തുഷാരഗിരി വെള്ളച്ചാട്ടം ഇല്ലാതാക്കുന്നത് ആര്‍ക്കുവേണ്ടി??? | ശ്രീജേഷ് നെല്ലിക്കോട് എഴുതുന്നു
കോഴിക്കോട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന വനം കൊള്ളയ്ക്ക്... സ്വകാര്യ വ്യക്തികൾക്ക് സഹായകമായ രീതിയിൽ ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ...
https://nilgirifoundation.blogspot.com/2021/08/blog-post_37.html
കോഴിക്കോട് ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന വനം കൊള്ളയ്ക്ക്... സ്വകാര്യ വ്യക്തികൾക്ക് സഹായകമായ രീതിയിൽ ബന്ധപ്പെട്ട എല്ലാ സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നു എന്നത് ഭയാനകമായ അവസ്ഥയാണ് എതിർക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയോ, ബന്ധപ്പെട്ട കേസിൽ നിന്ന് മാറ്റുകയോ ചെയ്യുന്നതും...
നിയമപരമായി എതിർത്തു നിൽക്കേണ്ട സമയത്ത് അലംഭാവം കാണിച്ചു സ്വകാര്യ വ്യക്തികൾക്ക് കേരളത്തിലെ നിത്യഹരിത വനങ്ങളെ, പുഴകളെ, പാറകെട്ടുകളെ, മലകളെ ഇങ്ങനെ എല്ലാം എല്ലാം...
വിടുവേല ചെയ്തു വിട്ടുകൊടുക്കാൻ എന്തിനാണ് നിങ്ങളെ പോലുള്ളവർ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി പറ്റി ഒരുളുപ്പുമില്ലാതെ ഇത്തരം പൊതുസമ്പത്ത് കൊള്ളയടിക്കുന്നവർക്ക് ദേല്ലാളു പണി ചെയ്യുന്നത്....
കുറ്റ്യാടി എസ്റ്റേറ്റ് 200 ഏക്കർ, തുഷാരഗിരി നിലവിൽ സ്വകാര്യ വ്യക്തി സർക്കാരിന്റെ അലംഭാവം മൂലം 24ഏക്കർ സർക്കാർ വനഭൂമി വിട്ടുകിട്ടാൻ കോടതിയിൽ നിന്ന് നേടിയ വിധി ഇതു കൂടാതെ ഇനിയും സ്വകാര്യമായി വനം, ക്വറി മാഫിയകൾക്ക് 200-ൽ പരം ഏക്കർ വിട്ടുകൊടുക്കാൻ അണിയറയിൽ നടക്കുന്ന പ്രവർത്തനം...
ഇത് സംബന്ധിച്ചു ചാനലുകളിൽ വരുന്ന വാർത്തകൾ... എത്ര അപമാനകരമായ അവസ്ഥയിലേക്കാണ്... ഈ നാട് നീങ്ങുന്നത്.. നിരന്തരമായ മലയിടിച്ചിലും, മണ്ണിടിച്ചിലും നടക്കുന്ന പ്രകൃതി ദുർബല പ്രദേശങ്ങളാണ് മേല്പറഞ്ഞ കോഴിക്കോട് ജില്ലയിലെ വനമേഖല... ഒരു മരുഭൂമിയായി നാടിനെ മാറ്റുകയും ജനങ്ങളെ പ്രകൃതിദുരന്തങ്ങളുടെ പേരിൽ മരണത്തിലേക്ക് തള്ളിവിടുകയും ആണ് ഇതിലൂടെ ചെയ്യുന്നത്... അങ്ങനെ സംഭവിച്ചാൽ അതിന്റെ പേരിൽ ഇനിയും പിരിവ് നടത്താമല്ലോ... കേന്ദ്രനിയമം, സംസ്ഥാന നിയമം എല്ലാം കാറ്റിൽ പറത്തി കൊണ്ടുള്ള ഈ കൊള്ള ചെന്നെത്തുക സമൂഹത്തിന്റെ അന്ത്യത്തിലാവും....
