ഒറ്റപ്പാലത്തെ മാലിന്യം തള്ളൽ കേന്ദ്രം ഇനി ശലഭോദ്യാനം

ഒറ്റപ്പാലം സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രമായിരുന്ന പത്തൊപതാം മൈലിലെ സ്ഥലം ഇനി മാലിന്യംകൊണ്ട് നിറയില്ല. പകരം അവിടെ ശലഭങ്ങൾ പാറിനടക്കും നഗരസ...

ഒറ്റപ്പാലം സ്ഥിരം മാലിന്യനിക്ഷേപകേന്ദ്രമായിരുന്ന പത്തൊപതാം മൈലിലെ സ്ഥലം ഇനി മാലിന്യംകൊണ്ട് നിറയില്ല. പകരം അവിടെ ശലഭങ്ങൾ പാറിനടക്കും
നഗരസഭയുടെ നേതൃത്വത്തിൽ ഈ സ്ഥലത്തെ ശലഭോദ്യാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു. നഗരസഭാധ്യക്ഷ കെ. ജാനകിദേവി ചെടിനട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചെർപ്പുളശ്ശേരി തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ സഹായത്തോടെ മാലിന്യം കുന്നുകൂടിക്കിടന്ന പത്തൊമ്പതാം മൈലിലെ സ്ഥലം വൃത്തിയാക്കി ചെടികൾ നടുന്നത്. കിലുകിലുക്കി,ഗണപതിനാരകം, കൃഷ്ണകിരീടം,ഗരുഡക്കൊടി, അരളി, തെച്ചി, ചെമ്പരത്തി എന്നിങ്ങനെ 50-ലധികം ഇനം ചെടികളാണ് നട്ടാണ് പ്രദേശത്ത് ശലഭോദ്യാനം തയ്യാറാക്കുന്നത്. ഇവിടെ മുമ്പ് മാലിന്യം തള്ളിയ 11 പേർക്കെതിരേ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മാലിന്യം തള്ളൽ തടയാനായി നിരീക്ഷണത്തിനു വേണ്ടി ജീവനക്കാരെയും നിയോഗിച്ചിരുന്നു. തുടർന്നും മാലിന്യം തള്ളൽ പതിവായതോടെയാണ് ശലഭോദ്യാനം തയ്യാറാക്കുന്നത്.ആവാസം നഷ്ടപ്പെടുന്ന ചിത്ര ശലഭങ്ങൾക്ക് ഇടത്താവളമൊരുക്കുക, പാതയോരം ഹരിതാഭമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചിത്രശലഭങ്ങളെ ആകർ ഷിക്കുന്ന വ്യത്യസ്തങ്ങളായ ചെടി കൾ നട്ടുപിടിപ്പിച്ച് ശലഭോദ്യാനമൊരുക്കുന്നത്. നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷ് അധ്യക്ഷനായി. കൂട്ടായ കൺവീനർ എൻ. അച്യുതാനന്ദൻ, പരിസ്ഥിതി പ്രവർത്തകനായ എം.പി. സുജിത്ത് എന്നിവർ പങ്കെടുത്തു.

Related

Green News 464287491564911431

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -