പരിസ്ഥിതി പോരാട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച പോരാളി; ബയോനാച്ചുറൽ ക്ലബ് സ്ഥാപകനായ അബ്ദുൽ സലാമിനെ പരിചയപെടാം
പല തരാം പോരാട്ടങ്ങൾ നമുക്കറിയാം; എന്നാൽ വ്യത്യസ്തമായ ഒരു പോരാട്ടത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. വാഴക്കോട് വളവിൽ താമസിക്കുന്ന കുണ്ടുംപറമ്പിൽ ഡോ. കെ. എം. അബ്ദുൽസലാമിന് വയസ്സ് 28 ആയതേയുള്ളൂ. എന്നാൽ ഇതിനകം ആയിരത്തോളം പരിസ്ഥിതി വിഷയങ്ങളിൽ പരാതിക്കാരനും 35 കേസുകളിൽ ഹരജിക്കാരനുമാണ്. പരിസ്ഥിതിക്ക് വേണ്ടിയാണ് ഈ യുവാവിന്റെ നിയമയുദ്ധവും പോരാട്ടവും. 13-ാം വയസ്സിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഈ യജ്ഞം.സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ തുടങ്ങിയതാണ് അബ്ദുൽ സലാ മിന്റെ പ്രകൃതിയോടുള്ള ചങ്ങാത്തവും, അടങ്ങാത്ത പ്രണയവും, മുള്ളൂർക്കര എൻ.എസ്. എസ്ഹയർസെക്കൻഡറി ളിൽവിദ്യാർഥിയായിരിക്കെ കാട് കത്തുന്നത് കണ്ട് അത് അണക്കാൻ ഒരുങ്ങി പുറപ്പെട്ട ബാല്യം സലാമിനെ മികച്ച ഒരു പ്രകൃതി സ്നേഹിയാക്കിമാറ്റി.
കൊവിഡ് രൂക്ഷതയുടെ കാലത്ത് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്ന ഡോ. അബ്ദുൽ സലാം
വനത്തിൽ തീപടർന്നപ്പോൾ രക്ഷാ പ്രവർത്തകനായതിൽ തുടങ്ങിയ വനസംരക്ഷണ പ്രവർത്തനം ഇന്നും തുടരുന്നു. വനം കൊള്ളയും കൈയേറ്റങ്ങളും വനപാലകരെ അറിയിക്കുന്ന ഉത്തരവാദിത്തം ചെറുപ്പത്തിൽ ഏറ്റെടുത്തതാണ്. വധഭീഷണി വരെ ഉണ്ടായിട്ടും പിന്മാറിയില്ല. ഇതോടെ മരങ്ങൾ മുറിക്കാനും മൃഗങ്ങളെ വേട്ടയാടാനും പ്രദേശത്തേക്ക് ആളുകൾ എത്താറില്ല. 18 വർഷമായി തൈകൾ വെച്ച് പിടിപ്പിച്ചും കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങളിലും സജീവമാണ് സലാം. അതോടെ പരിസ്ഥിതി വിഷയങ്ങളിൽ നിയമപോരാട്ടങ്ങളും ഏറ്റെടുത്തു.
2013 മുതൽ സ്വന്തം ഇരുചക്രവാഹനത്തിൽ വനം സംരക്ഷണത്തിനും കാട്ടുതീ ബോധവൽക്കരണത്തിനുള്ള സ്റ്റിക്കർ ഒട്ടിച്ചാണ് യാത്രകൾ ചെയ്യുന്നത്. 2020ൽ കാട്ടുതീ തടയാനുള്ള സന്നദ്ധസേവകരെ എത്തിക്കുവാനും മറ്റും സ്വന്തമായി ഒരു ജീപ്പും അദ്ദേഹം വാങ്ങി. കൂടാതെ ലഖുലേഖകൾ വിതരണം ചെയ്തും വിവിധ പഠന ക്ലാസുകൾ സംഘടിപ്പിച്ചും വനസംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. കേരളത്തിൽ 14 ജില്ലകളിലായി 5000 അംഗങ്ങളുള്ള ബയോനാച്വറൽ ക്ലബിന്റെ സ്ഥാപകനും നിലവിലെ പ്രസിഡൻറുമാണ്. യുവ ജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര എന്നിവയുമായി സഹകരിച്ച് വിവിധ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവ കൾച്ചർ പ്രമോട്ടർക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിലവിൽ തൃശൂർ ജില്ല എസ്.പി.സി. എ മാനേജ്മെൻറ് കമ്മിറ്റി അംഗവും നാഷനൽ അനിമൽ വെൽഫയർ ബോർഡ് അംഗവുമാണ്. മുള്ളൂർക്കര, ദേശമംഗലം പഞ്ചായത്തുകളുടെ അക്വാകൾച്ചർ പ്രമോട്ടറായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഈ വക പ്രകൃതിസേവനങ്ങൾക്ക് സമയം കണ്ടെത്തുന്നത്.
വാഴച്ചാലിലെ പ്രകൃതിസഹവാസ ക്യാമ്പിൽ ഒത്തുകൂടിയ ബയോനാച്ചുറൽ ക്ലബ് അംഗങ്ങൾ. ഇടത്തേ അറ്റത്ത് ഡോ. അബ്ദുൽ സലാം
ഇപ്പോൾ എവിടെ കാട്ടുതീ കണ്ടാലും മറ്റൊന്നും ആലോചിക്കാതെ അണക്കൽ പ്രവർത്തനങ്ങളിൽ അബ്ദുൽ സലാം മുന്നണി പോരാളിയാകും. വനം വകുപ്പിന് മുന്നേ ഈ രംഗത്ത് തന്റെതായൊരു വ്യക്തി മുദ്ര പതിപ്പിച്ചു. വനം വകുപ്പിൽ സംസ്ഥാനമൊ ഒട്ടുക്കെ 4000ത്തിൽ താഴെ ജീവനക്കാരാണ് ഉള്ളതെന്ന് അബ്ദുൽ സലാം പറയുന്നു. ഇവർക്ക് കേരളത്തിലെ വിസ്തീര്ണമായ വനമേഖലയിൽ സുരക്ഷ ഒരുക്കുക എന്നത് ദുഷ്കരമാണെന്ന് മനസിലാക്കിയതുമുതൽ അദ്ദേഹവും സമാനമനസ്കരും ചേർന്ന് വനസംരക്ഷണം മുഖ്യ അജൻഡയാക്കി ഒരു സേവന സംഘടനക്ക് തന്നെ രൂപം നൽകുകയായിരുന്നു.
ഷോക്കേറ്റ് വീണ കിന്നരി പരുന്തിനെ ചികിത്സക്കായി കൊണ്ടുപോകുന്ന ഡോ. സലാം
ജീവികളോടുള്ള കരുതലിലും ഈ പ്രകൃതി സ്നേഹി നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണ്. കൊവിഡ് രൂക്ഷതയുടെ കാലത്ത് തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ മുന്നിട്ടിറങ്ങിയ അബ്ദുൽ സലാമിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയമായിരുന്നു.ഷോക്കേറ്റ് വീണ കിന്നരി പരുന്തിനും കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനും രക്ഷകനായിമാറിയതും ഈ യുവാവാണ്. വേനൽ ചൂടിൽ വെന്തുരുകുന്ന പറവകൾക്ക് വെള്ളമെത്തിക്കുന്നതിനും ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. വനത്തേയും പ്രകൃതിയേയും ചൂഷണം ചെയ്ത് നശിപ്പിക്കുന്നവർക്കെതിരേ ഉറച്ച ശബ്ദമായി അബ്ദുൽ സലാം നിലകൊള്ളുന്നു.



Great
ReplyDeleteGreat fight...
ReplyDelete