ഭൂമി ഏറ്റെടുക്കൽ നിയമം, അറിയേണ്ടതെല്ലാം - Land Acquisition Act - അനിൽ എ പി എഴുതുന്നു

  ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ(Land Acquisition Act, 1964) ഭാഗമായി സർക്കാർ ഏറ്റെടുക്കുകയും ഭൂമി പതിവ് നിയമത്തിലൂടെ, Kerala Land Assignment ...


 ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ(Land Acquisition Act, 1964) ഭാഗമായി സർക്കാർ ഏറ്റെടുക്കുകയും ഭൂമി പതിവ് നിയമത്തിലൂടെ, Kerala Land Assignment Rules,1964 ഭൂരഹിത ർക്ക് വിതരണവും ചെയ്ത ഭൂമിയിൽ ഖനനവും പെട്രോൾ പമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ പാടില്ല എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷണൽ ബഞ്ച് കഴിഞ്ഞ 25 നു വിധിക്കുകയുണ്ടായി.

റബ്ബർ കൃഷിക്കായി അനുവദിച്ച സ്ഥലത്ത് മറ്റു പ്രവർത്തനങ്ങൾ നിരോധിക്കുന്ന നിയമവും (Special Rules for Assignment of Government Lands for Rubber Cultivation) കൃഷിക്ക് മാത്രം അനുവദിച്ച (Arable Forest Land Assignment Rules,1970) നിയമവും കോടതിയുടെ നിരോധനത്തിന് അടിസ്ഥാനമായി മാറി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ജസ്റ്റിസ് ഷാജി.എസ്.ചാലിയും ചേർന്ന് എടുത്ത കോടതി യുടെ തീരുമാനം ഇതിനു മുൻപ് ഹൈക്കോതിയുടെ ഏകാംഗ ബഞ്ച് 2018 ജനുവരിയിലെടുത്ത വിധിയുടെ തിരുത്തായിരുന്നു.
കേരള സർക്കാർ മൈനർ മിനറൽ ഖനന വിഷയത്തിൽ കൃഷിക്കും താമസത്തിനും മാത്രമായി വിതരണം ചെയ്ത ഭൂമിയിൽ ഖനനം പാടില്ല എന്ന തീരുമാനത്തെ ഹൈ ക്കോടതി രണ്ടു വർഷങ്ങൾക്ക് മുൻപ് അംഗീകരിച്ചില്ല.അതിനായി കോടതി കണ്ടെത്തിയ ന്യായം, ഖനനത്തിന് അനുവാദം നൽകിയ സർക്കാരിന് എങ്ങനെയാണ് അതിനെ മറ്റൊരു രീതിയിൽ നിരോധി ക്കുവാൻ കഴിയുക എന്നതായിരുന്നു. അത്തരം ബാലിശമായ ന്യായങ്ങളെ ഡിവിഷണൽ ബഞ്ച് തിരുത്തിയിരിക്കുന്നു. ഭൂമിപതിവ് നിയമം ഉപരി മണ്ണിലുള്ള അവകാശത്തിൽ അവസാനിക്കണം എന്ന സാമാന്യയുക്തി കേരള സർക്കാരിന് മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നത് അവിചാരിതമല്ല.
ഭരണഘടനയുടെ ആർട്ടിക്കിൾ 48 A , ഭരണകൂടം പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യത്തിൽ എടുക്കേണ്ട നടപടികളെ പറ്റി പറയുന്നു. വനങ്ങളും പുഴകളും വന്യജീവികളും സുരക്ഷിതമായി നിലനിൽക്കുവാൻ വേണ്ട നടപടികൾ സർക്കാർ കൈ ക്കൊള്ളണം.vഅവയൊക്കെയും പൊതുസ്വത്താണ്. ഈ സഹചര്യത്തിൽ സംസ്ഥാനത്തെ മൈനർ മിനറൽ ഖനന നിയമത്തിന്റെ പേരിൽ പ്രകൃതിക്കു മുകളിൽ നടക്കുന്ന ആക്രമണത്തെ അവഗണിക്കു വാൻ ഭരണഘടനാ സ്ഥാപങ്ങൾക്ക് കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കിയത്.
കൃഷിക്കും നാണ്യവിള തോട്ടങ്ങൾക്കും അനുവദിച്ച ഭൂമിയുടെ സാമൂഹിക ലക്ഷ്യം മറന്നുകൊണ്ട് അവിടെ വ്യാപാര അടിസ്ഥാനത്തിലെ നിർമ്മാണവും പെട്രോൾ പമ്പ് സ്ഥാപിക്കലും ഖനനവും ഒക്കെ നടത്തുവാൻ അനുവാദം ഉണ്ട് എന്ന വാദം ഉയർത്തിയ ഖനന-റിയൽ എസ്റ്റേറ്റ് കൂട്ടങ്ങളുടെ വാദത്തെ അംഗീകരിക്കുവാൻ ഹൈകോടതി ബഞ്ചു തയ്യാറായത് ഖനനവും മറ്റും തുടരുവാൻ അവസരം നൽകി.ആ തീരുമാനം തെറ്റായി പോയി എന്ന് കോടതി പിന്നീട് തിരിച്ചറിയുമ്പോൾ മുൻപ് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപെട്ട ഭൂമിയുടെ ഉർവ്വരതയും സ്വഭാവവും തിരിച്ചു വെക്കുവാൻ മനുഷ്യർക്ക് കഴിയില്ല എന്ന് ഇതിനു മുൻപ് വിധി പറഞ്ഞ ജഡ്ജിക്കും ഖനനക്കാർക്കു വേണ്ടി വാദിച്ച വക്കീൽ സംഘത്തിനും അറിയാത്തതല്ല.
കേരളം സംസ്ഥാനം അത്യപൂർവ്വമായ പ്രകൃതി ദുരന്തത്തിന് അടിപ്പെട്ടിരിക്കുന്നു. അതിന്റെ ഭാഗമായി മലനാടുകളിൽ ഉരുൾ പൊട്ടൽ, മണ്ണിച്ചിടിൽ വർധിച്ചു. തീരങ്ങൾ കടലാക്രമണ ഭീഷണിയിൽ. ഇടനാട്ടിൽ ജലധാരകൾ നഷ്ടപ്പെട്ടു. ഇതൊക്കെ കൃഷിയിലും ആരോഗ്യ രംഗത്തും മറ്റും വിഷയങ്ങളെ രൂക്ഷമാക്കി. വികസനത്തിന്റെ പേരിൽ നടക്കുന്ന ഏറ്റവും വലിയ കൊള്ളയായി ഖനന രംഗം മാറി എന്ന് സംസ്ഥാന നിയസഭാ സമിതികൾ പലകുറി വിശദമാക്കി. നിയമ വിരുദ്ധ ഖനനവും അവരെ സഹായിക്കുവാൻ ഉദ്യോഗസ്ഥരിൽ നല്ല വിഭാഗവും പഞ്ചായത്തു മുതൽ സംസ്ഥാന-ദേശിയ സർക്കാർ വരെ തുനിഞ്ഞു നിൽക്കുമ്പോൾ ഖനന രംഗം നടനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചു എന്ന് കാണാം. അഴിമതിക്കാരുടെ സ്വാധീനത്തിൽ മത മേലധികാരികളും ജാതി,രാഷ്ട്രീയ സംഘനകളും നിശ്ബ്ദാ മായി.അങ്ങനെ മാഫിയ ബന്ധങ്ങൾ ഗ്രാമങ്ങളിൽ പോലും ഉണ്ടായി എന്ന് കാണാം. ഊഹകച്ചവടവും ദല്ലാൾ പണിക്കാരും ചേർന്ന സംവിധാനം വികസനത്തിന് പുതിയ വ്യാഖ്യാനങ്ങൾ പ്രചരിപ്പിച്ചു. സിൽവർ ലൈൻ വരെ നീളുന്നു അതിലെ ധാരണകൾ. ഒരു വശത്ത് പ്രകൃതിക്കുണ്ടാക്കുന്ന അനിതര സാധാരണമായ തകർച്ച, മറുവശത്ത് സർക്കാരിന് ലഭിക്കേണ്ട വൻ വരുമാനം വേണ്ടതില്ല എന്ന് അവർ തന്നെ സമ്മതിച്ചു നൽകുന്ന അവസ്ഥ. ഇതിനുള്ള ഏറ്റവും നല്ല തെളിവാണ് സർക്കാരിന്റെ കണക്കയിലെ പാറ ഖനന യൂണിറ്റുകളൂം നാട്ടിൽ പ്രവർത്തിക്കുന്നവയും തമ്മിലുള്ള കണക്കിലെ വ്യത്യാസം.
സംസ്ഥാനത്തെ പാറ ഖനന യൂണിറ്റുകളുടെ എണ്ണം(2021 ഒക്ടോബറിൽ നിലവിൽ)604 എണ്ണം മാത്രമാണ് എന്ന് പറഞ്ഞത് നിലവിലെ വ്യവസായ മന്ത്രിയാണ്. 2010-11 ൽ 3104 ഖനന യൂണിറ്റുകൾ സംസ്ഥാനത്തുണ്ടായിരുന്നു. 2016 ലെത്തുമ്പോൾ അവയുടെ എണ്ണം1514 ആയി എന്നാണ് മന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തിൽ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വിവരണത്തിൽ നിന്നും കേരളത്തിൽ ഖനനം പൂർണ്ണമായും നിയമപരവും സുരക്ഷിതവുമാണ് എന്ന് മനസ്സിലാക്കണം. സഭയിൽ ചോദ്യം ചോദിച്ച പ്രതിപക്ഷ നേതാവ്ശ്രീ.വി.ഡി.സതീശൻ അങ്ങനെ അല്ല വസ്തുത എന്ന് പറയുമ്പോൾ, അദ്ദേഹം നേതാവായ മുന്നണിയുടെ കാലത്തെ ഗതിയെ പറ്റി മറക്കുവാൻ കഴിയില്ല.
സംസ്ഥാനത്ത് 5924 ഖനന യൂണിറ്റുകൾ പ്രവർത്തിക്കുന്നു എന്ന് വനം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരുടെ സംഘം 2018 ൽ വ്യക്തമാക്കി. വസ്തുത അതിലും 100% കൂടുതലാണ്.ഇതറിയാത്ത നേതാക്ക ളല്ല നാട് ഭരിക്കുന്നത്. ഖനനത്തിലെ നിയമ ലംഘനങ്ങൾ ഭീകരമായിട്ടാണ് അരങ്ങേറുന്നതെന്ന് ഖനനം നടക്കുന്ന ഗ്രാമത്തിലെ പഞ്ചായത്ത് അധ്യക്ഷക്ഷൻ,സെക്രട്ടറി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ മുതൽ സാധാരണ കുട്ടികൾക്ക് വരെ ബോധ്യപെടുന്ന കാര്യമാണ്. എന്നാൽ ഇവയോടെല്ലാം കണ്ണടക്കുവാൻ ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു ആയിരത്തിൽ താഴെ വരുന്ന ക്വാറി മുതലാളിമാർക്ക് വേണ്ടി നമ്മുടെ അധികാരികൾ. മുൻകാലത്തെ ചെറു കിടഖനനക്കാരെ പുറത്താക്കി കൊണ്ട് ഗ്രാമങ്ങളിലെ പോലീസ് സ്റ്റേഷൻ ,വില്ലേജ് ഓഫിസുകൾ മുതൽ കലക്റ്റർമാർ,മന്ത്രിമാർ വരെയു ള്ളവരെ സ്വാധീനിച്ചു കൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഒട്ടുമിക്ക ഉത്സവങ്ങളും ഓണപരിപാടികൾ, കുരിശടികളും ധർമ്മശാലകളും വരെ ഇവരുടെ ദയാദാക്ഷിണ്യത്തിൽ സജ്ജീവ മാകുന്നു. ഇത്തരക്കാരെ വിമർശിക്കുവാനും വിവരാവകാശ (നാടൻ ഭാഷയിൽ ചൊറിയൽ)നടപടികൾ,സമരങ്ങൾ നടത്തുവാൻ മുതിരുന്ന ആരെയും കേസ്സുകളിൽ കുരുക്കൽ,അപവാദം പ്രചരിപ്പിക്കൽ മുതൽ റോഡപകടങ്ങൾ ഉണ്ടാക്കിയും കൈകാര്യം ചെയ്യാറുണ്ട്. (തിരുവനന്തപുരം,മൂക്കുന്നിമലയിലെ അനധികൃത ഖനനത്തെ പറ്റി പഠിക്കുവാൻ നിയമിച്ച വിജിലൻസ്സിലെ നീതിമാനായ പോലീസ് ഓഫീസറെ ഹണീട്രാപ്പിൽ പെടുത്തി ആക്ഷേപിക്കുവാൻ ശ്രമിച്ചതും ആ റിപ്പോർട്ട് പുറത്തു വരാതിരുന്നതും ചരിത്രമാണ്.മനോരമ പത്രം റിപ്പേർട്ട് ചെയ്ത പ്രകാരം പള്ളിച്ചൽ പഞ്ചായത്തിൽ മാത്രം നടന്ന നികുതി വെട്ടിപ്പ് 320 കോടിയു ണ്ടായി എന്നാണ്. സംസ്ഥാനത്തെ ഉദ്യോഗ സ്ഥർക്ക് പ്രതിമാസം 250 കോടി രൂപ കൈക്കൂലി കൊടുത്തതുകൊണ്ടാണ് ആയിരത്തിൽ താഴെ വരുന്ന ഖനന മുതല മാരുടെ അധോ ലോകം കേരളത്തെ നിയന്ത്രിക്കുന്നത് എന്നും മനോരമ ഒരിക്കൽ വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 ൽ പ്രകടന പത്രികയിലൂടെ സംസ്ഥാനത്തിന് നൽകിയ ഉറപ്പ് എല്ലാ ഖനിജങ്ങളും സർക്കാർ നിയന്ത്രണത്തിൽ ആക്കും എന്നായിരുന്നു.ആ വിഷയത്തിൽ ആദ്യം ശാസ്ത്രീയ പഠനം,അതിനു ശേഷം ഖനനം സർക്കാർ നേരിട്ട് നടത്തും എന്ന വാഗ്ദാനം ഒരു ബുദ്ധിമുട്ടും ഇല്ലാതെ 5വർഷത്തിന് ശേഷവും ആവർത്തിക്കുന്നു ഇടതുപക്ഷം. ഓരോ ജില്ലയിലെയും ഭരണ കക്ഷി നേതാക്കൾക്ക് ഖനന മുതലാളിമാരുമായി ഉണ്ടായിട്ടുള്ള ബാന്ധവങ്ങൾ മണിച്ചൻ ഡയറിയെക്കാൾ(കല്ലുവാതുക്കൽ മദ്യദുരന്ത നായകൻ) എത്രോയോ തമാശ ജനകമായിരിക്കും.
സംസ്ഥാനത്തെ ഖനനങ്ങൾ വ്യവസായ വകുപ്പിന്റെ കീഴിൽ വരുന്നു.ഖനനത്തിൽ നടക്കുന്ന അനാശ്യാസങ്ങളെ നിയന്ത്രിക്കു വാൻ ആധുനിക സംവിധാനം ഉപയോഗിച്ചു നടപ്പിലാക്കിയ രീതിയാണ് Kerala Online Mining Permit Awarding Services(KOMPAS) എന്ന പാറകളുടടെയും മറ്റും അളവും പാസും ട്രക്കുകളുടെ എണ്ണവും രേഖപ്പെടുത്തി ഓരോ ദിവസം ജനങ്ങൾക്കും മറ്റു വകുപ്പുകൾക്കും മനസ്സിലാക്കുവാൻ ഉപകരിക്കുന്ന സംവിധാനം.ആ സംവിധാനത്തിൽ പറയും പ്രകാരം ഇന്നെ ദിവസം സംസ്ഥാനത്ത് 591ക്വാറികൾ പ്രവർത്തിക്കുന്നു. ഈ വർഷം 2കോടി ഏഴുലക്ഷത്തി അറുപതിനായിരം(20767371) ഇ-പാസുകൾ നൽകിയിട്ടുണ്ട്.അതിനായി 63539 ട്രക്കുകൾ അനുവാദം വാങ്ങി വെച്ചിരിക്കുന്നു. ഇത്രയും വിവരങ്ങൾ വെച്ചുകൊണ്ട് ഒരു ദിവസം നിയമപരമായി പൊട്ടിച്ചും കുഴിച്ചും കടത്തുന്ന ഖനിജങ്ങളുടെ അളവും സർക്കാരിനു ലഭിക്കുന്ന വരുമാനവും തട്ടിച്ചു നോക്കിയാൽ അതിലെ ഭീകരമായ അന്തരം ബോധ്യപ്പെടും.
സർക്കാർ കണക്കിൽ പ്രവർത്തിക്കുന്ന ഖനനങ്ങളുടെ (95 %വും പാറ)15 ഇരട്ടി എങ്കിലും പ്രവർത്തനം നടക്കുന്നു. ഒരു ദിവസം ശരാശരി 20 മുതൽ 50 ലക്ഷം ടണ് പാറ കടത്തുന്നു.അതിന്റെ മാർക്കറ്റ് വില 100 കോടി മുതൽ 250 കോടി വരുന്നു. ശരാശരി 250 ദിവസത്തെ പണികൾ പരിഗണിച്ചാൽ 25000 കോടി മുതൽ 62500 കോടി രൂപ യുടെ വിഭവങ്ങൾ മുതലാളിമാർ വിൽക്കുമ്പോൾ സർക്കാറിനു കഴിഞ്ഞ വർഷം പാറഖനനത്തിൽ നിന്നും കിട്ടിയ വരുമാനം 183.74 കോടി രൂപ.2019 -20 ൽ 151.39 കോടി. 2018-19 ൽ 165.93 കോടി മാത്രവും. മറ്റൊരു രീതിയിൽ പറഞ്ഞാൽ പാറഖനനം സർക്കാർ ഏറ്റെടുത്ത് പകുതി വിലക്ക് ജനങ്ങൾക്കും നിർമ്മാണത്തിലും കൊടുത്താൽ പോലും ഖജനാവിലേക്ക് 15000 കോടി മുതൽ 30000 കോടിയുടെ അധികവരുമാനം പ്രതിവർഷം പാപ്പരായ നമ്മുടെ സർക്കാരിനു ലഭിക്കും എന്നാൽ അതിനു പകരം ആയിരം മുതലാളിമാരും അവരുടെ ശിങ്കിടികളും നടത്തുന്ന കൊള്ളക്കും കൊള്ളിവെപ്പിനും അവസരങ്ങൾ തുടരുവാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും ബധശ്രദ്ധാലുക്കളാണ്.
ഹൈക്കോടതി ഡിവിഷണൽ ബഞ്ചു തീർപ്പാക്കിയ കേസിൽ കോടതിയെ സമീപിച്ച അൻപതിൽ അധികം ഖനന സ്ഥാപനങ്ങളിൽ (മഹേന്ദ്ര റിസോർട്ടും കക്ഷിയായിരുന്നു). മൂക്കുന്നിമലയിൽ പ്രവർത്തിക്കുന്ന മൂന്ന് യൂണിറ്റുകൾ, എറണാകുളം,തൃശൂർ ജില്ലയിൽ നിന്നും നിരവധി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ,കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിൽ വർഷങ്ങളായി കൊള്ള നടത്തുന്ന പാറമടകളും ഉണ്ടായിരുന്നു. അവരുടെ വാദത്തെ തള്ളി പ്രവർത്തനം നിർത്തിവെക്കുവാൻ അവസരം ഒരുക്കിയിരിക്കുകയാണ് കോടതി.
ജില്ലയുടെ സർക്കാർ ഓഫീസുകളുടെ മേലധികാരികളായ കളക്ക്റ്റർമാർ മുതൽ അവർക്ക് മുകളിലും താഴെയും ഉള്ള ഉദ്യോഗസ്ഥരുടെ അഴിമതിയും അതിനുള്ള കൂട്ടുനിൽക്കലും കോടതി വിധികൾക്കും മുകളിലാണെന്ന് വന്നാൽ പിന്നെ ഈനാട് കൊളംബിയയിലെ ഡ്രഗ്ഗ് മാഫിയകളുടെ ഭരണത്തെ ഓർമിപ്പിക്കുന്നു എന്ന് സാധരണക്കാർ പറയുവാൻ നിർബന്ധി തരാകും.
ഒരോർമ്മപ്പെടുത്തൽ :
2018 ല വെള്ളപ്പൊക്കത്തിന് ശേഷം നിയമസഭാ സമിതി മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ
1. നവ കേരള നിർമ്മാണം പ്രകൃതി സൗഹൃദമാകാതെ തരമില്ല.സോഷ്യൽ ആഡിറ്റിംഗ് നടപ്പിലാക്കണം.

2. ജല സംരക്ഷണം സജ്ജീവമാക്കണം.
നെൽവയലുകൾ,നീർത്തടങ്ങൾ സംരക്ഷിക്കുവാൻ കഴിയുന്ന നിയമത്തെ നോക്കുകുത്തിയാക്കരുത്.

3. ഗൃഹ നിർമ്മാണത്തിന് ശക്തമായ മാർഗ്ഗ രേഖ ഉണ്ടാകണം. എന്തും എവിടെയും എങ്ങനെയും എന്ന രീതി അവസാനിപ്പിക്കണം.

4.വീടുകൾ പ്രകൃതി സൗഹൃദമാകണം. മോഡുലാർ ഭവനങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കണം.

5.പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിംഗ് വേണ്ടതുണ്ട്,ഖനനങ്ങൾക്കു നിയന്ത്രണം അത്യാവശ്യമാണ്,നിർമ്മാണങ്ങൾക്കായി ഭൂമിയുടെ ഉപയോഗം പരമാവധി കുറക്കണം. പരിസ്ഥിതി സൗഹൃദ ടൂറിസം നടപ്പിലാക്കണം .അങ്ങനെ അങ്ങനെ രണ്ടു ഡസൻ നിർദ്ദേശങ്ങൾ .
ഒപ്പം മുഖമന്ത്രിയുടെ റോഡ് ടു റിവർ മുതലായ
പദ്ധതികൾ ഫയലുകളിൽ ഉറങ്ങുമ്പോൾ കേരള ഹൈക്കോടതി വൈകി എങ്കിലും, കൃഷിക്കും പാർപ്പിടത്തിനും മാത്രമുപയോഗിക്കേണ്ട,ഭൂമിയിലെ അതിക്രമങ്ങളെ നിയന്ത്രിക്കുവാൻ എടുത്ത തീരുമാനം നടപ്പിലാക്കികിട്ടുവാൻ വേണ്ട ശ്രമങ്ങൾ ബന്ധപെട്ടവരിൽ നിന്നുമുണ്ടാകണം

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -