1500 വർഷം പഴക്കമുള്ള ക്ഷേത്രം കാണുവാൻ ഗുണ്ടൽ പേട്ടയിലേക്
ഗുണ്ടൽപേട്ട യുമായ് 13 വർഷക്കാലമായ് എനിക്ക് ബന്ധമുണ്ട്, ഈ ഓണകാലങ്ങളിൽ നാട്ടിൽ പൂവ് വിൽക്കുവാൻ വേണ്ടി പൂവ് എടുക്കുവാൻ വരുന്ന സ്ഥലമാണ് ഗുണ്...
ഗുണ്ടൽപേട്ട യുമായ് 13 വർഷക്കാലമായ് എനിക്ക് ബന്ധമുണ്ട്, ഈ ഓണകാലങ്ങളിൽ നാട്ടിൽ പൂവ് വിൽക്കുവാൻ വേണ്ടി പൂവ് എടുക്കുവാൻ വരുന്ന സ്ഥലമാണ് ഗുണ്ടൽപേട്ട. ഇവിടെയുള്ള ഓരോ ഹളികളും നല്ലവണ്ണം അറിയുകയും ചെയ്യാം, വളരെ യാദൃശ്ചികമായിട്ടാണ് വയനാടിലെ Lilly Teacher ഈ സ്ഥലത്തെക്കുറിച്ച് പറഞ്ഞത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
ഇതിന്റെ അടുത്തുളള മെയിൻ റോഡ് വഴി പല തവണ്ണ ചാമരാജ് നഗറിൽ പോയിട് കൂടി ഈ ക്ഷേത്രം അറിയാൻ പറ്റിയില്ല. ഇതിനടുത് മറ്റൊരു ക്ഷേത്രവുമുണ്ട്, അവിടെ മുൻപ് പോയിരുന്നു.
ഈ ക്ഷേത്രത്തിന്റെ പേര് ത്രയംബകേശ്വർ ക്ഷേത്രം. ഗുണ്ടൽ പേട്ടയിൽ നിന്ന് ചാമരാജ് നഗർ റൂട്ടിൽ 11 Km മാറിയാണ് ഈ ക്ഷേത്രം. 1500 വർഷകാലം മുൻപ് ഹൊയ്സാല രാജവംശം പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം മെയിൻ റോഡിൽ നിന്ന് മാറി ഒരു ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്.
ഇതിനടുതുള്ള മറ്റേ ക്ഷേത്രം, ഇവിടെ നിന്ന് 13 Km മാറിയാണ്. ഈ ക്ഷേത്രത്തിന്റെ പേര് Shri Huligina Muradi Venkataramana Swami
ഗോപാൽ സ്വാമി ബേട്ട പോലെ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.Terakanambi എന്ന സ്ഥലത്ത് നിന്ന് ഗ്രാമത്തിലേക്ക് മാറിയാണ് ഈ ക്ഷേത്രം.
Byju Keezhara


