ദിവസങ്ങളായി നിന്നു കത്തുന്ന കാട് , വല്ലാത്തൊരു അവസ്ഥയാണ് - കെ.എഫ്.പി.എസ്.എ പാലക്കാട്

 


പാലക്കാടൻ കാടുകൾ നിന്നു കത്തുകയാണ്. കാട്ടുതീ ഉണ്ടാകുന്നതിൻ്റെ 95 ശതമാനവും മനുഷ്യനിർമ്മിതമാണ് എന്ന സത്യം നിലനിൽക്കേ മുമ്പ് ഇല്ലാത്ത പോലെ ഒരറ്റം മുതൽ മറ്റൊരു അറ്റം വരെ കാട് കത്തുന്നതും വനപാലകരുടെ അശ്രാന്ത പരിശ്രമം മൂലം കെടുത്തിയ തീ വീണ്ടും കത്തുന്നതിലെയും പിന്നാമ്പുറങ്ങൾ വ്യക്തമാണ്. ഒരു പെട്രോൾ പമ്പിൽ തീപിടിച്ചാൽ ഉണ്ടാകുന്നതിന്നെക്കാൾ ഭയാനകമാണ് കാട് കത്തുമ്പോൾ . ഉണ്ടായാൽ അണക്കാൻ അതിപ്രയാസകരവുമാണ്. തീ ഉണ്ടാകാതിരിക്കാൻ ഉള്ള മാർഗങ്ങൾ മാത്രമാണ് ചെയ്യാനുള്ളത് , അത് ഉണ്ടായിട്ടും ദിവസങ്ങളായി നിന്നു കത്തുന്ന കാട് , വല്ലാത്തൊരു അവസ്ഥയാണ്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

അത്യാധുനിക സംവിധാനമുള്ള ഫയർഫോഴ്സിനോ നേവിയുടെ helicopter സംവിധാനത്തിനോ കാട്ടുതീ കെടുത്താൻ കഴിയില്ല എന്ന സത്യം നിലനിൽക്കേ വനപാലകർക്ക് എന്നും ആയുധം പച്ചില കമ്പുകളും പരിമിതമായ സംവിധാനങ്ങളുമാണ്. ജീവൻ പണയം വച്ച് രാത്രിയും പകലും ആളുന്ന തീക്കിടയിൽ , പ്രാണരക്ഷാർത്ഥം പായുന്ന വന്യ ജീവികൾക്ക് നടുവിൽ , വെള്ളമില്ലാതെ ചുട്ടുപൊള്ളുന്ന ചൂടിൽ തീ കെടുത്തുന്ന വനപാലകർ ചെയുന്ന സേവനം പുറത്ത് അറിയാറില്ല. അവർ ചെയ്യുന്നത് ജോലി മാത്രമല്ല, വരും തലമുറക്ക് വനസമ്പത്തിനെ കെടാതെ കാത്ത് സൂക്ഷിക്കാനുള്ള ശ്രമവുമാണ്. വനത്തെയും വനംവകുപ്പിനേയും എതിർക്കുന്നു എന്നതിൻ്റെ പേരിൽ കാട് കത്തിക്കുന്ന, അവരെ അനുകൂലിക്കുന്ന , കത്തുന്നത് കണ്ട് രസിക്കുന്ന നികൃഷ്ട ജന്മങ്ങളെ എന്ത് പറയാൻ

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

ഓരോ മിണ്ടാപ്രാണിയും തീയിൽ വെന്തുരുകുന്നത് കണ്ട് ആത്മനിർവൃതി കൊള്ളുന്ന മലിന ഹൃദയർ ഒരു കാര്യം മറന്ന് പോകുന്നു. നാളെ വരും തലമുറ വെള്ളം കിട്ടാതെ, വലയുമ്പോൾ നിങ്ങൾക്ക് മരണ കിടക്കയിൽ ശുദ്ധ ജലം നൽകാൻ ആകാതെ കേഴുമ്പോൾ അന്ന് മനസ്സിലാകും എന്താണ് നിങ്ങൾ ശപിച്ച നിങ്ങൾ കത്തിച്ച വന സമ്പത്തിൻ്റെ പ്രാധാന്യമെന്ന് . കുടിവെള്ള പൈപ്പുകൾ കാണാതിരുന്ന ഒരു തലമുറയിൽ നിന്നും കിണർ ഉള്ള വീട്ടിൽ പോലും കുടിവെള്ള പൈപ്പുകൾ സാധാരണമായ ഒരു തലമുറയിലേക്ക് നമ്മൾ മാറിയിട്ടുണ്ടെങ്കിൽ ഇനി അക്കാലവും വിദൂരമല്ല. ഇന്നും അന്നും എന്നും ഈ കാട് കാക്കുവാൻ വനപാലക സമൂഹം ഉണ്ടാകും , ആരൊക്കെ എതിർ ശബ്ദമുയർത്തിയാലും


കെ.എഫ്.പി.എസ്.എ പാലക്കാട്

Related

Green News 5805134668102037522

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -