നായയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ശ്രീജേഷ് പന്താവൂർ എഴുതുന്നു | Tips for petting a dog in Malayalam
ഓണര്‍ വിദേശത്ത് പോവുകയാണ് വീട്ടിലെ നായയെ നോക്കാന്‍ ആളില്ല...ഇനിയും ഇങ്ങനെയുള്ള ഡയലോഗ് പറയുവാന്‍
ഒരു നായയെ വര്‍ത്തുന്നതിനുമുന്‍പ് അലോചിക്കേണ്ട പ്രധാനകാര്യങ്ങള്‍
ഒരു നായകുഞ്ഞിനെ അഡോപ്ഷന്‍ കൊടുക്കുന്നവരും ഈ കാര്യം അലോചിക്കുക. നായയേ വിലകൊടുത്തു വാങുന്നവരും,ദത്തെടുത്തുവളര്‍ത്തുവാന്‍ പോകുന്നവരും ഈ കാര്യം പ്രത്യേകം ഓര്‍ക്കുക.
നായകളെ നിങ്ങളുടെ താല്‍കാലിക സന്തോഷത്തിനും,ഒരു നേരംമ്പോക്കിനുമായി വളര്‍ത്താതിരിക്കുക.
നായകളുടെ ക്യൂട്ടനസും,കൗതുകവും മാത്രം കണ്ട് നായയെ വാങാതിരിക്കുക.
ഒരു നായയല്ലെ അതിലിപ്പോ എന്തിരിക്കുന്നു എന്നു നിസാരവല്‍ക്കരിച്ച് തള്ളിക്കളയണ്ട
അതൊരു കളിപ്പാട്ടമല്ല ഒരു ജീവനാണ്
പാതിവഴിയിലിട്ട് തട്ടികളിക്കാനുള്ളതല്ല
നിങ്ങള്‍ വാടകവീട്ടിലാണെങ്കില്‍ നായയെ വാങാതിരിക്കുക കാരണം നിങ്ങള്‍ വീടുമാറുമ്പോള്‍ ഓണര്‍ക്ക് ഇഷ്ടമല്ല എന്തു ചെയ്യും എന്നു പറയുന്ന ഒരുപാടുപേരുണ്ട്
പിന്നെ വാടകവീട്ടിലാണെങ്കിലും തങ്ങളുടെ നായയയെ കൂടിനിര്‍ത്താന്‍ കഴിയുന്ന വീട് നോക്കുന്നവരുണ്ട്
അങ്ങനെ ഉള്ള മനസ് നിങ്ങള്‍ക്കും ഉണ്ടാകണം
നായകളെ വളര്‍ത്തുമ്പോള്‍ അവരെ നിങ്ങളുടെ സാനിദ്ധ്യമില്ലാതെ രാത്രിയോ പകലോ നിങ്ങളുടെ വീടിന്‍റെ കോമ്പൗണ്ട് വിട്ട് അത് എപ്പോളെങ്കിലും വരും എന്നുകരുതി പുറത്തേക്ക് അഴിച്ചുവിടാതിരിക്കുക
പലരും ശ്രദ്ധിക്കാതെ ചെയ്യുന്ന മണ്ടത്തരമാണത്. അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ദോഷങ്ങള്‍ ഇതാണ്
പുറത്ത് പോയ നിങ്ങളുടെ നായയെ മറ്റുനായകള്‍ ആക്രമിക്കാന്‍ സാദ്യതയുണ്ട്. പുറത്തുള്ള ഏതെങ്കിലും നായകള്‍ക്ക്
കെനിന്‍ഡിസ്റ്റമ്പര്‍,പാര്‍വ്വോ എന്നീ വൈറസ് രോഗങ്ങള്‍ ഉണ്ടെങ്കില്‍ അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിങ്ങളുടെ നായക്കും രോഗം പകരും
കൂടാതെ നിങ്ങളുടെ നായ തെരുവിലെ നായകളുമായി ക്രോസായാല്‍ അത് കൂടുതല്‍തെരുവുനായവര്‍ദ്ദനവിനിടവരും
പിന്നെ ഗള്‍ഫില്‍നിന്ന് ലീവിന് വന്ന്
ഒരു നായ വളര്‍ത്തിയാലെന്താ എന്നു ചിന്തിച്ചു നായയെ വാങണ്ട മാസങ്ങള്‍ കഴിഞ്ഞാല്‍ നിങ്ങള്‍ തിരിച്ചുപോകും
അപ്പോ അയ്യോ നോക്കാന്‍ ആളില്ല എന്തെങ്കിലും ചെയ്യൂ എന്നു പറയുന്നവരുണ്ട് അങ്ങനെ ഉള്ളവര്‍ഒരിക്കലും നായയെ വളര്‍ത്തരുത്
നിങ്ങള്‍ പോയാലും നായയെ നോക്കാന്‍ കഴിയുന്നവര്‍ വീട്ടില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി മാത്രം നായയെ വളര്‍ത്താന്‍ ശ്രമിക്കുക
വീട്ടിലെ കുട്ടികളുടെ നിര്‍ബന്ധത്തിനുമാത്രം നായകളെ വളര്‍ത്താതിരിക്കുക
വീട്ടിലെ എല്ലാവരുടേയും ഇഷ്ടവും താല്‍പ്പര്യവും നോക്കി എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍മാത്രം നായയെ വളര്‍ത്താന്‍ ശ്രമിക്കുക
ആഡംബരവാഹനങ്ങള്‍ മാറ്റിവാങുന്നപോലെ കൈയ്യിലുള്ള നായയെ പോര ഇതിനെ മാറ്റി പകരം മറ്റൊന്നിനെ വാങാം എന്നരീതിയിലുള്ള ചിന്തയും പ്രവര്‍ത്തിയും ഒഴിവാക്കുക
വീട്ടില്‍ പ്രയമായ അച്ഛനും ,അമ്മയും ഉണ്ടെങ്കില്‍ അവരോടു സംസാരിച്ച് സമ്മതമുണ്ടെങ്കില്‍ മാത്രം വളര്‍ത്തുക
കാരണം നായയെ വീട്ടില്‍കൊണ്ടുവന്നു വളര്‍ത്താന്‍ തുടങ്ങിയാലാകും പ്രായമായ ചില മാതാപിതാക്കള്‍ പ്രശ്നമുണ്ടാക്കുക
അപ്പോ അതൊരു കുടുംബ പ്രശ്നമായി ബാധിക്കും വേറെ വഴിയില്ലാതെ
ആ..പാവം നായയെ മറ്റാര്‍ക്കെങ്കിലും കൈമാറാനോ,ഉപേക്ഷിക്കാനോ നിങ്ങള്‍ ശ്രമിക്കും അതുകൊണ്ടു എപ്പോളും നായയെ വളര്‍ത്താന്‍ആഗ്രഹിക്കുമ്പോള്‍ രണ്ടു വട്ടം അലോചിക്കുക മുന്നും പിന്നും അലോചിക്കുക..
പിന്നെ മകള്‍ പ്രസിക്കാന്‍ വന്നെന്നും മകന്‍റെ കല്ല്യാണമാണെന്നും പറഞ്ഞ് വീട്ടില്‍ ഇത്രകാലം വളര്‍ത്തിയ നായയേയും പൂച്ചയേയും നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണ്ട..പ്രസവവും കല്ല്യാണവും മിണ്ടാപ്രാണികളും തമ്മില്‍ ബന്ധമില്ല...അങ്ങനെയുള്ള മണ്ടന്‍ ചിന്തകളുള്ള കുടുംബമാണ് നിങ്ങളുടേത് എങ്കില്‍..നിങ്ങള്‍ ആദ്യമേ മിണ്ടാപ്രാണികളെ വളര്‍ത്താതിരിക്കുക
നായകുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ അവരുടെ രൂപം ,ഭാവം എല്ലാം മാറും അസുഖങ്ങള്‍വരുമ്പോള്‍,തുടക്കത്തിലേനല്ലചികില്‍സ കൊടുക്കണം, പ്രയമാകുമ്പോള്‍ സ്വാഭാവികമരണം വരെ സ്നേഹവും പരിചരണവും കൂടുതല്‍ കൊടുക്കണം
അവരോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം,ആവശ്യത്തിനു സ്വാതന്ത്ര്യം കൊടുക്കണം ..
വീട്ടിലെ ഒരംഗത്തെപോലെ കണ്ട്
ഒരിക്കലുംഉപേക്ഷിക്കുകയോ, കൈമാറുകയോ ചെയ്യാതെ വളര്‍ത്തണം...
ഇതെല്ലാം അലോചിച്ച് നായയെ വളര്‍ത്താന്‍ ശ്രമിക്കുക
നായക്ക് രോഗം വന്നാല്‍ ഇന്ന് ചികില്‍സിക്കാന്‍ ഒട്ടേറെ വഴികളുണ്ട്
ഉപേക്ഷീക്കുകയല്ല വേണ്ടത് അവരെ ചേര്‍ത്തിനിര്‍ത്തുകയാണ് വേണ്ടത്
മിണ്ടാപ്രാണികളും സന്തോഷവും സങ്കടവും മാനസിക പ്രശ്നങ്ങളും എല്ലാം
ഉള്ള ഒരുജീവിയാണ് നിങ്ങള്‍ക്ക് തോനുന്നപോലെ തട്ടിക്കളിക്കാനുള്ളതല്ല അവരുടെ ജീവിതം
ഓര്‍ക്കുക നിങ്ങള്‍ മിണ്ടാപ്രാണികളോടു ചെയ്യുന്ന ക്രൂരതകള്‍ ഇന്നല്ലെങ്കില്‍ നാളെ ഒരുശാപമായി നിങ്ങളേയോ നിങ്ങളുടെ കുടുംബത്തേയോ ബാധിക്കും
എന്തു നിര്‍ദ്ദേശങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്
"നായവളര്‍ത്തല്‍ നിസാരകാര്യമല്ല"
ശ്രീജേഷ് പന്താവൂര്‍

