മൃഗങ്ങൾ എവിടെയെങ്കിലും ദുരിധത്തിലകപ്പെട്ട് കിടപ്പുണ്ടോ അവിടെ ഓടിയെത്തും ഈ മൃഗസ്നേഹിയായ പന്താവൂരുകാരൻ
മൃഗങ്ങൾ എവിടെയെങ്കിലും ദുരിധത്തിലകപ്പെട്ട് കിടപ്പുണ്ടോ അവിടെ ഓടിയെത്തും ഈ മൃഗസ്നേഹിയായ പന്താവൂരുകാരൻ ശ്രീജേഷ്. അദ്ദേഹം ഇതുവരെ 500 ൽ അധികം...
മൃഗങ്ങൾ എവിടെയെങ്കിലും ദുരിധത്തിലകപ്പെട്ട് കിടപ്പുണ്ടോ അവിടെ ഓടിയെത്തും ഈ മൃഗസ്നേഹിയായ പന്താവൂരുകാരൻ ശ്രീജേഷ്. അദ്ദേഹം ഇതുവരെ 500 ൽ അധികം മിണ്ടാപ്രാണികളെ രക്ഷിച്ചിട്ടുണ്ട്.
അദ്ദേഹം എഴുതുന്നു...ഇന്ന്....ഇവനോടൊപ്പമായിരുന്നു
പുഴുവരിച്ച ദുര്‍ഗന്ധം വമിക്കുന്ന അവനെആളുകള്‍ ആട്ടിയോടിച്ചു
പക്ഷെ..ഫൈസല്‍ എന്നചെറുപ്പക്കാരന്‍
അവനെ ആട്ടിയോടിക്കാതെ ഞാന്‍ എത്തും വരെ സംരക്ഷിച്ചു♥
അവന്‍റെ പുഴുവരിച്ച മുറിവ് ക്ലീന്‍ചെയ്തു മരുന്നു വെച്ചു വീട്ടിലെത്തി ഞാന്‍ കുളിച്ചു
ഒരുപാടു തവണ കൈ കഴുകി
ആ..ദുര്‍ഗന്ധം എന്‍റെകൈകളില്‍ നിന്നും പോയില്ല...അതങ്ങനെയാണ്
സമയമെടുക്കും...അത് ശീലമായി
പക്ഷെ..മുറിവ് വൃത്തിയായി വളരെ ആശ്വാസത്തോടെ ആ മിണ്ടാപ്രാണി പോകുമ്പോള്‍...പിന്നീട് അവന്‍റെ ഉണങ്ങിയ മുറിപ്പാട് കാണുമ്പോള്‍,ഈച്ചയും പുഴുവും ശല്ല്യപ്പെടുത്താതെ അവന്‍ ശാന്തനായി ഉറങ്ങുമ്പോള്‍ നമുക്ക് കിട്ടുന്ന സന്തോഷം അത് വളരെ വലുതാണ്
അതിനു വേണ്ടി എത്ര ദുര്‍ഗന്ധവും
സഹിക്കുവാന്‍ ഞാന്‍ ഒരുക്കവുമാണ്
കോലൊളമ്പ് പുലിക്കാടിലെ ഫൈസല്‍..
ആ..നന്‍മ്മമനസ് എന്‍റെ ഹൃദയത്തില്‍ തൊട്ടു..ഫൈസലാണ് ഈ പാവം നായയേ രക്ഷിക്കാന്‍ അവസരം ഒരുക്കിയത്
ഫൈസലും അവന്‍റെ സുഹൃത്തും എന്നോടൊപ്പം ഉണ്ടായിരുന്നു

❤❤❤❤❤
ReplyDelete