വടയക്കണ്ടി നാരായണൻ രചിച്ച 'സേവ് അനുഭവങ്ങൾ' പുസ്തകരൂപത്തിലെത്തുന്നു; ജൂൺ 3ന് പ്രകാശനം ചെയ്യും
പരിസ്ഥിതി വിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ച, സുഗതകുമാരി ടീച്ചർ അനുഗ്രഹിച്ച്, പ്രൊഫ. ശോഭീന്ദ്രൻ നേതൃത്വം നൽകി, 2014 മുതൽ കോഴിക്കോട് ജില്ല...
https://nilgirifoundation.blogspot.com/2022/06/3.html
ചെലവ് രഹിത പ്ലാസ്റ്റിക് മാലിന്യ ശേഖരണം, മഴയാത്ര, പക്ഷിക്ക് കുടിനീർ, മഷിപ്പേനയിലേക്ക് മടക്കം, സേവ് നോട്ട്ബുക്ക്, ഔഷധസസ്യ പൂങ്കാവനം, പൂമ്പാറ്റ പൂങ്കാവനം, രാജഹംസത്തിനായി മെഴുകുതിരി നാളങ്ങൾ, സേവ് നിരാമയ ഹെല്പ്, നക്ഷത്ര നിരീക്ഷണം, നല്ല വെള്ളം നല്ല പാത്രം, ചക്ക ക്യാമ്പ്, ഒരു ക്ലാസ് ഒരു മരം, ഒരു വിദ്യാലയം ഒരു കാവ് തുടങ്ങി സേവ് നടത്തിയ പ്രവർത്തനങ്ങളിലൂടെ പുസ്തകം കടന്നുപോകുന്നു.
നടപ്പാക്കുമ്പോൾ ഉണ്ടായ ആഹ്ലാദം, പരീക്ഷണങ്ങൾ, വിഹ്വലതകൾ എല്ലാം വടയക്കണ്ടി നാരായണൻ രചിച്ച ഈ പുസ്തകം വരച്ച് കാട്ടുന്നുണ്ട്.
പരിസ്ഥിതി വിദ്യാഭ്യാസത്തിന്, പരിസ്ഥിതി പ്രവർത്തകർക്ക് ഒരു ഗൈഡ് ആയി ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ പുസ്തകം.
ഈ വരുന്ന പരിസ്ഥിതി ദിനത്തിന് മുന്നോടിയായി ജൂൺ 3 വെള്ളിയാഴ്ച 9 മണിക്ക് കോഴിക്കോട് നടക്കാവ് ജി വി എച്ച് എസ് എസ് ഇൽ പുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്.
120 രൂപ മുഖവിലയുള്ള പുസ്തകം ലഭിക്കാൻ 100 രൂപ താഴെപ്പറയുന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്യുക.
9447262801.
ഗൂഗിൾ പേ ചെയ്തശേഷം റസീറ്റും പുസ്തകം കിട്ടേണ്ട വിലാസവും അതേ നമ്പറിൽ തന്നെ വാട്സപ്പ് ചെയ്യുക. പുസ്തകം ആ വിലാസത്തിൽ അവിടെ എത്തും.
Team SAVE


.jpeg)