ലക്ഷദ്വീപിന് പറ്റിയ ഏറ്റവും നല്ല വാഹനം സൈക്കിൾ തന്നെയാണെന്ന് - ലക്ഷദ്വീപ് കുറിപ്പുകൾ

 Text Credit : vivek payyoli                     🏖️ റേഷൻ കൊടുക്കുന്ന പോലെ , അളന്നളന്ന് മാസം ഒരാൾക്ക്  വെറും പത്ത് ലിറ്റർ മാത്രം  പെട്രോൾ കൊ...

 Text Credit : vivek payyoli 

             


  

  🏖️ റേഷൻ കൊടുക്കുന്ന പോലെ , അളന്നളന്ന് മാസം ഒരാൾക്ക്  വെറും പത്ത് ലിറ്റർ മാത്രം  പെട്രോൾ കൊടുക്കുന്ന ഈ നാടിന് പറ്റിയ ഏറ്റവും നല്ല വാഹനം സൈക്കിൾ തന്നെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 

                    അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ലക്ഷദ്വീപിലാകെ ബുധനാഴ്ചകൾ സൈക്കിൾ ഡേ ആചരിക്കാൻ തുടങ്ങിയത് 2022 ഏപ്രിൽ മുതലാണ്. ബുധനാഴ്ചകളിൽ സർക്കാരുദ്യോഗസ്ഥരും, തൊഴിലാളികളും സൈക്കിളിൽ മാത്രം  ജോലിക്കുവരുക എന്നതാണ് ആ ഉത്തരവ്.പരിസ്ഥിതി സംരക്ഷണം, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിവ  മാത്രമല്ല വ്യക്തികളുടെ ശാരീരികക്ഷമത ഉയർത്തുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.  എന്നിരുന്നാലും നമ്മുടെ നാട്ടിലെന്നപോലെ ഇവിടെയും സ്കൂൾ കുട്ടികൾ മാത്രമേ വ്യാപകമായി സൈക്കിൾ ഉപയോഗിക്കുന്നുള്ളൂ.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

                 ലക്ഷദ്വീപിലെ ജനവാസമുള്ള പത്തോളം ദ്വീപുകളിൽ ഭൂരിഭാഗവും എട്ട് കിലോമീറ്ററിനു താഴെ മാത്രം നീളമുളളവയാണ്. റോഡുകളെല്ലാം  കോൺക്രീറ്റ് ചെയ്തവയാണ്. മിക്ക ദ്വീപുകളിലെയും റോഡ് കണക്റ്റിവിറ്റി വരുന്നത് കടലിനോട് ചേർന്ന് , ദ്വീപിനെ ചുറ്റുന്ന രീതിയിലുമാണ്.        വൈകുന്നേരങ്ങളിൽ  കടലിനോരം ചേർന്നു പോകുന്ന റോഡിലൂടെയും , ജനവാസ മേഖലയിലൂടെയും അലസമായി നടത്തുന്ന സൈക്കിൾ യാത്രകൾ വേറെ ലെവലായിരിക്കും..


           അവരോട് സംസാരിച്ച്, പോകുന്ന വഴികളെ അറിഞ്ഞ് , ഇടയ്ക്കൊരു ചായ കുടിച്ച് നടത്തുന്ന ഇത്തരം യാത്രകൾ ആരാണ് ആഗ്രഹിക്കാത്തത്❤️

              Text Credit :vivek payyoli🦈

Related

Green News 1490994341182843439

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -