വന സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര ഗവണ്മെന്റ് രംഗത്ത്

   വനസംരക്ഷണത്തിനു വേണ്ടി 1980 ൽ നിലവിൽ വന്ന "forest conservation act "(വന സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര ഗവ...

  


വനസംരക്ഷണത്തിനു വേണ്ടി 1980 ൽ നിലവിൽ വന്ന "forest conservation act "(വന സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്ര ഗവണ്മെന്റ് രംഗത്ത് വന്നിരിക്കുകയാണ് ..വനത്തെ സംരക്ഷിക്കാൻ വേണ്ടി എന്തൊക്കെ നിയമങ്ങൾ എഴുതിച്ചേർത്തോ അതിനെയെല്ലാം തച്ചുടയ്ക്കുന്ന തരത്തിലുള്ളതാണ് പുതിയ നിയമത്തിന്റെ രൂപകൽപന ..അതിൽ പ്രധാനമായിട്ടുള്ള ചില ഭേദഗതികൾ നമുക്ക് നോക്കാം 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

1, കാടിനകത്ത് ദേശീയപാത,റെയിൽവേ ലൈൻ തുടങ്ങിയ വലിയ പ്രൊജെക്ടുകൾ വരാൻ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമില്ല .


2, ഗവൺമെന്റിന്റെ കീഴിലല്ലാതെ നിലകൊള്ളുന്ന പ്രൈവറ്റ് വനമേഖലകളിൽ  അതിന്റെ ഉടമസ്ഥന് അവരുടെ ഇഷ്ടംപോലെ എന്തുവേണേങ്കിലും ചെയ്യാനുള്ള അനുമതി ഇ ഭേദഗതിയിൽ കൊണ്ടുവന്നിട്ടുണ്ട് ..



3, അടുതത് ഇ നിയമത്തിലെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് വച്ചാൽ ..കാട് നിൽക്കുന്ന പ്രദേശത്തിന് അടിയിലുള്ള ദാദുകളെ ഖനനം ചെയ്യാനുള്ള അനുമതി ഇ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു .


4, ദേശിയ സുരക്ഷയുടെ ഭാഗമായുള്ള പ്രൊജെക്ടുകൾക്ക് forest ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമില്ല 


5, റിലയൻസ്‌ പോലുള്ള കോർപ്പറേറ്റ് കമ്പനികൾക് വനത്തിനകത് കാഴ്ചബംഗ്ളാവ് ,സഫാരി പാർക്ക് പോലുള്ള ടൂറിസം പ്രൊജക്റ്റ് കൊണ്ടുവരാനുള്ള അനുമതി ഇ നിയമത്തിൽ കൊടുക്കുന്നുണ്ട് ..

യൂട്യൂബ് ചാനലിൽ അംഗമാകൂ

ഇത് ഭേദഗതിയിലെ ചില പ്രധാനപ്പെട്ട നിയമങ്ങൾ മാത്രമാണ്..

   പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തെ കരചരണങ്ങൾ ഛേദിച്ച് കബന്ധമാക്കി മാറ്റാൻ ഇ.ഐ.എ 2020ഭേതഗതി നോട്ടിഫിക്കേഷനിലൂടെ നടത്തിയ ഭഗീരഥ യത്നത്തിനു ശേഷം കേന്ദ്ര സർക്കാർ ഇന്ത്യയുടെ വനസംരക്ഷണത്തിന്റെ മാഗ്നാ കാർട്ടയായ 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ടിനെ പൊളിച്ചടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. ഇന്ത്യൻ ഭൂവിസ്തൃതിയുടെ ഏതാണ്ട് മുപ്പതു ശനമാനം വരുന്ന ഹരിത കവചം കുരുതി കഴിക്കാനുള്ള വ്യക്തമായ ഉദ്ദേശത്തോടെ മാരകമായ ഭേതഗതി നിർദ്ദേശവുമായി കേന്ദ്ര ഗവണ്മെന്റ്വന്നിരിക്കുകയാണ് രംഗത്ത്. കാടിനെ സംരക്ഷിക്കാൻ വേണ്ടി കൊണ്ടുവന്ന നിയമങ്ങളെ നശിപ്പിക്കാനുള്ള ഈ ഭേദഗതികെതിരെ നമ്മൾ ഓരോരുത്തരും ദശബ്ദമുയർത്താനുള്ള സമയമാണിത്.

Save nature 

Save forest

Related

Green News 8816630361149803702

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -