പൗർണ്ണമി
പൗർണ്ണമി ഇന്ന് വളരെ തിരക്കുള്ള ദിവസമായിരുന്നതിനാൽ നല്ല ക്ഷീണമായിരുന്നു. എങ്ങനെയെങ്കിലും പെട്ടെന്ന് ഫ...
https://nilgirifoundation.blogspot.com/2018/08/blog-post.html
പൗർണ്ണമി
ഇന്ന് വളരെ തിരക്കുള്ള ദിവസമായിരുന്നതിനാൽ നല്ല ക്ഷീണമായിരുന്നു.
എങ്ങനെയെങ്കിലും പെട്ടെന്ന് ഫ്രെഷ് ആയി സുഖമായിട്ടുറങ്ങണം എന്ന് മനസിലുറച്ചാണ്റൂ
മിലേക്കാണ് വന്നത്. പക്ഷേ ഗ്രീഷ്മ വിളിച്ചതിൽ പിന്നെ ക്ഷീണമെല്ലാം പമ്പ കടന്നു.
അവൾ വിളിച്ച് വിശേഷം അറിയിച്ചതിനു ശേഷം മനസ്സ് ഒരു പട്ടം പോലെ പാറിക്കളിച്ചു. സന്തോഷാധിക്യ ത്താലായിരിക്കണം അർദ്ധരാത്രി പിന്നിട്ടിട്ടും എനിക്ക് ഉറങ്ങാനായില്ല. എനിക്ക് ഇത് പതിവുള്ളതാണ്. അധികമായി സന്തോഷമോ സങ്കടമോ ഉണ്ടായാൽ ഉറക്കം എന്റെ അയൽപക്കത്തേക്ക് വരില്ല. കിടന്ന് ബുദ്ധിമുട്ടിയിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് റൂം പൂട്ടിയിറങ്ങി. ബെഞ്ചുവിന്റെ റൂമിൽ കയറി സൈക്കിൾ കീ കൈക്കലാക്കി.
നിശയുടെ ശാന്തതയിൽ ക്യാമ്പസിലൂടെ സൈക്കിൾ ചവിട്ടുന്നത് എനിക്കേറെ പ്രിയമാണ്. ചില ദിവസങ്ങളിൽ മരങ്ങൾക്കിടയിൽ പ്രകാശിക്കുന്ന ചന്ദ്രനെ നോക്കിയങ്ങനെ സൈക്കിൾ ചവിട്ടാറുണ്ട് ഞാൻ.
ഇന്ന് പൗർണ്ണമിയാണെന്ന് തോന്നുന്നു. ഇരുട്ടിൽ ശോഭിച്ചു നിൽക്കുന്ന ഈ പൂർണ്ണചന്ദ്രനെ പോലെയാണവൾ. അവൾ എന്നും ഇങ്ങനെയാണ്, ചുറ്റുമുള്ള ഇരുട്ടിനെ മായ്ച്ചു കൊണ്ട് സമീപത്തുള്ളവർക്ക് വെളിച്ചവും കുളിർമയുമായി അങ്ങനെ പ്രകാശം ചൊരിയും
അവളിൽ നിന്ന് അപ്രതീക്ഷിതമായ കോൾ ആയതിനാൽ അറ്റൻഡ് ചെയ്യാൻ അൽപം വൈകി. അതു കൊണ്ടായിരിക്കാം സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അവൾ ആരംഭിച്ചത്.
"ഹലോ.., ജാബിക്കാ.., ഇത് ഞാനാണ് ഗ്രീഷ്മ."
വല്ലാത്ത വിഭ്രമം തോന്നി എനിക്ക്. ശബ്ദം തൊണ്ടയിൽ കുരുങ്ങി. അവസാനം കണ്ട അവളുടെ മുഖമായിരുന്നു മനസ്സിൽ. മൗനം ആയിരുന്നു മറുപടി. ഇടയിലുണ്ടായ മൗനം ഭജ്ഞിച്ച് അവൾ ചോദിച്ചു.
" തിരക്കിലാണോ...?"
"ഏയ് അല്ല പറഞ്ഞോളൂ...,"
ഞാൻ മറുപടി പറഞ്ഞു.
"എനിക്ക് ടീച്ചർ ആയി ജോലി കിട്ടി "
" ആഹാ.,കൺഗ്രാട്സ്. എപ്പോഴാണ് ട്രീറ്റ്.? "
"അയ്യട ജോലിയല്ലേ കിട്ടിയുള്ളൂ.., ശമ്പളം കിട്ടിയില്ലല്ലോ...?"
" എന്നിട്ടൊക്കെ മതി ധൃതിയില്ല..., ഏത് സ്കൂളിലാണ് ..? എന്നാണ് തുടങ്ങുന്നത്..?"
-ഞാൻ ഉദ്വേത്തോടെ ചോദിച്ചു.
'' ട്രിച്ചിയിലെ ഒരു സ്കൂളിലാണ് ഞാൻ തിങ്കളാഴ്ച്ച അങ്ങോട്ട് പോകും"
"അപ്പോ നമ്മടെ ടീമിലെ ആദ്യ ജോലിക്കാരിയാണ് നീ...,"
-തെല്ല് പ്രശംസാ സ്വരത്തിൽ ഞാൻ പറഞ്ഞു.
" ആണോ...? പക്ഷേ എനിക്ക് പി.ജി ചെയ്യണം ജാബിക്കാ...., അറിയാലോ അച്ഛന്റെ ആഗ്രഹം."
അച്ഛനെ പറ്റി പറഞ്ഞപ്പോൾ ആ സ്വരം ഒന്നിടറി. ദൂരെയാണെങ്കിലും അവളുടെ മുഖം മങ്ങുന്നത് എനിക്ക് കാണാമായിരുന്നു.
രണ്ടു മാസം മുൻപ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സുഹൃത്തുക്കൾ ആരോ അയച്ച മെസേജ് വഴിയാണ് ഞാൻ അത് അറിഞ്ഞത്. സത്യമാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നത്. പക്ഷേ നേരത്തേ നിശ്ചയിക്കപ്പെട്ട അവളുടെ വിധിക്ക് മുൻപിൽ എന്റെ പ്രാർത്ഥനയ്ക്ക് ഒരു പ്രസക്തിയുമില്ലായിരുന്നു എന്ന് എനിക്ക് അവിടെ എത്തിയപ്പോൾ ബോധ്യപ്പെട്ടു.
തനിക്കുണ്ടായിരുന്ന ഒറ്റമരത്തണൽ നഷ്ടപ്പെട്ട, വാടിക്കരിഞ്ഞ അവളെ കാണാൻ എനിക്ക് കെൽപ്പുണ്ടായില്ല. ഇപ്പോഴുള്ള ഈ മൗനം പോലെ അന്നും ഒരു വാക്കു കൊണ്ടു പോലും ആശ്വസിപ്പിക്കാനാവാതെ ഞാൻ അവിടെ നിന്നും ഇറങ്ങി.
"അറിയാം., പി.ജി ചെയ്യണം."
" പക്ഷേ ന്റെ ഉയർച്ച കാണാനാഗ്രഹിച്ച അച്ഛൻ ഇന്നില്ലല്ലോ ജാബിക്കാ..., "
നിന്റെ ഉയർച്ച കണാനാഗ്രഹിക്കുന്ന ഏട്ടനുണ്ട് ഇപ്പോഴും (ഈ ഭൂമിയിൽ)
എന്ന് പറയണമെന്നു തോന്നി. പക്ഷേ., വേണ്ടെന്നു വെച്ചു. 'എട്ടൻ' മൂന്നുവർഷത്തിനിടയിലെപ്പാഴോ അവൾ എനിക്ക് ചാർത്തി തന്നെ സ്ഥാനമാണ്. എന്താണെന്നറിയില്ല, ഒരേ ക്ലാസിലായിരുന്നിട്ടു പോലും അവൾ ഇക്ക എന്നു ചേർത്താണ് വിളിക്കാറ്. നഷ്ടമാവില്ല എന്ന് നിനച്ച ബന്ധങ്ങളെല്ലാം കണ്ണടച്ച് വിദൂരതയിൽ മറഞ്ഞപ്പോൾ നിനക്കാത്ത ഒന്നു മാത്രം ഇതുവരെ ഒഴുകിപ്പോവാതെ നിന്നു.
"ഇപ്പോൾ തത്കാലം നീ ജോലിക്ക് പോവൂ., എന്നിട്ട് സാഹചര്യങ്ങളൊക്കെ ഒത്തു വന്നാൽ നമുക്ക് പി.ജി യും പി.എച്ച്.ഡി യുമൊക്കെ ചെയ്യാം."
" അങ്ങനെയാണു ഞാനും കരുതുന്നത്. ആദ്യം പഠിക്കാനെടുത്ത ലോൺ ഒക്കെ അടക്കണം. അതൊക്കെ കഴിയട്ടെ എന്നിട്ടാലോചിക്കാം."
"ഉം.,"
"അമ്മയ്ക്ക് ജാബിക്കാനോട് സംസാരിക്കണമെന്ന്. ഞാൻ കൊടുക്കട്ടെ.?"
ആ.., പിന്നെന്താ.? കൊടുക്കൂ..,
അമ്മയെ ഏറെക്കാലത്തെ പരിചയമുണ്ട് എങ്കിലും കരഞ്ഞു തളർന്നവശയായി അവളുടെ അച്ഛന്റെ മൃത ശരീരത്തിന് അരികെ ഇരിക്കുന്ന
അമ്മയുടെ മുഖമാണ് പെട്ടെന്ന് ഓർമ വന്നത്. ഒരു ദീർഘശ്വാസമെടുത്തു കൊണ്ട് വിക്ഷുബ്ദമായ മനസിനെ സംയമനപ്പെടുത്തി.
"ജാബി ഇപ്പോ എവിടെയാ.?"
"പോണ്ടിച്ചേരിയിൽ തന്നെയാണ് അമ്മേ..,
ക്ലാസ് ഒക്കെ കഴിയാറായി. ഇനി കഷ്ടിച്ച് ഒരു മാസം കൂടിയേ കാണൂ..,"
"ആ ആശി വിളിക്കാറുണ്ടോ.?"
"ആഹ്..,വല്ലപ്പോഴുമൊക്കെ"
"നാട്ടിലെത്തിയാൽ ഇടക്കൊക്കെ വീട്ടിലേക്കും വായോ ട്ടാ.., ആശിയോടും പറ..,"
''ശരി അമ്മേ.., ഞാൻ വരാം."
"എന്നാൽ ഞാൻ ഗ്രീഷ്മക്ക് കൊടുക്കാം.,"
അമ്മയോട് തിരിച്ച് ചോദിക്കാൻ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല. താല്ക്കാലിക സുഖാന്വേഷണത്തിന് പ്രസക്തിയുമില്ലായിരുന്നു.
"ജാബിക്കാ..,"
അങ്ങേ തലക്കൽ അവളുടെ ശബ്ദം
"പോയി വന്നിട്ട് കാണാം.., ഇനി ഞാൻ തിരിച്ചു വരുമ്പോഴേക്കും ജാബിക്ക നാട്ടിലെത്തിയിരിക്കുമല്ലോ..?".
"ഉം.., നമുക്ക് കാണാം.., നീ നന്നായിട്ട് പോയി വാ.., എന്നുണ്ടെങ്കിലും വിളിക്കണം ട്ടോ..., "
"ഉം..,ശരി.., ഇനി പിന്നൊരിക്കൽ വിളിക്കാം.., "
കോൾ കട്ട് ആയി. ഫോൺ വന്നപ്പോഴുണ്ടായ അസ്വസ്തയെല്ലാം മാറി. വല്ലാത്ത ആശ്വാസം തോന്നി.
ഗ്രീഷ്മ.., മുഖത്തേക്കാളും ശരീരത്തേക്കാളും മനസിന് സൗന്ദര്യമുള്ള പെൺകുട്ടി. ദേഷ്യവും, അഹങ്കാരവും, അസൂയയും പോലെയുള്ളവയുടെ ദുർഗന്ധങ്ങളെ അവളോടുത്തുള്ള 3 വർഷക്കാല ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടേയില്ല.
ജീവിതത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അവൾ വീക്ഷിച്ചു. എല്ലാ കാര്യങ്ങളിലും സ്വന്തമായ കാഴ്ച്ചപ്പാടുകൾ ഉണ്ടാക്കാൻ ശ്രമിച്ചു. സ്വന്തം കാര്യത്തേക്കാൾ മറ്റുള്ളവർക്ക് പ്രാമുഖ്യം നൽകി. ഒരു കുസൃതിക്കുട്ടിക്കുറുമ്പിയുടെ വേഷമണിഞ്ഞ് സ്വന്തം പ്രാരാബ്ദങ്ങൾ എല്ലാവരിൽ നിന്നും മറച്ചുവച്ചു. ആ വേഷത്തിൽ അവളെ അധികാരും സംശയിച്ചില്ല.
എല്ലാ ജീവജാലങ്ങളോടും അവൾക്ക് കരുണയും അനുകമ്പയുമായിയിരുന്നു. ഒരിക്കൽ മരക്കൊമ്പിൽ തൂങ്ങിയാടുമ്പോൾ അതിലേതോ ഉറുമ്പിൻ കൂട് ഇളിക്കിയതിന് കാട്ടാളൻ എന്നു വിളിച്ച് എന്നോട് ദേഷ്യപ്പെട്ടതും സുവേളജി ലാബിൽ ഞാൻ മണ്ണിരയെ ഡിസെക്ട് ചെയ്യുമ്പോൾ കരഞ്ഞുകൊണ്ട് മാറി നിന്നതും അവളെ കുറിച്ചുള്ള ഓർമ്മകളിൽ ഇന്നും മങ്ങലേൽക്കാതെ നിൽക്കുന്നു.
പരീക്ഷകളോ അക്കാദമികമായ തിരക്കുകളോ അവളെ ആകുലപ്പെടുത്തുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. പുസതകങ്ങളെ അപ്പാടെ വിഴുങ്ങുന്ന കുട്ടുകാരോട് വാക്കുകളുടെ സഹായമില്ലാതെ അവൾ പറഞ്ഞു കൊടുത്തു. അറിവ് പുസ്തകയല്ല മറിച്ച് ജീവിതമാണ്..., ജീവിത സാഹചര്യങ്ങളാണ്...,അതിനുമപ്പുറം പ്രപഞ്ചമാണ്...,
അതെ സഹോദരീ.., നിന്നിൽ നിന്ന് (ജീവിതത്തെ കുറിച്ചുള്ള) വലിയ പാഠങ്ങൾ ഞാൻ പഠിച്ചു. ഇനിയും പഠിക്കാനുണ്ട്. ഈ പൗർണ്ണമി പോലെ നീ എന്നും ശോഭിച്ച് നിൽക്കണം. ചുറ്റുമുള്ളവർക്ക് എന്നും വെളിച്ചമാവട്ടെ നിന്റെ സാന്നിധ്യം.

great work
ReplyDeleteThank you for Everything
ReplyDelete