വനം ക്യാംപ് ഷെഡുകളിൽ ഇനി വിനോദസഞ്ചാരം ഇല്ല
കോഴിക്കോട് പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ തട്ടിപ്പുകാർക്ക് വനത്തിനുള്ളിൽ സുഖവാസം ഒരുക്കിക്കൊടുത്ത വനം വകുപ്പ് ഉദ...
കോഴിക്കോട് പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ തട്ടിപ്പുകാർക്ക് വനത്തിനുള്ളിൽ സുഖവാസം ഒരുക്കിക്കൊടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ ഒടുവിൽ തെറ്റ് തിരുത്തുന്നു. ഉൾക്കാടുകളിലുള്ള ക്യാംപ് ഷെഡുകൾ പുറത്തു നിന്നുള്ളവർക്ക് താമസത്തിന് ഒരു കാരണവശാലും നൽകരുതെന്ന് വിജിലൻസ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എല്ലാ ഡിവിഷൻ മേധാവികൾ ക്കും നിർദേശം നൽകി.
സംഭവം വനം വകുപ്പിന് മൊത്തത്തിൽ നാണക്കേടായെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് ക്യാംപ് ഷെഡുകളിൽ പുറമേ നി ന്നുള്ളവരെ താമസിപ്പിക്കരുത് എന്ന സർക്കുലർ പുറപ്പെടുവിച്ചത്
കഴിഞ്ഞ മാസമാണ് വനം വകുപ്പിനെ മുഴുവൻ വെട്ടിലാക്കിക്കൊണ്ട് തട്ടിപ്പുകാർ വയനാട്ടിൽ വിലസിയത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ നാലംഗ സംഘം പുൽപ്പള്ളി, വെട്ടത്തൂരിലെ വാച്ച് ടവറിൽ താമസിച്ചു. ഉന്നത വനം ഉദ്യോഗസ്ഥർ തന്നെ ഇടപെട്ടാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയതെന്നാണ് സൂചന. നാലു ദിവസത്തോളം ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതും വനം ഉദ്യോഗസ്ഥർ തന്നെയാണ്. ഇവിടെ നിന്ന് വടക്കനാട്ടെ റിസോർട്ടിൽ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് പിടിയിലാവുന്നതും നാടകം പൊളിയുന്നതും. രണ്ട് പ്രതികൾ പിന്നീട് കീഴടങ്ങി. മുഖ്യപ്രതി ഉൾപ്പെടെ രണ്ടു പേരെ ഇനി പിടികൂടാനുണ്ട്.
