കടൽ കൊണ്ടുപോകുന്ന കര - കാലാവസ്ഥാ ശാസ്ത്രജ്ഞൻ റോക്‌സി മാത്യു എഴുതുന്നു
ഒരു വർഷം 3 mm എന്ന നിരക്കിലാണ് സമുദ്രനിരപ്പ് കൂടുന്നത്. ഇതിന് ആനുപാതികമായി കര എത്ര പോകും? വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ സമുദ്രനിരപ്പ് ഓരോ ...
ഒരു വർഷം 3 mm എന്ന നിരക്കിലാണ് സമുദ്രനിരപ്പ് കൂടുന്നത്. ഇതിന് ആനുപാതികമായി കര എത്ര പോകും?
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
സമുദ്രനിരപ്പ് ഓരോ വർഷവും 3 mm ആണ് കൂടിക്കൊണ്ടിരുന്നത് (കേരള തീരത്ത്). ചെറിയ അളവ് എന്ന് തോന്നുമെങ്കിലും, ഒരു ദശാബ്ദത്തിൽ ഇത് 3 സെന്റീമീറ്റർ വർദ്ധനവിന് തുല്യമാണ്. മൃദുവായ ചരിവുള്ള തീരപ്രദേശത്തിന് ശരാശരി 0.1 ഡിഗ്രി ചരിവുണ്ട്. അതിനാൽ 3 സെന്റീമീറ്റർ സമുദ്രനിരപ്പ് ഉയരുന്നത്, ഉൾപ്രദേശത്തേക്ക് 17 മീറ്റർ കടൽ കടന്നുകയറാൻ ഇടയാക്കും.
സമീപഭാവിയിൽ 5 mm എന്ന തോതിൽ സമുദ്രനിരപ്പ് കൂടും. ഒരു നൂറ്റണ്ടിൽ അര മീറ്റർ എന്ന കണക്കിൽ തീരപ്രദേശത്ത് നിന്ന് ഏകദേശം 300 മീറ്ററോളം കര കടൽ കൊണ്ടുപോകും.
തീരപ്രദേശങ്ങളിൽ കല്ലോ ടെട്രാപ്പോഡുകളോ വെറുതെ ഇട്ടത് കൊണ്ട് മാത്രം കടലാക്രമണം തടയണെമെന്നില്ല. ചില സ്ഥലങ്ങളിൽ കണ്ടൽക്കാടുകൾ സഹായിച്ചേക്കാം. പക്ഷേ എല്ലാ തീരപ്രദേശത്തും കണ്ടലുകൾ സഹായിച്ചെന്ന് വരില്ല. അതുപോലെ തന്നെ ഓരോ പ്രദേശത്തിനും അനുയോജ്യമായ കണ്ടലുകൾ പലതായിരിക്കാം.
തീരപ്രദേശത്താണെങ്കിലും പശ്ചിമഘട്ടത്തിലാണെങ്കിലും ചെയ്യുന്ന നിർമ്മാണ പ്രവർത്തികൾ കാലാവസ്ഥ മാറ്റങ്ങളെ കണ്ടു വേണം. മുമ്പുണ്ടായ മാറ്റങ്ങളല്ല, അടുത്ത 50 വർഷത്തെയെങ്കിലും കാലാവസ്ഥ മാറ്റങ്ങളെ മുൻനിർത്തി കണ്ടു വേണം വീടും റോഡും പാലവും വ്യവസായവും കെ-റയിലും സിൽവർലൈനും നിർമ്മിക്കാൻ.
Trigonometry:
Land intrusion
= sea level rise / tan (slope)
= 3cm / tan (0.1°)
= 1700 cm
Roxy Mathew Koll
Climate Specialist

.jpg)
