പൂക്കളുടെ താഴ് വരയിലേക്ക് ഒരു യാത്ര പോയാലോ? - നന്ദാദേവി ബയോസ്ഫിയർ റിസേർവ്

ലക്ഷണമൊത്ത അവസാനത്തെ പൂവിനെയും,  സുഗന്ധത്തെയും തേടിയുള്ള ഒരു യാത്ര...

ബ്രഹ്മകമലം പൂത്തു നിൽക്കുന്ന ഹിമാലയൻ മലനിരകളിലേക്ക്....

നന്ദാദേവി ബയോസ്‌ഫിയർ റിസർവ്വിന്റെ ഹൃദയത്തിലേക്ക്....

പൂക്കളുടെ താഴ് വരയിലേക്ക്...

The Valley of Flowers


വർഷത്തിന്റെ മുക്കാൽ ഭാഗവും ഉറങ്ങി കിടക്കുന്ന ഒരു ഭൂമി.... ജൂണ്‍ മുതല്‍ നാലു മാസം മാത്രമാണ് ഈ താഴ്‌വര ഉണര്‍ന്നിരിക്കുന്നത്.


ഋഷികേശില്‍ നിന്ന് തുടങ്ങി രാം ഝൂലയും ലക്ഷ്മണ്‍ ഝൂലയും കണ്ട് ദേവപ്രയാഗ് വഴി ഗോവിന്ദ്ഘാട്ടിൽ എത്തിയാണ് വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്കുള്ള യാത്ര തുടങ്ങുന്നത്.  ഒരുവശത്ത് മലകളും, മറുവശത്ത് അളകനന്ദയുടെ ഏറിയും കുറഞ്ഞുമുള്ള ഒഴുക്കും കണ്ടാണ് ഗോവിന്ദ്ഘാട്ടിലേക്കുള്ള യാത്ര. വാലി ഓഫ് ഫ്‌ളവേഴ്‌സിനു മുന്നേ താമസസൗകര്യമുള്ള അവസാന ഗ്രാമമാണ് ghangaria. ഇവിടെ നിന്ന് ആണ് പൂക്കളുടെ താഴ്‌വരയിലേക്ക് ഉള്ള ട്രെക്കിങ് തുടങ്ങുന്നത്. എട്ടു കിലോമീറ്റര്‍ സ്ഥലത്ത് പൂക്കള്‍ മാത്രമുള്ള ഇടം.  ബ്രഹ്മകമലം, ബ്ലൂ പോപ്പി തുടങ്ങി 600 ഓളം species പൂക്കള്‍. പൂക്കള്‍ക്കിടയിലൂടെ നടന്നും ഓടിയും ആഘോഷമാക്കാം. മഴവില്‍ നിറങ്ങള്‍ക്കിടയില്‍ നിന്ന് ചിത്രങ്ങളെടുക്കാം. ചെറിയ മഴയില്‍ പൂക്കളോടൊപ്പം നനയാം. വാലി ഓഫ് ഫ്‌ളവേഴ്‌സിലേക്കുള്ള ട്രെക്കിങില്‍ നിങ്ങള്‍ പൂക്കള്‍ മാത്രമല്ല കാണുന്നത്. സിഖുകാരുടെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ 14,000 അടിക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ഹേംകുണ്ഡ്


സാഹിബ് ഗുരുദ്വാര ഈ ട്രെക്കിങിന്റെ പ്രധാന ആകര്‍ഷണമാണ്. 


Related

Travelogue 4073128559194433824

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -