മാൻകുട്ടിയെ ഉന്നംവച്ച് വേട്ടക്കാരൻ; അരികിലേക്ക് ഓടിയെത്തി അമ്മ മാൻ, അമ്പരന്ന് കാഴ്ചക്കാർ

  ശത്രുക്കളെ സ്നേഹിക്കാൻ വലിയ മനസ്സ് വേണം. അതും സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കാൻ തുനിയുന്ന ഒരാളോട് സ്നേഹത്തോടെ പെരുമാറണമെങ്കിൽ അത്രയധികം ഹൃദയ...

 

ശത്രുക്കളെ സ്നേഹിക്കാൻ വലിയ മനസ്സ് വേണം. അതും സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കാൻ തുനിയുന്ന ഒരാളോട് സ്നേഹത്തോടെ പെരുമാറണമെങ്കിൽ അത്രയധികം ഹൃദയവിശാലത ഉണ്ടാവണം. അത്തരത്തിൽ നിഷ്കളങ്കമായ പെരുമാറ്റംകൊണ്ട് തന്റെ കുഞ്ഞിനെ വേട്ടയാടാനെത്തിയ വ്യക്തിയുടെ ഹൃദയം കീഴടക്കി മനസ്സ് മാറ്റിയെടുത്ത അമ്മമാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ വേട്ടക്കാരന്റെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ അത് കണ്ടവരുടെയെല്ലാം മനസ്സിൽ ഈ മാൻ ഇടം നേടി കഴിഞ്ഞു.

യൂട്യൂബ് ചാനലിൽ അംഗമാകൂ

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വനമേഖലയിൽ വേട്ടയ്ക്കെത്തിയതായിരുന്നു വിഡിയോയിലുള്ള വ്യക്തി. അപ്പോഴാണ് അല്പം അകലെയായി ഒരു മാൻകുട്ടി നീങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു നിമിഷം പോലും വൈകാതെ കയ്യിലിരുന്ന തോക്ക് അദ്ദേഹം അതിനു നേരെ ചൂണ്ടി. സമീപത്തുണ്ടായിരുന്ന അമ്മമാനും തന്റെ കുഞ്ഞിനെ ഉന്നം വച്ചു നിൽക്കുന്ന വേട്ടക്കാരനെ കണ്ടിരുന്നു. സാധാരണഗതിയിൽ വേട്ടക്കാരെ കണ്ടാൽ അത് തിരിച്ചറിഞ്ഞ് വന്യമൃഗങ്ങൾ അവിടെ നിന്ന് രഓടി രക്ഷപ്പെടുകയാണ് പതിവ്.

എന്നാലിവിടെ തോക്കുമായി നിൽക്കുന്ന വേട്ടക്കാരനെ കണ്ടമാത്രയിൽ തന്നെ മാൻ അദ്ദേഹത്തിനരികിക്ക് ഓടിയെത്തി. മുൻപരിചയമുള്ള ആരെയോ കണ്ടതുപോലെയായിരുന്നു പിന്നീട് മാനിന്റെ പെരുമാറ്റം. വെടിവയ്ക്കാർ ഉന്നം വച്ചിരുന്ന തന്റെ അരികിലേക്ക് മാൻ ഓടിയെത്തുന്നത് കണ്ടതോടെ വേട്ടക്കാരനും പതറി. മാനാകട്ടെ തോക്കിൻ കുഴലിനു തൊട്ടടുത്തെത്തി വേട്ടക്കാരനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. മാനിന്റെ നോട്ടം കണ്ടു മനസ്സലിഞ്ഞ വേട്ടക്കാരൻ അപ്പോൾ തന്നെ തോക്ക് താഴെവച്ചു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

അതിനു ശേഷം ഏറെ വാത്സല്യത്തോടെ അദ്ദേഹം മാനിന്റെ നെറുകയിൽ തലോടുന്നതും വിഡിയോയിൽ കാണാം ഭയമില്ലാതെ മാൻ അദ്ദേഹത്തിനരികിൽ അനുസരണയോടെ നിൽക്കുന്നതും ദൃശ്യത്തിൽ കാണാം. വേട്ടയാടുന്നതിലും സംതൃപ്തി അതിനെ ഓമനിച്ചാൽ കിട്ടുമെന്ന് വേട്ടക്കാരൻ മനസ്സിലാക്കി എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്തായാലും അമ്മ മാനിന്റെ മനം നിറയ്ക്കുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം ശ്രദ്ധനേടി.

യൂട്യൂബ് ചാനലിൽ അംഗമാകൂ

മൃഗത്തിന്റെ സ്നേഹം കണ്ട് അതിനെ ഓമനിക്കാൻ തോന്നുന്നു എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ കുറിക്കുന്നത്. ഇത്രയും സൗമ്യശീലരായ വന്യമൃഗങ്ങളെ വേട്ടയാടുന്നത് ഒരു വിനോദമായി കാണുന്നത് എങ്ങനെയാണെന്ന സംശയമാണ് മറ്റുചിലർക്ക്. സാഹചര്യം എത്ര ഭീകരമാണെങ്കിലും ഒടുവിൽ സ്നേഹം ജയിക്കും എന്ന് ഈ വിഡിയോ തെളിയിക്കുന്നുവെന്ന് മറ്റൊരാൾ കുറിക്കുന്നു.

Related

Nature Stories 1511085620635738354

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -