എങ്ങോട്ട് പോകുന്നു ഹേ...കെ റെയിൽ വിരുദ്ധ കവിത കവി റഫീക്ക് അഹമ്മദിനെതിരെ സൈബർ ആക്രമണം
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനെതിരെ സിപിഎം അനുകൂലികളുടെ സൈബർ ആകമണം. കെ റെയിൽ പദ്ധതിക്കെതിരെ എഴുതിയ 'എങ്ങോട്ട് പോകുന്നു ഹേ..'...
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനെതിരെ സിപിഎം അനുകൂലികളുടെ സൈബർ ആകമണം. കെ റെയിൽ പദ്ധതിക്കെതിരെ എഴുതിയ 'എങ്ങോട്ട് പോകുന്നു ഹേ..' എന്നു തുടങ്ങുന്ന കവിതയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. റഫീക്ക് അഹമ്മദ് കവിത ചർച്ചയായതോടെ ഇടതു സഹയാത്രികനായി കരുതപ്പെടുന്ന റഫീക്കിനെതിരെ വലിയ ആക്രമണമാണ് സമൂഹമാധ്യമഗ്രൂപ്പുകളിലൂടെ നടന്നത്.
കവിതയെ വിമർശിക്കുന്നത് കൂടാതെ വ്യക്തിപരമായ കടന്നാക്രമണവും കവി ക്കെതിരെ ഉണ്ടായി. എല്ലാറ്റിനും നേരെ പ്രതി കരണശൂന്യനായി ഇരിക്കാൻ സാധിക്കില്ലെന്നു പ്രതികരിച്ച റഫീക്ക്, വിമർശനങ്ങൾക്കു മറുപടിയായി നാലുവരി കവിത കൂടി ഫെയ്സ് ബുക് പേജിൽ കുറിച്ചു
"തെറിയിൽ തടുക്കാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളറിയാത്ത കൂട്ടരെ
കുരു പൊട്ടി നിൽക്കുന്ന നിങ്ങളോടുള്ളതു കരുണ മാത്രം, വെറുപ്പില്ലൊരശേഷവും."
പരിസ്ഥിതി പ്രവർത്തകരുടെ അഭിമുഖങ്ങൾ