ആരും കേട്ടില്ല ആ നിലവിളി; 54 പറവക്കുഞ്ഞുങ്ങളും ചത്തു
കുമ്ബള: യന്ത്രവുമായി ചില്ലകൾ അറുത്തിടാൻ മരത്തിൽ കയറിയ വെട്ടുകാരെക്കണ്ട് തള്ളപ്പ ക്ഷികളും കുഞ്ഞുങ്ങളും നിലവിളിച്ചു. എന്നാൽ വികസനക്കുതിപ്പ...
കുമ്ബള: യന്ത്രവുമായി ചില്ലകൾ അറുത്തിടാൻ മരത്തിൽ കയറിയ വെട്ടുകാരെക്കണ്ട് തള്ളപ്പ ക്ഷികളും കുഞ്ഞുങ്ങളും നിലവിളിച്ചു.
എന്നാൽ വികസനക്കുതിപ്പിന് പാതവെട്ടാൻ മരം കയറിയവരത് ചെവിക്കൊണ്ടില്ല. ദേശീയ പാത യോരത്തെ തണൽമരങ്ങളുടെ വൻ ശിഖരങ്ങ ളോടൊപ്പം നിലംപതിച്ചത് നിരവധി പറവക്കൂടുക ൾ. തളളപ്പക്ഷികളുടെ ചിറകിനടിയിലൊളിച്ച അ മ്ബത്തിനാല് ജലപ്പക്ഷിക്കുഞ്ഞുങ്ങളുടെ ജീവ നുകളാണ് പൊലിഞ്ഞത്. 27 കുഞ്ഞുങ്ങളെ ഗുരു തര പരിക്കുകളോടെ വനം വകുപ്പ് ഉദ്യോഗസ്ഥരു ടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി സംര ക്ഷണത്തിനായി പക്ഷി നിരീക്ഷകൻ രാജു കിട്ടൂ രിന് കൈമാറി. ഇതിൽ ഒമ്ബതു കുഞ്ഞുങ്ങൾ പിന്നീട് ചത്തു.
