നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു
ഏറ്റെടുക്കലിന് എതിരായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീർപ്പാണ് തിരുത്തപ്പെട്ടത്.പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി 2002 ലാണ് ബിയാട്രിസ് എസ്റ്റേ...
ഏറ്റെടുക്കലിന് എതിരായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീർപ്പാണ് തിരുത്തപ്പെട്ടത്.പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി 2002 ലാണ് ബിയാട്രിസ് എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.246.26 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി യാണ് ഏറ്റെടുത്തത്.50ഏക്കർ ഭൂമി മറ്റൊരാൾക്ക് കൈമാറി എന്നും ഇത് പാട്ട കരാർ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ എസ്റ്റേറ്റ് ഏറ്റെടുത്തത്.
1952ലാണ് പി.ഐ ജോസഫ് എന്ന വ്യക്തിക്ക് 246.26 ഏക്കര്‍ വിസ്തീര്‍ണമുള്ള എസ്റ്റേറ്റ് ഏലം,കാപ്പി എന്നിവ കൃഷി ചെയ്യുന്നതിന് സര്‍ക്കാര്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൈമാറിയത്.എസ്റ്റേറ്റ് നടത്തിപ്പിന് 1974 ല്‍ അദ്ദേഹം കെ.കെ ജോസഫ് എന്ന വ്യക്തിക്കൊപ്പം ചേര്‍ന്ന് കമ്പനി രൂപവത്കരിച്ചു.നിയമങ്ങളെ കാറ്റിൽ പറത്തി പൊതു മുതൽ കൊള്ള തുടരുമ്പോൾ വൈകി ആണെങ്കിലും 246.3 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരിക്കുന്നു.ഇത്തരത്തിലുള്ള നിരവധി തോട്ടങ്ങൾ ഇപ്പോഴും സ്വകാര്യ മുതലാളിമാരുടെ കൈ വശമാണ്.
വയനാട്,ഇടുക്കി,തിരുവനന്തപുരം ജില്ലകളിലായി പാട്ടത്തിനെടുത്ത് തോട്ടം നടത്തി യിരുന്ന നിരവധി കമ്പനികൾ 1947ൽ ഉപേക്ഷിച്ചു പോയിട്ടും പതിനായിരക്കണക്കിന് ഏക്കർ ഭൂമി വ്യജ രേഖകളുണ്ടാക്കി നിരവധി കമ്പനികളും വ്യക്തികളും കൈ വശം വെച്ചു കൊണ്ടിരിക്കുന്നത് തുടരുകയാണ്.
വയനാട്ടിലെ അനധികൃതമായി കൈയ്യിൽ വെച്ചിരിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ്,കുറിച്യർ മല എസ്റ്റേറ്റ്,ചുളുക്ക ടീ എസ്റ്റേറ്റ്,ചെമ്പ്ര എസ്റ്റേറ്റ്,പെല്ലോട്ട് എസ്റ്റേറ്റ്, തട്ടാമല എസ്റ്റേറ്റ്,തലപ്പായ ടീ എസ്റ്റേറ്റ്,ജെസ്സി ടീ എസ്റ്റേറ്റ്,ചിറക്കര എസ്റ്റേറ്റ് ,എൻ.എസ്സ് എസ്സ് എസ്റ്റേറ്റ്,ബ്രഹ്മഗിരി എസ്റ്റേറ്റ്,എ.ബി.ആന്റ് സി എസ്റ്റേറ്റ്,എ.വി.എസ് പ്ലാന്റേഷൻ, പാമ്പ്ര കോഫി പ്ലാന്റേഷൻ,ചോയി മല എസ്റ്റേറ്റ്,പുന്നപ്പുഴ,വെള്ളരിമല എസ്റ്റേറ്റ്, എൽഫിസ്റ്റൺ എസ്റ്റേറ്റ് , പോഡാർ പ്ലാന്റേഷൻ,(റിപ്പൺ ടീ ),ഇംഗ്ലീഷ് -സ്കോട്ടിഷ് ജോയിന്റ് കമ്പനി എസ്റ്റേറ്റ് എന്നിവ ഏറ്റെടുക്കുവാൻ സർക്കാർ വേണ്ട നടപടികൾ എടുത്തിട്ടില്ല.
കേരള സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ കലക്ടർമാർ തയാറാക്കിയ റിപ്പോർട്ടുകൾ തട്ടിപ്പിന്റെ വ്യാപ്തി തെളി യിക്കുന്നുണ്ട്.വയനാട് കലക്ടർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ വയനാട് ജില്ലയിൽ 30000 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെച്ചു കൊണ്ടിരിക്കുന്നു.
