കാന്താര; വടകൻ മലബാറിൽ ജീവിച്ചിരുന്ന അമാനുഷ്യരായ ചില വ്യക്തികളെ ചതിപ്രയോഗത്തിലൂടെ ഇല്ലാതാക്കിയിട്ട് പിന്നീട് തെയ്യക്കോലങ്ങളായ് ആരാധിച്ച് വരുന്ന കഥ

ബൈജു കീഴറ എഴുതുന്നു... പുലിമുരുകൻ സിനിമയ്ക്ക് ശേഷമാണ് തീയറ്ററിൽ പോയി ഒരു സിനിമ ഞാൻ കാണുന്നത് .ഇത് കാണുവാൻ പ്രധ്യാന കാരണം ഏറെ ഇഷ്ടമുള്ള, ഒരു ...

ബൈജു കീഴറ എഴുതുന്നു...

പുലിമുരുകൻ സിനിമയ്ക്ക് ശേഷമാണ് തീയറ്ററിൽ പോയി ഒരു സിനിമ ഞാൻ കാണുന്നത് .ഇത് കാണുവാൻ പ്രധ്യാന കാരണം ഏറെ ഇഷ്ടമുള്ള, ഒരു പാട് അലഞ്ഞ് തിരിഞ്ഞ കർണ്ണാടക ഗ്രാമങ്ങളുടെ കാഴ്ച്ചകളും, വിശ്വാസങ്ങളും, ജീവിത രീതിയുമൊക്കെ കാണുവാൻ വേണ്ടിയാണ് കാന്താര കാണുവാൻ പോയത്.

വടകൻ മലബാറിൽ ജീവിച്ചിരുന്ന അമാനുഷ്യരായ ചില വ്യക്തികളെ , ചതിപ്രയോഗത്തിലൂടെ ഇല്ലാതാക്കിയിട്ട് ,പിന്നീട്  തെയ്യക്കോലങ്ങളായ് ആരാധിച്ച് വരുന്നത്. 

മന്ദപ്പൻ ( കതിവനൂർ വീരൻ തെയ്യം ) കാരി ഗുരു കൾ (പുലിമറഞ്ഞ തൊണ്ടച്ചൻ) തൊണ്ടച്ചൻ , കുട്ടിച്ചാത്തൻ അങ്ങനെ കുറെ മനുഷ്യരെ പിന്നീട് ദൈവ സങ്കൽപ്പങ്ങളായ് , തെയ്യങ്ങളായ്  ആരാധിച്ച് വരുന്നുണ്ട്. ( കുറെ തെയ്യങ്ങളുടെ ചരിത്രം മറന്നു പോയി )

യൂട്യൂബ് ചാനലിൽ അംഗമാകൂ

ഇത് ഒരു സിനിമ സങ്കൽപ്പം മാത്രമല്ല, കാസർകോഡ് , കർണ്ണാടക,  ഗ്രാമങ്ങളിൽ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്ന ഒരു സംസ്ക്കാര കാഴ്ച്ചയാണ്. കാടിന് നടുവിലുള്ള പല ഗ്രാമങ്ങളും ഇപ്പോൾ കേരളത്തിൽ ഉണ്ട് , അവർ കൊക്കെ ഓരോ ആരാദനമൂർത്തി കളും ഉണ്ട് . കാട്ടിൽ നിന്ന് ഇവരെ ഒഴിപ്പിക്കുവാൻ നമ്മുടെ ഗവൺമെന്റ് പുതിയ പ്രോജക്റ്റ് തുടങ്ങിയിട്ട് കുറെ കാലവുമായ് , നിർബന്ധിതമല്ലാതെ , ഗവൺമെന്റ് കൊടുത്ത പൈസ വാങ്ങി കാട്ടിൽ നിന്ന് ഇറങ്ങി നാട്ടിലേക്ക് മാറി താമ്മസ്സിക്കുന്ന ആൾകാർ നമ്മുടെ നാട്ടിലും ഉണ്ട് . വയനാട്ടിൽ എല്ലാ വർഷവും ഇത് പോലെയുള്ള ഒരു ഗ്രാമത്തിൽ ഉൽസവത്തിന് പോവാറുമുണ്ട് , ഇവിടെ തെയ്യത്തിന് പകരം വെളിച്ചപ്പാടൻ ആണെന്ന് മാത്രം.

ഒരു കാടിനൊട് ചേർന്ന് ജീവിക്കുന്നവരുടെ ,സംസ്ക്കാരം ,കൃഷി വിശ്വാസം, ഭക്ഷണം, ജീവിത രീതി ഇതാണ് ഈ സിനിമ .

പഴയ കാലത്തിൽ നിന്ന് പുതിയ കാലത്തിലേക്ക് വരുമ്പോൾ അതിന്റെ തായ മാറ്റങ്ങളും സ്വാഭാവികമായും കാണും , അതും പച്ചയായ് സിനിമയിൽ കാണിക്കുന്നുണ്ട്..

അന്നും, ഇന്നും തമ്പ്രാൻ മാർക്ക് മാറ്റമില്ലാത ഒന്ന് മാത്രം അടിയാൻമാരുടെ പെണ്ണ്, അതും ഇതിൽ കാണിക്കുന്നു..

ഗുളികൻ തെയ്യത്തിന്റെ രാത്രി സഞ്ചാരം അത് യാഥാർത്യമാക്കുന്നതിനപ്പുറത്ത് , അച്ഛന്റെ വിയോഗം നടന്ന സ്ഥലത്ത് എത്തിച്ചേർന്ന മകന്റെ ഉള്ളിൽ , ആ മനസ്സിൽ ഒരു തിപ്പൊരി അപ്പോൾ തന്നെ വീണു കിടപ്പുണ്ടാകും.. (നമ്മുടെ ഏത് കാര്യത്തിലായാലും അങ്ങനെ തന്നെ )

പിന്നിട് മകൻ വളർന്ന് ,മകന്റെ രീതി  ദൈവക്കോലം കെട്ടിയാടാൻ പറ്റാത തരത്തിൽ തെറ്റായി മാറിയപ്പോൾ അവന്റെ ഉള്ളിൽ നിന്ന് ആ കനൽ കെട്ട് പോയി. പരമ്പരാഗതമായ് മരുമകതായ രീതിയിലും, അച്ഛനിൽ നിന്ന് മകനും , അവർ നിൽക്കുന്ന പ്രദേശത്ത് തെയ്യം കെട്ടുവാനുള്ള അവകാശം ഉണ്ടാകുക.


യാദൃശ്ച്ചികമായി പലതും സംഭവിച്ചപ്പോൾ അവന്റെ ഉള്ളിൽ കുട്ടി കാലത്ത് ഉള്ള ആ ഓർമ്മകൾ ഇടക്കിടെ കടന്ന് വരികയും ആ അഗ്നി പതിയെ കത്തിയെരിയുകയായിരുന്നു.

അച്ഛന് പകരം ,തെയ്യം കെണ്ടേണ്ടിയിരുന്ന അവനിലേക്ക്  ആ കോലം ആവാഹിക്കുകയാണ് ഉണ്ടായത്..

യൂട്യൂബ് ചാനലിൽ അംഗമാകൂ

 തലമുറകളായ് , പരമ്പരാഗതമായ് ചെയ്യുന്ന ചില കർമ്മങ്ങൾ  ഉണ്ട് , പ്രേത്യകിച്ചും തെയ്യം കെട്ടുന്ന വിഭാഗക്കാർക്കിടയിൽ .

 നമ്മുടെ ഈ നായകന് തെയ്യം കെട്ടാനൊന്നും , താൽപ്പര്യമില്ലാത്തെ ഫുൾ ലാഗായ് നടക്കുമ്പോൾ ആണ് ചില നിമിതങ്ങൾ കാരണം , പരമ്പരാഗതമായ് അവന്റെ ഫാമിലി തുടർന്ന് കൊണ്ടിരുന്ന ആചരങ്ങളിലേക്ക് അവൻ എത്തിച്ചേരേണ്ടി വന്നു..

അവൻ ദൈവക്കോലമായ് ഉയർത്തെഴുന്നേറ്റു ..

തമ്പ്രാൻ മാർക്ക് അന്നും, എന്നും അടിയാൻമാരുടെ മണ്ണിനൊടും, പെണ്ണിനൊടും ആർത്തി തന്നെയാണ്.

മറ്റൊന്ന് പഞ്ചുരുള്ളി തെയ്യത്തിന്റെ വാഴ് മൊഴി തുള്ളുവിൽ മാത്രമായിരിക്കും, മലയാളം ഡബ്ലി ഗിംങ്ങിൽ അത് തുളുവിൽ തന്നെയായിരുന്നു❤️


കാസർകോഡൻ ഗ്രാമങ്ങളിൽ ഇപ്പോഴും തെയ്യം കെട്ട് എന്ന പേരിൽ , വയനാടു കുലവൻ തെയ്യം നടക്കുന്ന സ്ഥലങ്ങളിൽ , കാട്ടിൽ കയറി മൃഗങ്ങളെ വേട്ടയാടി ഘോഷയാത്രയായ് കൊണ്ട് വന്ന് ,അത് കറിവച്ച് പ്രസാദമായ് കൊടുകാറുണ്ട്. നിയമപ്രകാരം അത് നിരോധിച്ചതാണെങ്കിലും ഇപ്പോഴും അത് നടക്കുന്നുണ്ട്..

ഒരു വിഷ്യൽ കാഴ്ച്ചകൾക്ക് സിനിമ ഭംഗി കൂട്ടുന്നതിന് പകരം, കാടിനോട് ചേർന്ന് കിടക്കുന്ന ഒരു നാട്, ആ നാടിലെ എല്ലാ കാര്യങ്ങളും വളരെ സിമ്പിളായ് അവതരിപ്പിച്ച ഒരു സിനിമ .

വീണ്ടും ഈ മാസ്സം 27 ന്  ഒരു തെയ്യ കാലം കൂടി വരികയാണ്. ഇത് വരെ തെയ്യം കാണാത്തവർ ഈ വർഷം മലബാറിലേക്ക് വരുമല്ലോ❤️ കാന്താര സിനിമ കണ്ടിട്ടുള്ളവർ തീർച്ചയായും വരണം☺️ ഒരു ഫോട്ടോഗ്രാഫി മൈൻഡിനപ്പുറം ഓരോ തെയ്യതെയും അറിയുവാൻ ശ്രമിക്കുക..

മുച്ചിലോട്ട് ഭഗവതി , കതിവനൂർ വീരൻ , കണ്ടനാർ കേളൻ , പുലിമറഞ്ഞ തൊണ്ടച്ചൻ , തീ പൊട്ടൻ, ഗുളികൻ , കരി ചാമുണ്ഡി എന്നി തെയ്യങ്ങൾ എങ്കിലും പറ്റുമെങ്കിൽ കാണുക ..

വടകൻ മലബാറിന്റെ മണ്ണിലേക്ക് തെയ്യം കാണാൻ ഏവരെയും സ്വാഗതം ചെയ്യുന്നു❤️March 5,6 ന് Grass Hopper ന്റെ നേതൃത്വത്തിൽ തെയ്യം കാണുവാനായ് ഒരു പ്രോഗ്രാമും വരാനിരിക്കുന്നുണ്ട്.


Byju Keezhara

Related

Literature 8367375596167884519

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -