മെയ് 22 ലോക ജൈവവൈവിദ്ധ്യ ദിനം

  മെയ് 22 ഇന്ന് ലോക ജൈവവൈവിദ്ധ്യ ദിനം ______________________________ __ എല്ലാവർഷവും മെയ് 22 ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക ജൈവ വൈവിദ്ധ...

 മെയ് 22

ഇന്ന് ലോക ജൈവവൈവിദ്ധ്യ ദിനം


________________________________

എല്ലാവർഷവും മെയ് 22 ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ലോക ജൈവ വൈവിദ്ധ്യ ദിനമായി ആചരിക്കുന്നു.

നാം അധിവസിക്കുന്ന ഭൂമിയും അവയിലെ വിഭവങ്ങളും ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന അവകാശം നമുക്കുള്ളതു പോലെ, അവയെല്ലാം വരുംതലമുറക്ക് കൂടി നീക്കിവെക്കാനുളള ധാർമികമായ ഉത്തരവാദിത്വം ഓരോ വ്യക്തിയും കുടുംബവും രാഷ്ട്രവും മനുഷ്യരാശി മൊത്തമായും ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ജൈവ വൈവിദ്ധ്യ സംരക്ഷണവും സുസ്ഥിര വികസനവും പ്രയോഗതലത്തിൽ നിറവേറ്റപ്പെടുന്നത്.
ആവാസ വ്യവസ്ഥയിലെ ചെറുതും വലുതുമായ ഓരോ കണ്ണിയും സുനിശ്ചിതവും സുപ്രധാനവുമായ കർതൃത്വ നിർവ്വഹണത്തിന് കാരണമാകുന്നുവെന്നും പ്രസ്തുത ജീവിയുടെ അല്ലെങ്കിൽ കണ്ണിയുടെ സ്ഥാനമാറ്റ മോ അല്ലെങ്കിൽ വേർപിരിയലോ പ്രവചനാതീതമായ അനന്തരഫലങ്ങൾക്ക് കാരണമാകുന്നുവെന്ന സത്യം ലോക ചരിത്ര താളുകളിൽ വിസ്മരിക്കാനാവാത്തവിധം രേഖപ്പെടുത്തിയിട്ടുണ്ട്.
ദാരിദ്ര്യ നിരമ്മാർജ്ജനത്തിനും സുസ്ഥിര വികസനത്തിനും പ്രധാന പങ്കു വഹിക്കുന്ന, നമ്മുടെയെല്ലാം നിലനില്പിന്റെ തന്നെ പ്രധാന ഉറവിടമാണ് ജൈവ വൈവിധ്യം എന്നത് ഒരിക്കലും വിസ്മരിക്കാനാവില്ല. 


Courtesy: Dr. Joice

Related

Green Days 349293234037698986

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -