ഊത്ത പിടുത്തം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്...കുറ്റകരവും ശിക്ഷാർഹവുമാണത്.

നമ്മുടെ നാട്ടിൽ

പല ശുദ്ധജല മത്സ്യങ്ങളുടെയും പ്രജനന കാലമാണിത്.


  മഴക്കാലാരംഭത്തോടെ മലയിടുക്കുകളും തോടുകളും 

പുഴകളുമെല്ലാം  ജലസമൃദ്ധിയിൽ 

മഴ - മലവെള്ള -

പ്പാച്ചിലിലാകുമ്പോൾ  കൂട്ടമായും അല്ലാതെയും

നിന്തി നമ്മുടെ ഇടനാട്ടിലെ വയലിലും ചെറുതോടുകളിലും അങ്ങ് മലയോരത്തെ മീൻമുട്ടി വരെയും

 മുട്ടയിടാനുള്ള ഒഴുക്കിനെതിരെയുള്ള മറ്റൊരു പാച്ചിലാണ്    

തിരദേശം മുതൽ ഇടനാട് കടന്ന് മലയോരങ്ങൾ വരെ വ്യാപകമായി ഇവിടെ വിവിധ ഇനം മത്സ്യങ്ങൾ ജീവസന്ധാരണത്തിനായി നടത്തുന്നത്

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

     അതുകൊണ്ട് തന്നെ 

ഇക്കാലയളവിൽ ഇവിടങ്ങളിലെ 

അനീയന്ത്രിതമായ മീൻപിടുത്തം - അതായത്

 "ഊത്ത പിടുത്തം ". 

പലയിനം മത്സ്യങ്ങളെയും ഇല്ലാതാക്കുന്ന - വംശവർധനവ് തടയുന്ന - മനുഷ്യത്വരഹിതമായ പ്രവണത തന്നെയാണ്.


     മുൻകാലങ്ങളിൽ ശ്രദ്ധയില്ലാതെ നാം

ചെയ്ത ഇത്തരം വ്യാപകമായ അശാസ്ത്രീയമായ മീൻപിടുത്തമാണ് 

നമ്മുടെ നാട്ടിലെ തനത് മത്സ്യ ഇനങ്ങളെ പലതിനെയും 

ഇവിടെ ഇന്ന് ഇല്ലാതാക്കിയത് ,


അല്ലെങ്കിൽ


പല ഇനങ്ങളുടെയും സുലഭമായ നിലനിൽപ്പ് തന്നെ കുറയ്ക്കാൻ അവതാളത്തിലാക്കാൻ ഇടയാക്കിയത് .


    ഇത്തരം 

ഇടങ്ങളിൽ എവിടെയും ഇപ്പോൾ

 ഊത്ത പിടുത്തം നടത്തുന്നത് 

തികച്ചും അന്യായമാണ്. 

നീയമ വിരുദ്ധവുമാണ്.


    നമ്മുടെ ജൈവ വൈവിദ്ധ്യത്തിന്റെ സുസ്ഥിരമായ

നില നിൽപ്പിനോടും

മത്സ്യങ്ങളോടും 

കാലാകാലം 

മത്സ്യം പിടിച്ചും വിറ്റും വിപണനം ചെയ്തും ഉപജീവനം നടത്തുകയും ചെയ്യുന്ന മത്സ്യ തൊഴിലാളികളാടും

 മറ്റും നാം

കാണിക്കുന്ന 

വലിയ - കൊടിയ അനീതിയാണത്.

.

    മുമ്പ് ചെയ്തതിന്റെ കെടുതികൾ നാമിന്ന് അനുഭവിക്കയാണ്



    ഇത്തരം മീൻപിടുത്തങ്ങൾ ഒഴിവാക്കാൻ

നാളത്തേയ്ക്കും 

അവയുടെ ലഭ്യത ഉറപ്പാക്കാൻ ഇനിയെങ്കിലും നാം മനസ്സ് കൊണ്ട് തയ്യാറാവണം.. 


ഊത്ത പിടുത്തം ഒരു കാരണവശാലും

പ്രോത്സാഹിപ്പിക്കരുത്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

    ഇത്തരം പ്രവണതകൾക്കെതിരെ ശരിയായ പ്രചരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയാണ് വേണ്ടത്.


അനുബന്ധം :--- 


   നിലവിൽ 15000 രൂപ വരെ

പിഴയും ആറു മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതിപ്പോൾ


" മത്സ്യങ്ങളുടെ

പ്രജനന സമയങ്ങളിൽ മത്സ്യങ്ങളുടെ

സഞ്ചാര പഥങ്ങളിൽ 

തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് 

മത്സ്യം പിടിക്കുന്നതും കേരള അക്വാ കൾച്ചർ & ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ 

അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നമ്മുടെ സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന പ്രവർത്തിയാണ്.


കുറ്റകരവും ശിക്ഷാർഹവുമാണത്.


ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ (ത്രിതല പഞ്ചായത്ത തലത്തിലും ) വകുപ്പിനും

 ഈ വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കുന്നതിനുള്ള ആധികാരങ്ങളും അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ചട്ടപ്രകാരം

കൽപ്പിച്ചു കൊടുത്തിട്ടുണ്ട്.


Prabhakaran MP


Related

Green News 9125283454949793013

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -