കാൽപ്പന്ത് കളിയിൽ ഒരേയൊരു മിശിഹായേ ഉള്ളൂ - Essay about Messi in Malayalam
പറഞ്ഞതാണ് ഖത്തറിന്റെ മണലാരണ്യങ്ങളിൽ സാക്ഷാൽ കില്ലർമൊ ഒച്ചോവക്ക് മുകളിൽ കാൽ പന്തിന്റെ മിശിഹാ അവതരിക്കുമെന്ന് . ഏത് ചോരാത്ത കൈയും തകരാത്ത പ്രതിരോധവും അയാൾക്ക് മുന്നിൽ നിഷ്പ്രഭമാവുമെന്ന് . അഞ്ചുവർഷം മുന്നേ ദൃഷ്ടാന്തമായ ചരിത്രം ഇന്ന് രാവിലെ കൂടി ഓർമ്മിപ്പിച്ചതാണ് .. അതിശയങ്ങളുടെ അക്ഷയ ഖനിയാണയാൺ . ഒരേസമയം അവതാരവും അത്ഭുതവുമാണയാൾ . .
ഇക്കഡോറിയൻ മലനിരകളിൽ റൊസാരിയോയുടെ കാവലാൾ അവതരിച്ച ആ രാത്രിക്ക് ശേഷം അഞ്ചുകൊല്ലം പിന്നെയും കഴിഞ്ഞിരിക്കുന്നു ലോകം മാറി കാലം മാറി കളിയും മാറി പലരും മാറി. ബട്ട് ദിസ് മാൻ റിമൈൻസ് ദ സെയിം . ലയണൽ ആൻഡ്രിയാസ് മെസ്സി . നെഞ്ചത്തിട്ട് പടക്കം പൊട്ടിച്ചവരും മീംസുകളും ട്രോളുകളും കൊണ്ട് അമ്മാനമാടിയവരും ഒക്കെ ഇവിടെത്തന്നെയുണ്ടെന്ന് പ്രതീക്ഷിക്കുന്നു .
പറഞ്ഞതല്ലേടോ സൂര്യനസ്തമിക്കുന്നത് ഉദിക്കാൻ വേണ്ടിയാണെന്ന് ഏതു കുരുശേറ്റത്തിനുശേഷവും മൂന്നാം നാൾ ഒരു ഉയർത്തെഴുന്നേൽപ്പുണ്ടാവുമെന്ന് .. സഡകളെത്ര കൊഴിഞ്ഞാലും കാട്ടിലെ രാജാവെന്നും സിംഹമാണെന്ന് . .. കാൽപ്പന്ത് കളിയിൽ ഒരേയൊരു മിശിഹായേ ഉള്ളെന്ന് .. അത് അർജന്റീന ക്കാരൻ റൊസാരിയോയുടെ കാവലാൾ ലയണൽ ആൻഡ്രിയാസ് മെസ്സിയാണെന്ന് .. ✍️ Athul Krishna,


