അരികൊമ്പൻ വിഷയത്തിൽ ആ ആനയെ പിന്തുണക്കുന്നവർക്ക് എതിരെ കുറെ എണ്ണം പേര് പറയുന്ന മറുവാദമാണ് 'പണ്ട് നാട് മൊത്തം കാടായിരുന്നു എന്നത്'

 അരികൊമ്പൻ വിഷയത്തിൽ ആ ആനയെ പിന്തുണക്കുന്നവർക്ക് എതിരെ കുറെ എണ്ണം പേര് പറയുന്ന മറുവാദമാണ് 'പണ്ട് നാട് മൊത്തം കാടായിരുന്നു എന്നത്' . അവരോട് പറയാനുള്ളത്, അത് ശരിയാണ് സമ്മതിച്ചു. അന്ന് കാടെന്നു വേർതിരിച്ചു സംരക്ഷിക്കപ്പെട്ട സ്ഥലം അല്ലായിരുന്നു അതൊന്നും. അതുകൊണ്ട് നിയമപരമായൊ അല്ലാതെയോ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. എന്നാൽ ഇപ്പോളത്തെ അവസ്ഥ അതല്ല. മനുഷ്യൻ വെട്ടിപ്പിടിച്ചതിന്റെ ബാക്കി ഭാഗം വനമെന്ന പേരിൽ മൃഗങ്ങൾക്ക് ജീവിക്കാൻ വേണ്ടി സംരക്ഷിക്കപ്പെട്ട സ്ഥലം ആണ്. പിന്നെയും അവിടെ പോയി കയ്യേറാൻ നിന്നാൽ അവരുടെ വീട്ടിൽ വരുന്ന ശല്യക്കാരെ അവരും ഒഴിവാക്കി വിടും.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

301 കോളനിയെയും അതിന്റെ ചരിത്രത്തെയും പറ്റി എല്ലാരും അല്പം ഗൂഗിൾ എങ്കിലും ചെയ്ത് നോക്കണം. നോക്കി മനസിലാക്കിയിരുന്നുവെങ്കിൽ ബോധം ഉള്ള നല്ലൊരു ശതമാനം പേരും അരികൊമ്പനെ പിന്തുണച്ചേനെ.  ആനയിറങ്കൽ ഡാം എന്ന് ആ പ്രദേശത്തിന് പേര് വന്നത് തന്നെ ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാനും മറ്റും ഇറങ്ങി വരുന്ന പ്രദേശം ആയത് കൊണ്ടാണ്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ ആണ് ആനകൾക്ക് ഇവിടം പ്രിയപ്പെട്ട വിഹാര കേന്ദ്രമാക്കി മാറ്റുന്നതിന് കാരണം ആയത്. 301 കോളനി അവിടെ വന്നതിന് ശേഷം മാത്രമാണ് നമ്മൾ അടക്കം ഭൂരിഭാഗം മലയാളികൾ അരിക്കൊമ്പനെയും, ചക്കക്കോംമ്പനെയും പറ്റി ഒക്കെ കേട്ട് തുടങ്ങുന്നത് തന്നെ. അതിനും മുൻപേ ഈ പറഞ്ഞ അരിക്കൊമ്പനും കൂട്ടരും ഒക്കെ സ്വൈര്യ വിഹാരം നടത്തിക്കൊണ്ടിരുന്ന പ്രദേശങ്ങളിൽ തന്നെ ആയിരുന്നു അത്‌. ഇടതൂർന്ന് നിൽക്കുന്ന വനങ്ങളിൽ ആനകൾ താമസിക്കാറില്ല, അവ പൊതുവേ പുൽമേടുകളിലും ജലശയങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലുമേ ജീവിക്കാറുള്ളൂ... ഈ പറയുന്ന പ്രദേശവും ഇത്തരത്തിൽ ഉള്ള ഒന്ന് തന്നെ! ഇത്തരത്തിൽ ഉള്ള അവയുടെ വാസസ്ഥലത്തേക്ക് കടന്ന് കയറി അവയെ അവിടെ നിന്ന് ഒഴിപ്പിക്കുന്ന പരുപാടി ആണ് ഇപ്പൊ നടന്നത്. കൃത്യമായി പറഞ്ഞാൽ ഓസ്ട്രേലിയ, അമരിക്ക പോലുള്ള രാജ്യങ്ങളിൽ അവിടുത്തെ nativesന് സംഭവിച്ച അതേ അവസ്ഥ.

വേറെ കുറെ പേര് പറയുന്ന മറ്റൊരു കാര്യമാണ് അരിക്കൊമ്പന് വേണ്ടി സംസാരിക്കണമെങ്കിൽ സംസാരിക്കുന്നവർ അതിനെ അവരവരുടെ വീട്ടിൽ കൊണ്ടുപോയി വളർത്തിക്കോണം പോലും! എന്ത് ബാലിശമായ പ്രസ്താവനകൾ ആണ്  പടച്ച് വിടുന്നത്..? ഈ കിടന്ന് തൊള്ള തുറക്കുന്നതിൽ നല്ലൊരു ശതമാനവും കൊമ്പനെ അവൻ ജനിച്ചു വളർന്ന ആവാസവ്യവസ്ഥയിൽ നിലനിർത്താൻ വേണ്ടി ശബ്‌ദിച്ചവർ ആണ്. എന്റെയും നിങ്ങളുടെയും ഒക്കെ പ്രദേശങ്ങളിൽ ഒരു കാലത്ത് കാടായിരുന്നു എന്നാൽ ഇന്ന് അതല്ല... മനുഷ്യന് ജീവിക്കാൻ ഇവിടെ ഇഷ്ടം പോലെ വനങ്ങൾ വെട്ടി വെളുപ്പിച്ചു നഗരമാക്കി ഇട്ടിട്ടുണ്ട്. അവിടെ തന്നെ ജീവിച്ചാൽ പോരെ..? 301 കോളനി യിലെ ആളുകൾ relocate ചെയ്യാൻ സമ്മതം ആണെന്ന് സമ്മതിക്കുന്ന വീഡിയോ കണ്ടതായി ഞാൻ ഓർക്കുന്നു. പ്രകൃതിക്ക് ഒരു സന്തുലിതാവസ്ഥ ഉണ്ട്, അത് മറികടന്നു കയ്യേറ്റം ചെയ്‌താൽ അത്‌ തിരിച്ച് പ്രതികരിക്കും. അതിൽ നിന്ന് ഈ ഭൂമിയിൽ ഉള്ള ആരെയും രക്ഷിക്കാൻ ഒരു ശക്തിക്കും കഴിഞ്ഞെന്ന് വരില്ല.

യൂട്യൂബ് ചാനലിൽ അംഗമാകൂ

ശേഷിക്കുന്ന വനങ്ങൾ വനങ്ങളായി തന്നെ തുടരട്ടെ, നഗരങ്ങൾ നഗരങ്ങളായും.

ഇന്ന് ഒരു അരിക്കൊമ്പനെ തൂക്കി നാട് കടത്തി.. അത്‌ അവസാനിച്ചിട്ടില്ല... ഇനിയും ഒരുപാട് അരിക്കൊമ്പന്മാർ വരും. കാരണം അത്‌ അവരുടെ സ്ഥലമാണ്.  കടന്ന് കയറിയവർ നമ്മളാണ്. യഥാർത്ഥ വില്ലൻ അരികൊമ്പൻ അല്ല... അത്‌ ആരെന്ന് സ്വയം ചിന്തിച്ചാൽ ഒരുപക്ഷെ മനസ്സിലായേക്കാം...

(കടപ്പാട് )

Related

Human wildlife conflict 2846798562467499429

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -