കുറിഞ്ഞിപ്പൂക്കൾ കാണാൻ പോകുന്നവരുടെ ശ്രദ്ധക്ക്
പുത്തടി കൊടൈ മലനിരകളിലാണ് നീലകുറിഞ്ഞി പൂത്തത് ഞാൻ (23/08/2021) കണ്ടത്, ശാന്തൻപാറ ഭാഗത്ത് തന്നെ കോവിഡ് പ്രശ്നങ്ങളാൽ അന്ന് നീലക്കുറഞ്ഞി കാണ...
പുത്തടി കൊടൈ മലനിരകളിലാണ് നീലകുറിഞ്ഞി പൂത്തത് ഞാൻ (23/08/2021) കണ്ടത്, ശാന്തൻപാറ ഭാഗത്ത് തന്നെ
കോവിഡ് പ്രശ്നങ്ങളാൽ അന്ന് നീലക്കുറഞ്ഞി കാണുന്നതിന് തടസ്സമുണ്ടായിരുന്നു .
ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ മാത്രം പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്.
(ഇവയിൽ ഭൂരിഭാഗവും 12 വർഷം (ഒരു വ്യാഴവട്ടം) കൂടുമ്പോൾ മാത്രം പൂക്കുന്നവയാണ്)
1 1/2 അടി മുതൽ 8 മീറ്റർ വരെ ഉയരം വെക്കുന്ന പലയിനം കുറിഞ്ഞികളുണ്ട്.
സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററിൽ താഴെയും 1400 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലും വളരുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
ഋതുഭേദങ്ങളുമായി ഈ സസ്യകുടുംബത്തിനു ബന്ധമില്ല. അതുകൊണ്ടുതന്നെ ഇവയുടെ കാലചക്രത്തിനു കൃത്യമായ ഇടവേളകൾ ഉണ്ട്.
മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ടു മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.
വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ചു ഇവ സ്വയം നശിക്കുന്നു.
കുറിഞ്ഞിച്ചെടികളുടെ കാണ്ഡത്തിന്റെ അഗ്രഭാഗം ചരിഞ്ഞു വളർച്ച മുരടിച്ചാൽ ഉറപ്പിക്കാം അടുത്ത വർഷം ചെടി പുഷ്പിക്കുമെന്ന്.
2021 ൽ ഞങ്ങൾ കണ്ട പല കുറിഞ്ഞിച്ചെടികളുടെയും കാണ്ഡത്തിന്റെ അഗ്രഭാഗം ചരിഞ്ഞു വളർച്ച മുരടിച്ചിരുന്നു .
ഇങ്ങനെ സംഭവിച്ചാൽ 2022 ൽ പൂക്കൾ പുഷ്പ്പിക്കുമെന്ന് അന്ന് ഞങ്ങൾക്ക് ഒപ്പം കുറുഞ്ഞി പൂക്കൾ കാണാൻ എത്തിയ Mudra Vision Tv ചാനലിന്റെ മാധ്യമ പ്രവർത്തകൻ സുനിൽ ജി പറഞ്ഞിരുന്നു .
പക്ഷേ ഞാൻ ഉൾപ്പടെ തർക്കിച്ച് പറഞ്ഞത് 12 വർഷം കഴിഞ്ഞ് കാണാം എന്നായിരുന്നു
പക്ഷേ സുനിലേട്ടൻ പറഞ്ഞതായിരുന്നു
ശരി എന്ന് ഇപ്പോൾ ബോധ്യമായി കാരണം 2022 ൽ പൂക്കൾ ശാന്തൻ പാറയുടെ മറ്റൊരു ഭാഗമായ കള്ളിപ്പാറ മലനിരകളിൽ പൂക്കൾ വിരിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു.
വൈവിധ്യമാർന്ന പല നിറങ്ങളിലും കാണപ്പെടുന്നു. (നീലയ്ക്കും ഊതനിറത്തിനും ഇടയിൽ, ഇളം വയലറ്റ്, നീല, ഇളം നീല, ഇരുണ്ട തവിട്ടു നിറം, വെള്ള നിറം, വെള്ള കലർന്ന ഇളം ചുവപ്പ്, വയലറ്റ് കലർന്ന വെള്ള, അവിടവിടെ ചുവപ്പു നിറമുള്ള വെള്ള, ഇളം റോസ്)
ഒരു അപേക്ഷയാണ് പ്രിയപ്പെട്ടവരെ ദയവായി കേൾക്കുക
നീലക്കുറുഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ് എന്ന് അറിയാത്തവരായി ആരും കാണില്ല , അത് മാത്രമല്ല ഇത്രയും വിവരമില്ലായ്മ ഇല്ലാത്ത ആളുകളെ കാണുമ്പോൾ ലജ്ജ തോന്നുന്നു , പൂക്കൾ ചവിട്ടി കളയുന്നത് മാത്രമല്ല, പ്ലാസ്റ്റിക് കുപ്പികൾ മുതൽ ആഹാരത്തിന്റെയും മറ്റ് വേസ്റ്റ് തുടങ്ങിയവ ഇട്ട് കള്ളിപ്പാറ മല നിരകളെ ഇതിനോടകം തന്നെ ഈ പ്രദേശത്തെ നശിപ്പിച്ചു കളഞ്ഞു .
ഇനി വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ചു ഇവ സ്വയം നശിക്കുന്നതാവും ഇതിലും നല്ലത്
പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യാൻ കഴിയാത്തവർ ദയവായി യാത്രകൾ ഒഴുവാക്കുന്നതാവും ഉചിതം .
©️ അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️

