ശ്രദ്ധിക്കാത പോകുന്ന ജീവനുകൾ

ശ്രദ്ധിക്കാത പോകുന്ന ജീവനുകൾ യൂണിവേഴ്സിറ്റി ജീവിതത്തിലെ ഒരനുഭവമാണ്. രാത്രി നേരം ഒരു പന്ത്രണ്ടുമണി കഴിഞ്ഞുകാണും. ആ നേരത്ത് ചായ കു...

ശ്രദ്ധിക്കാത പോകുന്ന ജീവനുകൾ


യൂണിവേഴ്സിറ്റി ജീവിതത്തിലെ ഒരനുഭവമാണ്. രാത്രി നേരം ഒരു പന്ത്രണ്ടുമണി കഴിഞ്ഞുകാണും. ആ നേരത്ത് ചായ കുടിക്കുന്ന പതിവുള്ളതിനാൽ ഞാൻ ഹോസ്റ്റലിൽ നിന്ന് സൈക്കളെടുത്ത് ഇറങ്ങി. വിജനമായ റോഡിലൂടെ കുറച്ചുദൂരമെത്തിയപ്പോൾ ഒരു തേൾ റോഡിനുനടുവിലൂടെ ഇഴയുന്നത് ശ്രദ്ധയിൽ പെട്ടു. ഞാൻ ശ്രദ്ധയോടെ തേൾ ടയറിനടിയിൽ പെടാതിരിക്കാൻ സൈക്കൾ വളച്ചെടുത്ത് മുന്നോട്ട് നീങ്ങി. അപ്പോഴാണ് ഒരു ബൈക്കിൽ രണ്ടാളുകൾ എനിക്കുനേരെ വന്നത്. അവർ തേളിനെ ശ്രദ്ധിക്കാതെ അതിനെ മറികടന്ന് മുന്നോട്ട് പോകുമ്പോഴാണ് ബൈക്കിന്റെ പുറകിലിരുന്ന ആളുടെ ദൃഷ്ട്ടിയിൽ തേൾ പെടുന്നത്. അയാളത് ബൈക്കോടിക്കുന്ന ആളോട് പറഞ്ഞു. അയാൾ വണ്ടിനിർത്തി തിരിച്ചുവന്ന് അതിനുമുകളിലൂടെ വണ്ടി കയറ്റി. അതിനെ കൊല്ലരുതെന്നുറക്കെ പറയാനുള്ള താമസം പോലും നൽകിയില്ല. അതിനുമുന്നേ അയാളതിനെ ചതച്ചരയ്ച്ചു കൊന്നുകളഞ്ഞു.
യുണിവേഴ്സിറ്റി കാമ്പസിൽ ഇങ്ങനെയുള്ള സംഭവങ്ങൾ വിരളമല്ല. അറിഞ്ഞും അറിയാതെയും നിരവധി ജീവനുകളാണ് ആ റോഡുകളിൽ പൊഴിഞിട്ടുള്ളത്. പാമ്പുകളുടെയും തേളുകളുടെയും ആഫ്രിക്കൻ ഒച്ചുകളുടെയും മാത്രമല്ല, ആർക്കും ഉപദ്രവവും ശല്യവുമല്ലാത്ത ശലഭങ്ങൾ പോലും ആ റോഡുകളിൽ ചതഞ്ഞു ചാവുന്നു. ഇത് വെറും പോണ്ടിച്ചേരി യുണിവേഴ്സിറ്റിയിലെ കാര്യം. ഇനി ലോകത്താകമാനമുള്ള റോഡ് കിൽസിന്റെ എണ്ണമെടുത്താലോ കണ്ണക്ക് വളരെ ഭീകരമായിരിക്കും. റോഡിൽ പിടഞ്ഞു വീഴുന്ന മനുഷ്യരുടെ കണ്ണക്കുകളെക്കാൾ എത്രയോ ഭയാനകമായിരിക്കും റോഡിൽ പിടഞ്ഞു വീഴുന്ന മിണ്ടാപ്രാണികളുടെ കണ്ണക്ക്. എന്നാൽ മനുഷ്യരുടെ ജീവനു നൽകുന്നതിലേ നൂറിലൊരു ശതമാനം വിലപോലും നമ്മൾ ഈ മിണ്ടാപ്രാണികളുടെ ജീവന് നൽകുന്നില്ല. അതെന്തുകൊണ്ടാണ്ട്? അവർക്കും വേദനയില്ലേ? അവരും ഈ ഭൂമിയുടെ അവകാശികളല്ലേ? ഒരോ ജീവനും വിലപ്പെട്ടതല്ലേ?. അത് മനുഷ്യനായാലും പൂമ്പാറ്റയായാലും...?
മനുഷ്യന്റെ ശ്രദ്ധയില്ലായ്മയും ചൂക്ഷണവുംമൂലം ഒരുപാട് ജീവികൾ ഈ ഭൂമുകത്ത് നിന്ന് ഇല്ലാതായിരിക്കുന്നു. ഇനിയും എങ്ങോട്ടാണ് ഈ പോക്ക്?
ഒരൽപ്പം ശ്രദ്ധിച്ചാൽ ഒരുപാട് ജീവനുകളെ നമ്മുക്ക് രക്ഷിക്കാനാവും. പ്രത്യേകിച്ച് വനത്തിനുള്ളിലൂടെ ഉള്ള റോഡുകളിലൂടെ പോകുമ്പോൾ പതുക്കെ ശ്രദ്ധിച്ച് വണ്ടിയോടിക്കുക. വലിയ ജീവികളിലെങ്കിലും ചിത്രശലഭങ്ങളും കൊച്ചുജീവികളൊക്കെ ഒരുപാടുണ്ടാകാം. ഒരു ചെറിയ ശ്രദ്ധയുണ്ടെങ്കിൽ അവരുടെയൊക്കെ ജീവനുകൾ നമ്മുക്ക് സംരക്ഷിക്കാനാവും.

Related

Eco literature 1539277974056097436

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -