ഇരുമുള്ള് - സൈലിയ സൈലോകാർപ്പ (റോക്സ്ബർഗ്) റ്റാബ് - Xylia xylocarpa
ഇംഗ്ലീഷ്: അയൺ വുഡ് വ്യവഹാരനാമം: ഇരുൾ കുടുംബം: മൈമോസസ് ആവാസവും വിതരണവും ഒരു മുള്ളുപോലുമില്ലാത്ത വലിയ മരമാണ്. ദക്ഷിണേന്ത്യയിൽ 600 മീറ്റർ വ...
https://nilgirifoundation.blogspot.com/2022/05/xylia-xylocarpa.html
ഇംഗ്ലീഷ്: അയൺ വുഡ്
വ്യവഹാരനാമം: ഇരുൾ
കുടുംബം: മൈമോസസ്
ആവാസവും വിതരണവും
ഒരു മുള്ളുപോലുമില്ലാത്ത വലിയ മരമാണ്. ദക്ഷിണേന്ത്യയിൽ 600 മീറ്റർ വരെ ഉയരമുള്ള മലകളിലെ ഇലകൊഴിയും ഈർപ്പവനങ്ങ ളിലെല്ലാം ഇരുമു കാണാം. ഇതിനു ഫല പുഷ്ടിയുള്ള മണ്ണോ ചൂടലില്ലാത്ത സ്ഥലമോ വേണമെന്നില്ല. നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നീ താലൂക്കുകളിലെ മലകളിൽ മാത്രം നന്നായി വളരുന്നില്ല. കാരണം അജ്ഞാതമാണ്. ആനമലയുടെയും ഏലമലയുടെയും അടിവാരങ്ങളാണ് ഇതിന്റെ പ്രധാന സങ്കേതങ്ങൾ, ചരൽ നിറഞ്ഞ പ്രദേശങ്ങളിലും ഇരുമുള്ള ഇടതിങ്ങി വളരുന്നു. തേക്ക്, ഈട്ടി, വേണ്ട, കരിമരുത് മുതലായവയാണ് സഹസസ്യങ്ങൾ
രൂപവിവരണം
തൊലിക്ക് ഇരുണ്ട ചുവപ്പുനിറമാണ്. ശാഖകളിൽ വലിയ വെള്ളപ്പാടുകൾ കാണാം. തൊലിക്ക് ഉദ്ദേശം ഒരു സെ.മീ. കനമുണ്ടാകും. പ്രായമായ തടിയിൽ നിന്ന് തൊലി വലിയ കഷണങ്ങളായി അടർന്നുപോകും. ഇല ദ്വിപിച്ഛക സംയുക്ത പത്രം. പിച്ഛകങ്ങൾ ഒരു ജോഡി. ഓരോന്നിലും നാലു മുതൽ പന്ത്രണ്ടു വരെ പത്രകങ്ങൾ കാണും. അവ സമ്മുഖങ്ങളാണ്. അഗതകങ്ങൾക്ക് വലിപ്പം കൂടുതലാണ്. പത്രത്തിനു പൊതുവെ 12 സെ. മീറ്ററോളം നീളവും 4 സെ.മീറ്ററോളം വീതിയും കാണും.
ആയതാകൃതി. ഞൊട്ടു തീരെ ചെറുത്. അനുവർണങ്ങൾക്ക് പാസാകാരമാണ്. മുഖ്യാത്തിന്റെ അറ്റത്ത് ഒരു ചുവന്ന ഗ്രന്ഥി കാണാം തളിരിലയ്ക്ക് ചെമ്പിന്റെ നിറം. ഇല കന്നുകാലികൾ തിന്നാറില്ല. മാർച്ചു മുതൽ ഏപ്രിൽ വരെയാണ് പൂക്കാലം. പൂവ് ചെറുതാണ്. പാൽപ്പാടയുടെ നിറം. പൂങ്കുല മുണ്ഡമഞ്ജരിയാണ്. ഇതിന് രണ്ടു സെ.മീ. വ്യാസം കാണും. പൂങ്കുലയുടെ തണ്ട് പരന്നുണ്ടാകുന്ന പുഷ്പാധാരത്തി ലാണ്. അത്യന്ത പുഷ്പങ്ങൾ ഉണ്ടാകുന്നത്. പരാഗിയിൽ സന്തഗ്രന്ഥി കാണാം. പൂങ്കുലയാകെ പൂവെന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. കായ പോഡാണ്. ഏകദേശം 15 സെ.മീ. നീളവും 5 സെ. മീ. വീതിയും കാണും. വിളഞ്ഞ കായ്ക്ക് കറുപ്പു കലർന്ന തവിട്ടു നിറം. കായ് മരത്തിൽ വച്ചുതന്നെ പൊട്ടുന്നു. പെട്ടെന്നു പൊട്ടിപ്പിളരുന്ന കായിൽ നിന്നു വിത്തു തെറിച്ച് ദൂരെ വീഴും. ഒരു കായിൽ 5-8 വിത്തു കാണും. വിത്ത് പരന്നതാണ്. അണ്ഡാകൃതി. തിളക്കമുണ്ട്. ഒരു കിലോഗ്രാമിൽ 3500 വിത്തു കാണും. വിത്ത് വീര്യം നഷ്ടപ്പെടാതെ ഏതാനും മാസം സൂക്ഷിക്കാം.
സിൽവികൾച്ചറൽ പ്രത്യേകതകൾ
ഇല കൊഴിക്കും മരമാണ്. ചെറിയ ചൂടൽ ഇഷ്ടമാണ്. നന്നായി കോപ്പി ചെയ്യും. മൂല പ്രസാരകങ്ങൾ കഴിയും. ഫാസ്റ്റ് ഉള്ളിടത്തു വളരാറില്ല.
പുനരുത്ഭവം
കായുടെ സ്ഫടനം വഴിയാണ് വിത്തുവിതരണം നടക്കുന്നത്. കാലവർഷാരംഭത്തോടെ വിത്തു മുളയ്ക്കും. കാട്ടുതീയാ കാലിമേ കിലോ തൈകളെ നശിപ്പിക്കാറില്ല. ഇലകൊഴിയും വനങ്ങളിൽ സ്വാഭാവിക പുനരുൽഭവം വേണ്ടത്ര ഉള്ളതുകൊണ്ട് വലിയ തോട്ടങ്ങൾ വച്ചു പിടിപ്പിക്കേണ്ടി വന്നിട്ടില്ല. ഒരു വർഷം പ്രായമായ നേഴ്സറികൾ കോബാർ ദ്വാരങ്ങളിൽ നട്ട് ഇതിന്റെ തോട്ടമുണ്ടാക്കാം.
ഉപയോഗം
തടിക്ക് നല്ല ഉറപ്പും കടുപ്പവുമുണ്ട്. ഒരു ഘന. ഡെ. മീറ്ററിന് 850 ഗ്രാം ഭാരം കാണും. തടിയിൽ റസിനുണ്ട്. അതുകൊണ്ട് തടിക്ക് ഈടുമുണ്ട്. ചിതലുള്ള മണ്ണിൽ വീടുണ്ടാക്കാൻ ആഞ്ഞിലി, വേങ്ങ മുതലായവയെക്കാൾ നല്ലത് ഇരുമുള്ളാണ്. കെട്ടിടത്തിനും റെയിൽവേ സ്ലീപ്പറിനും ഇരുമുള്ള് ധാരാളമായി ഉപയോഗിക്കുന്നു. സ്തംഭങ്ങൾക്കും പാലങ്ങൾക്കും ഇത് നല്ലതാണ്. കനവും കടുപ്പവും അധികമായതുകൊണ്ട് ഫർണിച്ചറിനു പറ്റിയതല്ല. തടിക്ക് വെള്ള കുറവാണ്. കാതലിന് കറുപ്പു കലർന്ന തവിട്ടുനിറം. വാർഷിക വലയങ്ങളില്ല. ഉണങ്ങുമ്പോൾ വിള്ളാറുണ്ട്.
ഇരുമുള്ളിന്റെ വിത്തിൽ നിന്നു കിട്ടുന്ന എണ്ണ വാതം, കുഷ്ഠം, അർശസ്സ് എന്നീ രോഗ ങ്ങൾക്കു നല്ലതാണ്. ഉണക്കിപ്പൊടിച്ച തൊലിയോ തൊലിയിട്ടു തിളപ്പിച്ച വെള്ളമോ തേൻ ചേർത്തു സേവിച്ചാൽ അതിസാരം, ഛർദി മുതലായവ ശമിക്കും. ഇരുമുള്ളിന്റെ കാതൽ വാറ്റിയ എണ്ണ കുഷ്ഠത്തിനു നല്ലതാണ്. കൊടുവേലിക്കിഴങ്ങ്, പാടക്കിഴങ്ങ്, വലിയ ഉങ്ങിൻ തൊലി, പഞ്ചലവണങ്ങൾ, ഇരു മുള്ളിൻ കാതൽ ഇവ അരച്ചു ചൂടുള്ള വെള്ളത്തിൽ കലക്കി സേവിച്ചാൽ ആമാതിസാരം ശമിക്കും. മൂലക്കുരുവിനുള്ള അർശോയന്ത്രം ഉണ്ടാക്കുവാൻ സ്വർണം, വെള്ളി, ആനക്കൊമ്പ് മുതലായവയ്ക്ക് പകരം ഇരുമുള്ളിന്റെ കാതൽ ഉപയോഗിച്ചിരുന്നു.
അവലംബം: കേരളത്തിലെ വനസസ്യങ്ങൾ, ഡോ. പി. എൻ. നായർ, സി. എസ്. നായർ

.jpg)
