കിഫ KIFA (Kerala Independent Farmers Association) കാടിളക്കുമ്പോൾ

 


കാടു കയറി വിത്തിറക്കിയ കൃഷിയിടങ്ങളിൽ നാശം വിതയ്ക്കാൻ വന്ന വന്യമൃഗങ്ങൾക്കു മുന്നിൽ പ്രതിരോധം തീർത്ത അധിനിവേശ കർഷക ജനതയെ  തെറ്റുകാരായി, കൈയേറ്റക്കാരായി ചിത്രികരിക്കുന്നതിനെതിരെ പ്രതികരിക്കാനായി എന്ന പേരിൽ ഏകദേശം മൂന്നു കൊല്ലം മുമ്പാണ് കിഫ രൂപം കൊണ്ടത്.

പ്രതിഛായ വെള്ള പൂശുന്നതിലുപരി കിഫക്ക് ചില അപ്രഖ്യാപിത ലക്‌ഷ്യ ങ്ങളുണ്ട്. കിഫ ക്കും മുമ്പ് അതിജീവനത്തിന്റെ പേരിൽ 1.1.1977 നു മുമ്പ് കയ്യെറിയ റിസർവു വനത്തിലെ കയേറ്റങ്ങൾ ക്രമപ്പെടുത്താൻ കർഷക സംരക്ഷണ അസോസിയേഷന്റെ പേരിൽ ചെറുകിട ക്കാരെ മുന്നിൽ നിർത്തി വൻ കയേറ്റക്കാരും ക്വറിക്കാരും കോടതികളെ തെറ്റി ധരിപ്പിച്ചു സംയുക്ത പരിശോധനകൾ നടത്തി കാടുകൈവശപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ക്രമ പെടുത്തൽ നടപടികൾ മുന്നോട്ട് പോകവേ, 2019ൽ കിഫ പിറവിയെടുക്കുന്നതിന് മുമ്പ് കേരള ഹൈക്കോടതി   നയം വ്യക്തമാക്കി. 1971 ലെ നിയമ പ്രകാരം നിക്ഷിപ്ത വനത്തിലെ കയേറ്റങ്ങൾ ക്രമപ്പെടുത്താനാവില്ലെന്നു കട്ടായമായി പറഞ്ഞു. മാത്രമല്ല കോടതിയെ തെറ്റി ധരിപ്പിച്ചിന് അസോസിയേഷൻ കോടതി ചിലവു കൊടുക്കാനും ഉത്തരവായി. 77 നു മുമ്പും ശേഷവും ഉണ്ടായ ഒരു നിക്ഷിപ്ത വനം കയേറ്റവും നിലവിലുള്ള നിയമങ്ങൾ പ്രകാരം ശരിയാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ പ്രഷർ ലോബിയുടെ പുതിയ അവതാരമായിരുന്നു കിഫ. കയടക്കി വെച്ചിരിക്കുന്ന  വന ഭൂമികളിൽ നിന്നും തങ്ങളെ ഇറക്കി വിടാതിരിക്കാൻ  കിഫ ചാണക്യന്മാർ സംഘടിച്ചു സംഘടിപ്പിച്ചു. കാട്ടിൽ തങ്ങൾ കേറിയതാണെന്നതിനു പകരം കടുവകളും കാട്ടു പന്നികളും കാടിയിറങ്ങിയ നാടകീയമായ സ്ക്രിപ്റ്റ് സംവിധാനം ചെയ്തു പ്രചരണം തുടങ്ങി.

പുലിയെ കണ്ടു പേടിച്ചു ചത്ത വഴിപോക്കരെ കിഫ രക്തസാക്ഷികളാക്കി.

തോന്നിയപോലെ റോഡും ടൂറിസവും ഉണ്ടാക്കാൻ തടസ്സമെന്ന നിലക്ക്

കുരിശായി മാറിയ വനം  പോർട്ട്‌ ഫോളിയോ ഒരു ബാധ്യത ആയി. മാത്രമല്ല

സി പി ഐ വനം വിട്ടൊഴിഞ്ഞതും,  അന്തം കമ്മിയായ ശശിയേട്ടനെ അത് ഏല്പിച്ചാൽ നവകേരള നിർമിതിക്കുകൂടുതൽ സഹായകമാകുമെന്ന് ബോധ്യപ്പെട്ട

രണ്ടാം പിണറായി സർക്കാർ കൈകഴുകലിന്റെ ഉദാത്ത മാതൃകയായി.  NCP തുടങ്ങിയ ഫണ്ട് സമാഹരണ യജ്ഞങ്ങൾ

കിഫക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.  കാട്ടു നീതി കാട്ടിലെന്ന കിഫ യുടെ പ്രഖ്യാപിത അജണ്ട പല രൂപത്തിൽ ഭാവത്തിൽ വനമന്ത്രിയും സിൽബന്തികളും പിന്തുണച്ചു.

കാടിനെപ്പറ്റിയോ കടുവയെ അടിസ്ഥാന ധാരണ പോലും ഇല്ലാത്ത മന്ത്രിയുടെയും വക തിരിവില്ലാത്ത NCP വൃന്ദത്തിന്റെയും ചുക്കാൻ കിഫയുടെ കയ്യിലായി. വനം വകുപ്പിലെ ബുജികൾ പോലും അജ്ഞാത മൗന ത്തിന്റെ അഗാധതകളിലേക്ക് ഉൾവലിഞ്ഞു. ആസൂത്രിതമായ propaganda വഴി  കിഫ മാധ്യമങ്ങളെ കയ്യിലെടുത്തു നിരന്തരം വകുപ്പിനും വന്യജീവികൾക്കും എതിരായ വാർത്തകൾ പടച്ചു വിട്ടു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ബഫർ സോൺ മാപ്പിങ് കിഫ  വനത്തിനെതിരെ ജനാരോഷം അളിക്കത്തിക്കാനുള്ള സുവർണാവസരമാക്കി.


കിഫ യിലെ അംഗങ്ങളുടെ കൈവശം എത്ര വനഭൂമി ഉണ്ടെന്നോ അതിൽ എത്ര വീടുകളും കെട്ടിടങ്ങളും നാളിത് വരെ ഉണ്ടായെന്നോ വനത്തിൽ സ്ഥിര താമസക്കാരായ എത്ര കിഫ തിരു കുടുംബങ്ങളുണ്ടെന്നോ ഇതിലൊക്കെ എത്ര വർദ്ധനയോ കുറവോ  ഉണ്ടെന്നോ

യാതൊരു കണക്കുകളും ഇല്ല.

ഇനിയൊട്ടു ഉണ്ടാകുകയും ഇല്ല.


പകരം വന്യജീവികൾ ഉണ്ടെന്നോ അവർക്ക് എത്ര   കുട്ടികളും മക്കളും ഉണ്ടെന്നും അവക്ക് ജീവിക്കാൻ എത്ര കാടു വേണമെന്നും കാടു കവിയുമ്പോൾ എങ്ങോട്ട് മാറ്റണം എന്നും വളരെ കൃത്യമായ കണക്കുകൂട്ടലുകൾ കിഫക്കും കിഫയുടെ മന്ത്രിക്കും ഉണ്ട്‌.


വന്യമൃഗസംഖ്യ കുറക്കാനും കൂട്ടാനും ഉള്ള ചില ഗമണ്ടൻ ആശയങ്ങളും  മന്ത്രിക്കുണ്ട്. കാടു വേണമോ ഇല്ലയോ ബഫറും കോറും വേണോ വേണ്ടയോ എന്ന കാതലായ

വിഷയങ്ങളിൽ മത മേലദ്ധ്യക്ഷന്മാരോട് സമവായം പേശാനും കിഫക്ക് വേണ്ടതരത്തിൽ പ്രസ്താവനകൾ ഇറക്കാനും മന്ത്രി അതീവ ശ്രദ്ധ പുലർത്തിപ്പൊരുന്നുണ്ട്.


പേരിനു വനം മന്ത്രിയെ മൃദുവായി ചീത്ത പറഞ്ഞു തങ്ങൾ സ്വതന്ത്രപക്ഷത്താണെന്നു

ബോധിപ്പിക്കാൻ കിഫയും ശ്രദ്ധിക്കുന്നുണ്ട്.


കാടേത് നാടേത് എന്ന വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കുന്നതിനു കിഫയെ ചുമതലപെടുത്തുക.


കാട്ടു നീതി കാട്ടിൽ ഒതുക്കാൻ കിഫയെ സഹായിക്കുക.


കിഫയുടെ വളർത്തു കാടുകൾ സർക്കാർ വനത്തിൽ നിന്നും ഒഴിവാക്കുകയും വനം വകുപ്പ് കൃഷി വകുപ്പിൽ ലയിപ്പിക്കുകയും ചെയുക.


നിലനില്പിനായി കിഫയിലോ എൻ സി പി യിലോ അണിചേരുക.


കാട്ടുമൃഗങ്ങളെ യഥേഷ്ടം കൊന്നും തിന്നും കാടു കൈയേറിയും സംഘടിച്ചും സംഘടിപ്പിച്ചും പ്രവർത്തന ഫണ്ട് പിടിച്ചുപറിച്ചും ഇനിയും ശക്തരാകുക...


ജയ് കിഫ


കാട്ടു നീതി കാട്ടിൽ മതി 

Related

Green News 4867302364913040967

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -