ചിന്നാർ കാടിൻ്റെ കാവൽക്കാരന് പ്രണാമം
"ഈശ്വരൻ" ചിന്നാർ-ആലാംപെട്ടി. (VSS Trekking Guide) നാമത്തിലെന്നപോലെ തന്നെ, വളരെയേറെ കാടനുഭവങ്ങളും ആത്മധൈര്യശാലിയും ആറടി...
https://nilgirifoundation.blogspot.com/2022/08/blog-post_7.html
"ഈശ്വരൻ"
ചിന്നാർ-ആലാംപെട്ടി.
(VSS Trekking Guide)
നാമത്തിലെന്നപോലെ തന്നെ, വളരെയേറെ കാടനുഭവങ്ങളും ആത്മധൈര്യശാലിയും ആറടി പൊക്കവും മാത്രമല്ല, സൗഹൃദത്തിന്റെയും വിനയത്വത്തിന്റെയും സ്നേഹത്തിന്റെയും പര്യായമാണ് ഈശ്വരൻ.
2011. പുരാവസ്തു സർവ്വയുടെ ഭാഗമായി മറയൂർ - കാന്തല്ലൂർ-ചിന്നാർ മേഖലകളിൽ പലയിടങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹാചിത്രങ്ങൾ തേടിയുള്ള ഞങ്ങളുടെ യാത്രകളിൽ സന്തതസഹചരിയായി കൂടെയുണ്ടാവുന്ന "ഈശ്വരൻ" എന്ന ഈ സാധുവായ മനുഷ്യനാണ്.
കാട്ടിൽ തേൻ തേടി പോയിരുന്ന കാലങ്ങളിൽ പലയിടത്തും വമ്പൻ പാറക്കെട്ടുകളിലും അള്ളുകളിലും കാണപ്പെട്ട ചിത്രങ്ങളിൽ അന്നു തന്നെ ഈശ്വരന്റെയും കൂട്ടാളികളുടെയും കണ്ണുകൾ ഉടക്കിയിട്ടുണ്ടായിരുന്നു.
ആട്ടള, മാനള, നാഗത്തള, മാടത്തള,
ജെല്ലി മല, വായുമലയിലും തുടങ്ങിയിടങ്ങളിലൊക്കെ ആദിമ ഗുഹാമനുഷ്യരുടെ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതൊക്കെയും ഞങ്ങളെ നയിച്ച് കൊണ്ട് വലിയ പാറക്കെട്ടുകളിൽ അതിസാഹസികമായി വലിയ വടം വലിച്ചുകെട്ടി, എല്ലാവരേയും സുരക്ഷിതസ്ഥാനത്തു കൊണ്ടു നിറുത്തി ഓരോന്നും ചൂണ്ടി കാണിക്കുമ്പോൾ.....
ഒരു ചിരിയിലാണ് ശരിക്കും " ഈശ്വരൻ" എന്ന ഈശ്വരനായി മാറുന്നത്.
കാടിനെ കുറിച്ചും കാടിന്റെ വിഭവങ്ങളെ കുറിച്ചും ജന്തു-സസ്യജാലങ്ങളെയും പറ്റിയും നന്നായി തന്നെ ഗ്രാഹ്യമുള്ള വ്യക്തി കൂടിയാണ് ഈശ്വരൻ. കൂടുതൽ കാര്യങ്ങൾ അറിയാനും പഠിക്കാനും വളരെ ഉത്സാഹവും ആയിരുന്നു.
കാലം തെറ്റി വന്ന അനാരോഗ്യം ഈശ്വരന്റെ കൂടെ കൂടി,
കടന്നുവന്ന് ജീവൻ കവർന്നു കൊണ്ടു പോയിയെങ്കിലും,
വൻ പാറക്കെട്ടുകളിലെ ഗുഹകളിലുള്ള ശിലായുഗത്തിലെ Red Rock Art - കൾ പോലെ തന്നെ,
"ഈശ്വരൻ" എന്ന ആ വ്യക്തിത്വം എന്നും വെട്ടി തിളങ്ങി നിൽക്കും.....
ഓർമ്മകളിൽ .
😰🙏🙏🌹🌹🌹🌹