നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതില്‍ ആശങ്ക.
പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. വിനോദ സഞ്ചാരികള്‍ ആനയുടെ ഫ...
പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക.
വിനോദ സഞ്ചാരികള്‍ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നെല്ലിയാമ്ബതിയിലെ പോത്തുപാറയിലാണ് ഒറ്റയാന്‍ ഇറങ്ങിയത്. ഒരാഴ്ചയില്‍ കൂടുതലായി ആന ഇവിടെ തുടരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കാട് കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രദേശവാസികളും വിനോദ സഞ്ചാരികളും ആനയുടെ ഫോട്ടോ എടുക്കുന്നുണ്ട്. പലരെയും ആന ഓടിക്കുകയും ചെയ്യുന്നുണ്ട്.
രാത്രികളില്‍ തയ്യില്ല തോട്ടത്തിലാണ് ആന കഴിയുന്നത്. നെല്ലിയാമ്ബതിയില്‍ ആനകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണെങ്കിലും ദിവസങ്ങളോളം കാട് കയറാതിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
