പൂവത്താറിലെ കരിങ്കൽ ക്വാറി നാട്ടുകാർ അടപ്പിച്ചു

പേരാവൂർ: പുരളിമലയുടെ താഴ്വര യിലെ പൂവത്താറിൽ ശുദ്ധജല സ്രോതസ്സിന് സമീപം പ്രവർത്ത നം ആരംഭിച്ച കരിങ്കൽ ക്വാറിജന കീയ മുന്നണിയുടെ നേതൃത്വത്തി ൽ ...


പേരാവൂർ: പുരളിമലയുടെ താഴ്വര യിലെ പൂവത്താറിൽ ശുദ്ധജല സ്രോതസ്സിന് സമീപം പ്രവർത്ത നം ആരംഭിച്ച കരിങ്കൽ ക്വാറിജന കീയ മുന്നണിയുടെ നേതൃത്വത്തി ൽ നാട്ടുകാർ അടപ്പിച്ചു.  പ്രദേശ വാസികൾ ഭയപ്പെടുന്ന കരിങ്കൽ ക്വാറിക്കെതിരെയാണ് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിച്ചത്. സ്ത്രീകളും പ്രതിഷേധവുമായെത്തി. ക്വാറിയുടെ പ്രവർത്തനം നടക്കുന്ന സ്ഥലത്തിനടുത്ത് വച്ച് പ്രതി ഷേധക്കാരെ മാലൂർ പൊലീസിന്റെ നേതൃത്വത്തിൽ തടഞ്ഞങ്കിലും ക്വാറിയുടെ പ്രവർത്തനം നിർത്താതെ പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു നാട്ടുകാർ.

ഒടുവിൽ പൊലീസിനെ മറികടന്ന നാട്ടുകാർ പ്രവൃത്തി തടഞ്ഞത് ചെറിയ രീതിയിലുള്ള സംഘർഷത്തിന് വഴിയൊരുക്കി. തുടർന്ന് ക്വാറിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിക്കൊണ്ടിരുന്ന വാഹനങ്ങൾ പ്രദേശത്തുനിന്ന് മാറ്റി.


ക്വാറി പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ പൂവത്താറിന്റെ താഴെ ഒഴുകിക്കൊണ്ടിരിക്കുന്ന തോടിന്റെ മൂന്നു കിലോമീറ്ററോളം ദൂരം വെള്ളം ചെളി നിറഞ്ഞ് കലങ്ങി ജനങ്ങൾക്ക് കുടിക്കാനും കുളിക്കാനും പറ്റാത്ത രീതിയിൽ മലിനമായിരുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ാണ് ജനകീയ മുന്നണിസമിതിയുടെ നേത്യത്വത്തിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് ക്വാറി ഉടമകളും സമരക്കാരും തമമ്മിൽ മാലൂർ പൊലീസ് സ്റ്റേഷനിൽ വച്ച് ചർച്ച നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യം ക്വാറി ഉടമകൾ അംഗീകരിച്ചില്ല. ഇതേത്തുടർന്നാണ് നാട്ടുകാർ സംഘടിച്ച് വലിയ പ്രതി ഷേധവുമായെത്തിയത്. വാർഡ് അംഗം എൻ. സഹദേവൻ, സി.എം നിധിൻ, രതീഷ് കാറാട്ട് എ ന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം,

Related

Green News 8606408673525987447

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -