ഹമ്പടാ കള്ളാ...

                                                                    ഹമ്പടാ കള്ളാ... ഒരു ഓണപരീക്ഷയുടെ ദിവസം നാലാം ക്ലാസിലെ കുട്ടികൾക്ക്...

                                                                    ഹമ്പടാ കള്ളാ...


ഒരു ഓണപരീക്ഷയുടെ ദിവസം നാലാം ക്ലാസിലെ കുട്ടികൾക്ക് റിവിഷൻ ചെയ്യുന്നതിനിടയിലാണ് കൂട്ടത്തിൽ കുസൃതിയായ മുസ്തഫ എന്റെ അടുത്തേക്ക് ഓടിവരുന്നത്. മുഖം ചുളിച്ച്, വളരെ ദയനീയ ഭാവത്തിലായിരുന്നു അവന്റെ വരവ്. ഇത്രയും നാളുകൾക്കിടയിൽ അവന്റെ മുഖത്ത് ഇങ്ങനെയൊരു ഭാവം ആദ്യമായാണ്. ആ കള്ളനോട്ടമെല്ലാം എവിടെയോ പോയ് മറഞ്ഞിരിക്കുന്നു. അവൻ കുനിഞ്ഞു നിന്ന്, ഇരുകൈകളും കൊണ്ട് അടിവയർ അമർത്തികൊണ്ട് പറഞ്ഞു.



'' മാഷേ ന്റെ പോയി "

എനിക്കാദ്യം കാര്യം മനസ്സിലായില്ല. ഞാനവനെ തുറിച്ചു നോക്കി.
" മാഷേ എന്റെ വയറ്റീന്ന് പോയി. ഇന്റെ ഉപ്പാനെ വിളിച്ച് ഡ്രസ്സ് കൊണ്ടുവരാൻ പറയോ?"
ആദ്യമായാണ് ഇങ്ങനെ ഒരു രംഗം നേരിടേണ്ടി വരുന്നത്. ഞാൻ അമ്പരന്നവന്റെ പിൻഭാഗത്തേക്ക് നോക്കി. സംഭവം പോയ ലക്ഷണങ്ങളൊന്നും അവിടെ കണ്ടില്ല. 

" ശരിക്കും പോയോ?"

ഞാൻ കുനിഞ്ഞുനിന്ന് അവന്റെ ചെവിയിൽ ചോദിച്ചു. 

''ഉം " അവൻ മൂളി

" ഇപ്പോഴും മുട്ടുന്നുണ്ടോ?"

''ഉം.. കക്കൂസിൽ പോണം"

ഫസ്റ്റ് ബെഞ്ചിലിരിക്കുന്ന സഫാൻ ഇത് കേട്ടു. പാവം മുസ്ത്തഫയുടെ കാര്യത്തിൽ തീരുമാനായി. ക്ലാസ് മുഴുവൻ കേൾക്കേ ഉച്ചത്തിൽ അവൻ പറഞ്ഞു.

"അയ്യേ... മുസ്തഫക്ക് തൂറാൻ മുട്ടുന്നത്രേ..."

കുട്ടികൾ പരസ്പ്പരം പിറുപിറുക്കലും അടക്കിപിടിച്ചുള്ള ചിരിയും തുടങ്ങിക്കഴിഞ്ഞു. രംഗം വഷളാവുന്നതിന്ന് മുമ്പേ ഞാൻ അവനേയുംകൂട്ടി ക്ലാസിൽ നിന്ന് ഞാൻ പുറത്തിറങ്ങി. പുറത്തേ വരാന്തയിൽ പോയിനിന്ന് ഞാനവനെ അടിമുടി പരിശോദിച്ചു. പോയതിന്റെ ലക്ഷണം പോയിട്ട് ഒരു നേരിയ നനവുപോലും കാണാനില്ല. 

"സത്യായിട്ടും പോയോ?"

അവനാദ്യം പോയെന്നമട്ടിൽ തലയാട്ടി. പരിശോദിക്കാനായി എന്റെ കൈകൾ നീളുന്നത് കണ്ടപ്പോൾ പിന്നെയത് ഇല്ലെന്നായി. 


"പോയിട്ടില്ല. പക്ഷേ നല്ലോണം മുട്ടുന്നുണ്ട്. "

"എന്നാൽ കക്കൂസിൽ പോകൂ"

ഞാൻ കക്കൂസിന്റെ നേരെ കൈകൾ ചൂണ്ടിക്കൊണ്ട് പറഞ്ഞു. 

" അത് വേണ്ട"

"അതെന്താ?"

ഞാനവന്റെ ഒരുകൈ പിടിച്ചുവലിച്ചുകൊണ്ട് കക്കുസിന്റെ നേർക്ക് നടക്കുവാനൊരുങ്ങി.

" വേണ്ട മാഷേ...എനിക്കിപ്പോൾ അത്രയ്ക്ക് മുട്ടുന്നില്ല"

ഹമ്പടാ കള്ളാ... ഞാൻ മനസ്സിൽ മന്ത്രിച്ചു. സ്കൂളിൽ പഠിക്കുന്നകാലത്ത് ക്ലാസിലിരിക്കാനുള്ള മടിമൂലം ഞാനും ഇതുപോലെ കള്ളത്തരങ്ങളൊക്കെ കാണിച്ചിട്ടുണ്ട്. പക്ഷേ കള്ളപ്പനി കള്ള തലവേദന തുടങ്ങിയ ചെറിയ ചെറിയ ടെക്നിക്കുകൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. എന്നാലും ഇതൽപ്പം കടന്നകൈയ്യായിപോയി. ഉള്ളിൽ കുലുങ്ങി ചിരിക്കുകയാണെങ്കിലും  അരിശത്തോടെ ഞാൻ അവനെയുംകൂട്ടി ക്ലാസിൽ കയറി. ഞങ്ങൾ ക്ലാസിൽ കയറണ്ട താമസം, ഒരു പടി കൂടിയുച്ചത്തിൽ വീണ്ടും കൂട്ടച്ചിരി മുഴങ്ങി.




Related

Literature 5180555834073083332

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -