ദൈന്യതയും നിസ്സഹായതയും വിറ്റ് കാശാക്കുന്നവർ
മഹാമാരിയിൽ ഒറ്റപ്പെട്ട് പോയ അമ്മയും കുഞ്ഞും; അവരെ കണ്ടപ്പോൾ അവർക്ക് ഭക്ഷണം നൽകാൻ എത്തിയ മനുഷ്യ രൂപം ധരിച്ച ദൈവം എന്നൊക്കെ അടിക്കുറിപ്പോടെ ഈ ...
മഹാമാരിയിൽ ഒറ്റപ്പെട്ട് പോയ അമ്മയും കുഞ്ഞും; അവരെ കണ്ടപ്പോൾ അവർക്ക് ഭക്ഷണം നൽകാൻ എത്തിയ മനുഷ്യ രൂപം ധരിച്ച ദൈവം എന്നൊക്കെ അടിക്കുറിപ്പോടെ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടു. കൂടെ ചില വാചകങ്ങളും:
******************
വിശന്നവന് അന്നം നൽകുന്നവൻ തന്നെയാണ് യഥാർത്ഥ ദൈവം.
കുഞ്ഞിന് പാൽ നൽകുമ്പോൾ ആ ദൈവത്തിന് മുന്നിൽ നന്ദിയോടെ തല കുനിച്ചിരിക്കുന്ന അമ്മ.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
പാൽ ആർത്തിയോടെ കഴിക്കുമ്പോഴും അത് നൽകുന്നവനെ ആർദ്രതയോടെ നോക്കുന്ന കുഞ്ഞു കണ്ണുകൾ.
ഒടുവിൽ കുഞ്ഞിന്റെ വയർ നിറഞ്ഞപ്പോൾ അമ്മക്ക് നേരെ പാൽ പാത്രം നീട്ടി നൽകിയപ്പോൾ അതുവരെ അടക്കി വെച്ച വിശപ്പിന്റെ ആളലിൽ ആർത്തിയോടെ കഴിക്കുന്ന അമ്മ. അവരുടെ വയറും മനസ്സും പോലെ കാണുന്നവന്റെ മനസ്സും നിറച്ച ദൃശ്യം.
ആ അമ്മയോടും കുഞ്ഞിനോടും കരുണ കാണിച്ച മനുഷ്യ ദൈവത്തോടും മനോഹരമായ ദൃശ്യം പകർത്തിയ ആൾക്കും സ്നേഹപൂർവ്വം സമർപ്പിക്കുന്നു.
*********************
ഇതൊക്കെയാണ് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന വാചകങ്ങൾ. ശരിക്കും ഇത് മനുഷ്യരൂപം പൂണ്ട ദൈവമോ അതോ പിശാചോ?
മിണ്ടാപ്രാണികളുടെ ദൈന്യത കൃത്രിമമായുണ്ടാക്കി അത് ചിത്രീകരിച്ച് ശ്രദ്ധ നേടുന്ന പൈശാചികതയാണ് വീഡിയിൽ കാണുന്നത്. ഇതിലുള്ളത് രണ്ട് കുഞ്ഞ് കുരങ്ങുകളാണ്. ആരോ തീറ്റ കൊടുത്ത് വളർത്തിയത്. ഇത്തരം വന്യജീവികളുടെ കുഞ്ഞുങ്ങൾ കുപ്പിപ്പാൽ കുടിച്ച് ശീലിക്കാൻ കുറഞ്ഞത് 3-4 ദിവസം വേണം. പാൽക്കുപ്പി നീട്ടിയാൽ ഉടനടി കുടിക്കില്ല. മാത്രമല്ല വീഡിയോയിൽ ഉള്ളത് മനുഷ്യസമ്പർക്കം പരിചയമുള്ള കുരങ്ങുകളാണ്. അയാൾ അടുത്ത് വന്നിട്ട് അവയ്ക്ക് ഭയമോ ഭാവമാറ്റമോ കാണുന്നില്ല. കുരങ്ങുകൾക്ക് ഇരട്ടക്കുട്ടികൾ അപൂര്‍വമാണ്. കൃത്രിമമായി വെള്ളത്തിലിട്ട് ദേഹത്ത് ചെളി പറ്റിച്ച് ദൈന്യത സൃഷ്ടിച്ചെടുത്തതാണ്. വീഡിയോയ്ക്ക് മൈലേജുണ്ടാക്കാൻ എന്ത് നീചപ്രവൃത്തിയും ആകാമല്ലോ! ഒത്തിരി ക്രൂരമാണിത്.
പണ്ട് ലോകശ്രദ്ധ നേടിയൊരു ചിത്രമുണ്ട്. വിശന്ന്, വറ്റിയ വയറും, ഉന്തിയ എല്ലുകളുമായി പൊരിവെയിലത്ത് തലയമർത്തി മരണം കാത്തിരിക്കുന്ന കുഞ്ഞ് സുഡാനി പെൺകുട്ടിയും അവൾക്കരികിൽ വിശന്ന് കൊതിയോടെ കാത്തിരിക്കുന്ന ശവംതീനി കഴുകനും. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ചിത്രം പകർത്തിയ കെവിൻ കാർട്ടർ എന്ന ഫോട്ടോഗ്രാഫർ, നീറിപ്പുകഞ്ഞ കുറ്റബോധത്താൽ ആത്മഹത്യ ചെയ്തിട്ട് 29 വർഷം തികയുന്ന ദിവസമാണ് 27 ജൂലൈ 2023 എന്നത് യാദൃച്ഛികതയാകാം...! അത് കമന്റിലുണ്ട്.
ഇത്തരം പീഢനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക, അറിഞ്ഞും അറിയാതെയും...
ഇത് ഒരു അപകട ഘട്ടം ആയത് കൊണ്ട് ഒരു പുണ്യ പ്രവർത്തി ആകുന്നു.. എന്നാൽ സ്വഭാവിക വനത്തിൽ സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്ന വന്യ ജീവികൾക്ക് ഒരു കാരണവശാലും മനുഷ്യൻ ആഹാരം നൽകാൻ പാടില്ലാത്തതാണ്...
