സംരക്ഷിത വനത്തിൽ അതിക്രമിച്ച് കടന്നാലുള്ള ശിക്ഷ എന്ത്?
കേരള വന നിയമത്തിലെ (1961) 27 (1) വകുപ്പിലാണ് സംരക്ഷിത വനത്തിനുള്ളില്‍ അതിക്രമിച്ചു കടക്കുന്നത് കുറ്റകരമാണെന്ന് വിവരിക്കുന്നത്. അതിനുള്ള ശിക്ഷയും നിയമത്തിലെ വിവരിക്കുന്നുണ്ട്.
വനത്തിനുള്ളിൽ നിരോധിക്കപ്പെട്ട പ്രവര്‍ത്തികളെകുറിച്ചു വനനിയമത്തിലെ 27(1) വകുപ്പിൽ (എ) മുതല്‍ ഇ വരെ പരാമര്‍ശിക്കുന്നുണ്ട്. റിസർവ് വനത്തിലും റിസർ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തും നിരോധിത പ്രവൃത്തികൾ ചെയ്താൽ ഒരേ ശിക്ഷയാണ്.
അശ്രദ്ധ മൂലം വനത്തിന് നാശം വന്നാലും നഷ്ടപരിഹാരം ഈടാക്കാം. വനത്തിനുള്ളിൽ കാർഷിക വിളകളോ മറ്റോ ക്യഷി ചെയ്തതിനൊ ഷെഡ് നിർമിച്ചതിന്നോ ഒരാൾ ശിക്ഷിക്കപ്പെട്ടാല്‍ ആ കൃഷിയും മറ്റും സര്‍ക്കാരിലേക്ക് കണ്ടു കെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാൻ മജിസ്ട്രടിനു അധികാരമുണ്ട്.
വനത്തിനു തീവയ്ക്കുക. അപകടമുണ്ടാകുന്ന തീകൊളുത്തുക, കത്തുന്ന തീ ഉപേക്ഷിച്ചു പോവുക. വനത്തിനുള്ളിൽ നിന്നു വനോൽപന്നങ്ങള്‍ സ്വീകരിക്കുക. കൈവശം വയ്ക്കുക. എന്നിവയും ശിക്ഷര്‍ഹാമാണ്.
വനത്തിനുള്ളിലോ റിസേര്‍വ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തോ കൃഷി ചെയ്യുക. കാടു വെട്ടുക. വേലിയോ ഭിത്തിയോ മതിലോ ചാനലോ നിർമിക്കുക. തോൽ ഉരിക്കുക. അടയാളപ്പെടുത്തുക. അഗ്രം മുറിക്കുക എന്നിവ ചെയ്താലും ശിക്ഷര്‍ഹാമാണ്.
വനത്തിനുള്ളിൽ വീണു കിടക്കുന്നതോ മുറിച്ചിട്ടതോ ആയ മരങ്ങൾ നീക്കുക, തോൽ പൊളിചെടുക്കുക, കന്നുകാലികളെ മേയ്ക്കുക. ക പൊട്ടിക്കുക. ചുണ്ണാമ്പു നീറ്റുക കരിയുണ്ടാക്കുക എന്നിവയും കുറ്റകരമാണ്.