വീട്ടിൽ തത്തയെ കൂട്ടിലിട്ട് വളർത്തി, കേസെടുത്തു
ചാലക്കുടിയിൽ വീട്ടിൽ തത്തയെ കൂട്ടിലിട്ടു വളർത്തിയതിന് മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ...
ചാലക്കുടിയിൽ വീട്ടിൽ തത്തയെ കൂട്ടിലിട്ടു വളർത്തിയതിന് മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെ കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കേസ് എടുത്തു. അയൽവാസിയുടെ പരാതിയെത്തുടർന്ന് ഫോറസ്റ്റ് വിജിലൻസിന്റെ നിർദേശപ്രകാരമാണ് നടപടി. തത്തയിപ്പോൾ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.
തത്തയെയോ മറ്റു വന്യജീവിക ളെയോ വളർത്തുന്നതു വന്യജീ വി സംരക്ഷണ നിയമ പ്രകാരം 3 വർഷം മുതൽ തടവു ശിക്ഷയും 25000 രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. ഷെഡ്യൂൾ നാലിലാ ണ് തത്ത ഉൾപ്പെടുന്നത്. കുറ്റമാ ണെന്നു തിരിച്ചറിയാതെ ഒട്ടേറെ പ്പേർ തത്തയെ വളർത്തുന്നുണ്ട്.
