മുംബെയുടെ ആരോഗ്യം കാക്കുന്ന പുള്ളിപ്പുലികൾ

  വലിയ മഹാനഗരമാണെങ്കിലും മുംബയ് നഗരത്തിൽ അനേകം പുളിപ്പുലികൾ വിഹരിക്കുന്നുണ്ട് . മുംബെ നഗരത്തിനു സമീപമാണ് ബോറിവാലി നാഷണൽ പാർക്ക് (Borivali ...

 



വലിയ മഹാനഗരമാണെങ്കിലും മുംബയ് നഗരത്തിൽ അനേകം പുളിപ്പുലികൾ വിഹരിക്കുന്നുണ്ട് . മുംബെ നഗരത്തിനു സമീപമാണ് ബോറിവാലി നാഷണൽ പാർക്ക് (Borivali National Park ). ഏകദേശം 90 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നാഷണൽ പാർക്ക് പുള്ളിപ്പുലികളുടെ ഒരു വിഹാര കേന്ദ്രമാണ് .ബോറിവാലി നാഷണൽ പാർക്കിനും മുംബൈ നഗരത്തിനും തമ്മിൽ കൃത്യമായ അതിരുകൾ ഇല്ല .അതിനാൽ തന്നെ പാർക്കിലെ പുള്ളിപ്പുലികൾക്ക് നിർബാധം നഗരത്തിൽ കടക്കാം .


ഒരു ലക്ഷത്തിലധികം തെരുവുനായ്ക്കൾ വിഹരിക്കുന്ന നഗരമാണ് മുംബൈ . കാട്ടിൽ ഓടിനടന്ന് മാനിനെയും മുയലിനെയും പിടിക്കുന്നതിനേക്കാൾ എളുപ്പമാണ് നഗരത്തിൽ പതിയിരുന്നു തെരുവുനായ്ക്കളെ പിടിച്ചു ശാപ്പിടുന്നത് . അതിനാലാണ് ബോറിവാലി നാഷണൽ പാർക്ക് ലെ പുള്ളിപുലികൾ സ്ഥിരമായി നഗരത്തിൽ വന്നു രാത്രി സഞ്ചാരം നടത്തുന്നത് . വളരെ വിരളമായി മനുഷ്യരെ ആക്രമിക്കാറുണ്ടെങ്കിലും മുംബെ നഗരത്തെ വൻതോതിലുള്ള പേയ് വിഷബാധയിൽനിന്നും സംരക്ഷിക്കുന്നതിൽ ഈ പുള്ളിപ്പുലികൾ വളരെ വലിയ പങ്കു വഹിക്കുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്നത് .


ഇന്ത്യയിൽ ഓരോ വർഷവും 20000 പേരാണ് പേയ് വിഷബാധയേറ്റു മരിക്കുന്നത് . മുംബൈ നഗരത്തിൽ ഇത് വർഷവും 20 ൽ താഴെയാണ് . ഇന്ത്യയുടെ ജനസംഖ്യയിൽ 1/100 മുംബൈയിൽ ആണെങ്കിലും പേവിഷബാധയുടെ 1/1000 മാത്രമാണ് മുംബൈയിൽ ഉള്ളത് . പുള്ളിപ്പുലികൾ വേട്ടയാടി നഗരത്തിലെ ശ്വാനന്മാരുടെ ജനസംഖ്യ നിയ്രന്തിച്ചു നിർത്തുന്നതുകൊണ്ട് മാത്രമാണ് ഇതെന്നാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത് . മുറിവേറ്റതും പ്രായമേറിയതുമായ നായ്കളെയെല്ലാം നഗരത്തിൽ കടന്നു വേട്ടയാടി നഗരത്തിൽ മറ്റു സാംക്രമിക രോഗങ്ങൾ പകരാതെ നോക്കുന്നുമുണ്ട് മുംബൈയിലെ പുള്ളിപുലികൾ .


ശരിക്കും മുംബെ നഗരത്തിന്റെ ആരോഗ്യ സംരക്ഷകരാണ് ഈ പുള്ളിപ്പുലികൾ . മനുഷ്യനും മൃഗങ്ങളും തമ്മിലുള്ളത് പലതരത്തിലും സങ്കീർണമായ ഒരു ബന്ധമാണെന്നാണ് മുംബൈയിലെ പുള്ളിപുലികൾ അടിവരയിട്ടു പറയുന്നത് .

===

ref

1. https://www.theguardian.com/…/mumbai-leopards-stray-dogs-pr…

2.https://www.nationalgeographic.com/…/mumbai-leopards-sanja…/

===

ചിത്രം കടപ്പാട് :https://www.theguardian.com/…/mumbai-leopards-stray-dogs-pr…

--

rishidas

Related

Nature Stories 5644631726758722430

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -