്ണമായി വരണ്ടുണങ്ങുന്നതിലേക്ക് നയിക്കുന്നുണ്ട്. 

വേനൽക്കാലമാകുമ്പോൾ കുളങ്ങൾ വറ്റിച്ച് മീൻപിടിക്കുക എന്നത് ഒഡീഷ ഗ്രാമങ്ങളിലെ സാധാരണ കാഴ്ചയാണ്. വിവാഹാവശ്യങ്ങൾക്കും മറ്റും മത്സ്യങ്ങൾ വലിയ തോതിൽ സംഘടിപ്പിക്കുന്നതും ഇതിലൂടെയാണ്. 

മഴ കാലം തെറ്റിപ്പെയ്യുകയും വരൾച്ച ശക്തിപ്പെടാനും തുടങ്ങിയതോടെ വേനൽക്കാലത്ത് കുളങ്ങൾ വറ്റിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൃഷിയാവശ്യങ്ങൾക്കുള്ള ജലവും, പശുക്കൾക്കും മറ്റ് ജീവജാലങ്ങൾക്കും വേണ്ട കുടിവെള്ളവും സംരക്ഷിക്കാൻ വേനൽക്കാലത്ത് കുളങ്ങൾ വറ്റിക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം.
ജനങ്ങൾ വലിയ തോതിൽ സ്വയം തന്നെ ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പൊതുകുളങ്ങൾ മത്സ്യം പിടിക്കുന്നതിനായി ലേലം ചെയ്യുന്നതിലൂടെ പഞ്ചായത്തുകൾക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കുന്നത് ഇല്ലാതായെങ്കിലും കുളങ്ങൾ വറ്റിക്കുന്നത് അവസാനിപ്പിക്കാൻ പഞ്ചായത്തുകളും തയ്യാറായിട്ടുണ്ട്.

കുളങ്ങളും പൊതു ജലാശയങ്ങളും വികസന കുത്തൊഴുക്കിൽ പൂർണ്ണമായും അപ്രത്യക്ഷമാകും മുമ്പ് അവയെ തിരിച്ചുപിടിക്കാൻ കഴിയുന്നണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് ഒഡീഷയുടേത്.

The Losers will inherit the world.....



K. Sahadevan

Related

odhisa climate change 4121036709197482220

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -