സൂക്ഷിക്കുക; വിഷ പാമ്പുകളുടെ ഇണചേരല്‍ കാലമായി

നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് സുപ്രസിദ്ധ പാമ്പ് വി...


നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് സുപ്രസിദ്ധ പാമ്പ് വിദഗ്‌ധൻ ജോജു മുക്കാട്ടുകര. വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണമെന്ന് കെ. ടി. സന്തോഷ് പനയാൽ പറയുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

* ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.

* പാദരക്ഷകളും ഷൂസും ഹെല്‍മറ്റും ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

* പാദരക്ഷകള്‍ വീടിനോടു ചേര്‍ന്ന് കൂട്ടിയിടരുത് വീടിന്റെ പരിസരത്ത് വിറകുകള്‍ കൂട്ടിയിടരുത്. വിറകുകള്‍ ചാരിവയ്ക്കാന്‍ ശ്രദ്ധിക്കണം.

ഫേസ്ബുക് ഗ്രൂപ്പിൽ അംഗമാകൂ

* നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം.

* സന്ധ്യാസമയങ്ങളില്‍ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുന്‍വാതിലുകളും പിന്‍വാതിലുകളും തുറന്നിടുകയോ ചെയ്യരുത്.

* പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കാല്‍നടയായി സഞ്ചരിക്കുന്നവര്‍ നിലത്ത്  അമര്‍ത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഫേസ്ബുക് പേജിൽ അംഗമാകൂ

(പൊതു നന്മയ്ക്കായി ഷയർ ചെയ്യുക).

Related

Ecology 2375277095555173716

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -